രണ്ടു പതിറ്റാണ്ടിനിടെ രാജ്യത്ത് നഷ്ടമായത്; 23.3 ലക്ഷം ഹെക്ടർ വനഭൂമി; ഗ്ലോബൽ ഫോറസ്റ്റ് വാച്ചിന്റെ പഠനറിപ്പോർട്ട് ഇങ്ങനെ

ന്യൂഡൽഹി: ഇന്ത്യയിൽ വൻതോതിൽ വനനശീകരണം നടക്കുന്നെന്ന് റിപ്പോർട്ട്. രണ്ടു പതിറ്റാണ്ടിനിടെ രാജ്യത്തെ 23.3 ലക്ഷം ഹെക്ടർ (23,300 ചതുരശ്ര കിലോമീറ്റർ) വനഭൂമി നഷ്ടമായെന്നാണ് റിപ്പോർട്ട്.It is reported that massive deforestation is taking place in India

ആഗോള പരിസ്ഥിതിസംഘടനയായ ഗ്ലോബൽ ഫോറസ്റ്റ് വാച്ചിന്റെ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2001മുതൽ 2023 വരെയുള്ള കണക്കുകളെ ആധാരമാക്കിയാണ് ഗ്ലോബൽ ഫോറസ്റ്റ് വാച്ച് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

2010-നും 2020-നുമിടെ 2.66 ലക്ഷം ഹെക്ടർ വനഭൂമി (2660 ചതുരശ്ര കിലോമീറ്റർ) രാജ്യത്ത് കൂടിയെന്നാണ് ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ പറയുന്നത്. എന്നാൽ ഈ അവകാശവാദത്തെ തള്ളുന്നതാണ് ഗ്ലോബൽ ഫോറസ്റ്റ് വാച്ചിന്റെ കണ്ടെത്തൽ.

2019-നെ അപേക്ഷിച്ച് 1.54 ലക്ഷം ഹെക്ടർ വനഭൂമി വർധിച്ചെന്ന് 2021-ൽ ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ, രാജ്യത്തിന് നഷ്ടമായ വനത്തിന്റെ വിസ്തൃതിക്ക് മേഘാലയ സംസ്ഥാനത്തെക്കാളുണ്ടാകും വലുപ്പമുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. 2013 മുതൽ 2023 വരെ സ്വാഭാവിക വനത്തിൽ 95 ശതമാനം വനനശീകരണം സംഭവിച്ചു

സൂക്ഷ്മപരിശോധന നടത്താതെയും അശാസ്ത്രീയവും അപൂർണവുമായ ഡേറ്റ ഉപയോഗിച്ചാണ് ഫോറസ്റ്റ് സർവേ നടത്തുന്നതെന്നാണ് പരിസ്ഥിതിവിദഗ്‌ധരുെട വാദം.

ഉപഗ്രഹദൃശ്യങ്ങൾ ഉപയോഗിച്ചുള്ള പരിശോധനയിൽ സ്വാഭാവികവനവും കൃത്രിമ ഉദ്യാനങ്ങളും കൃത്യമായി വേർതിരിക്കപ്പെടാതെ പോകും. അതിനാൽ ഇവയെല്ലാം വനമായി മാറും.

കേരളത്തിൽ വിജ്ഞാപനം ചെയ്യാത്ത വനമുൾപ്പെട്ട സർക്കാർപുറമ്പോക്കുകളെ വനമായി അടയാളപ്പെടുത്തിയിട്ടില്ല. അതിനാൽ 1980-ലെ വനസംരക്ഷണനിയമപ്രകാരം ഇവ കേന്ദ്രാനുമതി കൂടാതെ വനേതര ആവശ്യങ്ങൾക്ക് വകമാറ്റും.

ഈ രീതി കേരളത്തിൽ പതിവാണെന്ന് പരിസ്ഥിതിവാദികൾ വാദിക്കുന്നു. പ്രധാനപ്പെട്ട ആനത്താരയായി മൂന്നാറിലെ ചിന്നക്കനാൽ അൺറിസർവ് ഭൂമിയെ സംസ്ഥാനവിദഗ്ധസമിതി രേഖപ്പെടുത്തിയിരുന്നു.

എന്നാൽ, ഈ ഭൂമിയിപ്പോൾ വാണിജ്യടൂറിസത്തിനായി വിനിയോഗിക്കുകയാണ്. ഈ മേഖലയിൽ അരിക്കൊമ്പനെ ചൊല്ലിയുയർന്ന കോലാഹലവും മനുഷ്യ-വന്യജീവി സംഘർഷം പതിവായതുമെല്ലാം ഇക്കാരണത്താലാണെന്നാണ് വാദം.

spot_imgspot_img
spot_imgspot_img

Latest news

വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘത്തെ പോലീസ് മർദ്ദിച്ചു; തലതല്ലി പൊട്ടിച്ചെന്ന് പരാതി; മർദ്ദനമേറ്റത് കോട്ടയം സ്വദേശികൾക്ക്

പത്തനംതിട്ട: ദമ്പതികൾ അടക്കമുള്ള സംഘത്തെ പൊലീസ് അകാരണമായി മർദ്ദിച്ചെന്ന് പരാതി. വിവാഹ ചടങ്ങിൽ...

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

Other news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പ്; അക്രമി അടക്കം 10 പേർ കൊല്ലപ്പെട്ടു

ഓറെബ്രോ: സ്വീഡനിലെ സ്കൂളിൽ ഉണ്ടായ വെടിവയ്പ്പിൽ 10 പേർ കൊല്ലപ്പെട്ടു. ഓറെബ്രോ...

ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ആശുപത്രിയിലേക്ക് പോയ 2 പേർക്ക് ദാരുണാന്ത്യം; 7 പേർക്ക് ഗുരുതര പരുക്ക്

കൊ​ട്ടാ​ര​ക്ക​ര: സ​ദാ​ന​ന്ദ​പു​ര​ത്ത് ആം​ബു​ല​ൻ​സും കോ​ഴി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ട് പേ​ർക്ക് ദാരുണാന്ത്യം....

Related Articles

Popular Categories

spot_imgspot_img