ഫുൾ അടിച്ച് ജലാശയങ്ങൾ ഫുൾ ആക്കുന്ന കേരളം; ടാസ്മാക്കുകൾ ഒഴിഞ്ഞ മദ്യക്കുപ്പികൾ വിറ്റ് നേടുന്നത് 250 കോടി; ബിവറേജസ് കോർപ്പറേഷനോ?

കോട്ടയം: പ്രതിവർഷം 56 കോടി കുപ്പികളിലാണു സംസ്ഥാനത്ത് വിൽക്കുന്നതെന്നാണു കണക്ക്.ഇതിൽ 65 ശതമാനം പ്ലാസ്റ്റിക് കുപ്പികളാണ്. 15 ശതമാനം ചില്ല് കുപ്പി, 20 ശതമാനം ബിയർ കുപ്പികളും വിൽക്കുന്നുണ്ട്. എന്നാൽ, ഇവയിൽ നല്ലൊരു ശതമാനവും മദ്യപിച്ച ശേഷം റോഡിലേക്കോ, തോടുകളിലേക്കോ വലിച്ചെറിയുന്നതാണു പതിവ്.It is estimated that 56 crore bottles are sold in the state annually

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഹരിതകേരള മിഷൻ സഹായത്തോടെ പ്ലാസ്റ്റിക് കുപ്പി ശേഖരണം നടത്തുന്നതിനാൽ, സ്വന്തം നിലയ്ക്കുള്ള പ്ലാസ്റ്റിക് കുപ്പി നിർമ്മാർജ്ജനം പരിഗണനയില്ലെന്നാണു ബീവറേജസ് കോർപ്പറേഷൻ നിലപാട് എന്നാൽ, ഹരിതകേരള മിഷൻ സഹായത്തോടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ ഇവ ഉൾപ്പെടാറില്ലെന്നു മാത്രം.

ഭൂരിഭാഗം മലയാളികളും വീട്ടിലിരുന്ന മദ്യപിക്കാൻ താൽപ്പര്യം കാണിക്കാറില്ലെന്നതാണ് ഇതിനു കാരണം. പുറത്തുവെച്ചു മദ്യപിച്ച ശേഷം കുപ്പിയും അവിടെ തന്നെ ഉപേക്ഷിച്ചു മടങ്ങുന്നവരാണ് അധികവും. ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ ഇതിന് ഉദാഹരണമാണ്. മുൻപു പ്ലാസ്റ്റിക് മാലിന്യം കൊണ്ടുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൺ മദ്യക്കമ്പനികൾ ചില്ലുകുപ്പികളിൽ മദ്യം നൽകണമെന്ന നിലപാട് ബീവറേജസ് കോർപ്പറേഷൻ സ്വീകരിച്ചിരുന്നു.

എന്നാൽ, മദ്യ കമ്പനികൾ ആവശ്യം അംഗീകരിക്കാൻ തയ്യാറാവാതെ വന്നതോടെ ബിവറേജസ് കോർപ്പറേഷൻ ഈ നീക്കത്തിൽ നിന്നു പിൻവലിഞ്ഞിരുന്നു. മദ്യം വിൽക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു പുനരുപയോഗത്തിനു നൽകാനുള്ള പദ്ധതിയും ഉപേക്ഷിച്ചു. രണ്ടു തീരുമാനങ്ങളും നടപ്പാക്കുന്നതു പ്രായോഗികമല്ലെന്നാണു കോർപ്പറേഷന്റെ നിലപാട്.

ചില്ലറ വിൽപന ശാലകളിലൂടെ വിനിമയംചെയ്യുന്ന കുപ്പികളാണു മാലിന്യപ്രശ്‌നമുണ്ടാക്കുന്നത്. ശുചിത്വ മിഷനുമായി സഹകരിച്ചു കുടുംബശ്രീ സഹായത്തോടെ ഉപയോഗശൂന്യമായ കുപ്പികൾ ശേഖരിച്ചു പുനരുപയോഗ സ്ഥാപനങ്ങളിലേക്ക് എത്തിക്കാനുള്ള ചർച്ച ബെവ്‌കോ നടത്തിയിരുന്നു.

സാമ്പത്തിക ബാധ്യതയും കുപ്പികൾ ശേഖരിച്ചു സൂക്ഷിക്കാനുള്ള അസൗകര്യവും കാരണം പദ്ധതി ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതോടെ എല്ലാം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഹരിത കർമ്മ സേനയും നോക്കിക്കോളുമെന്ന നിലപാട് ബീവറേജസ് കോർപ്പറേഷൻ എടുത്തത്.

അതേസമയം, അയൽ സംസ്ഥാനമായ തമിഴ്‌നാടാകട്ടെ മദ്യക്കുപ്പിയിൽ 250 കോടിയുടെ വരുമാനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങാണു നടത്തുന്നത്. സംസ്ഥാന സർക്കാരിനു കീഴിലുള്ള വിദേശമദ്യ വിൽപ്പനശാലയായ ടാസ്മാക്കുകൾ ആണ് ഒഴിഞ്ഞ കുപ്പികൾ തിരികെ സ്വീകരിക്കുന്നത്.
തിരിച്ചെടുക്കുന്ന കുപ്പി ഒന്നിനു പത്തു രൂപ വീതമാണു നൽകുക.

പ്രതിദിനം 70 ലക്ഷം കുപ്പി മദ്യമാണു തമിഴ്‌നാട്ടിൽ വിൽക്കുന്നത്. ഇത്തരത്തിൽ കുപ്പികൾ തിരിച്ചെടുക്കുന്നതിലൂടെ 250 കോടി രൂപയുടെ ലാഭമാണു സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ഇതെല്ലാം കേരളത്തിനു മാതൃകയാക്കാവുന്നതാണെങ്കിലും നടപ്പാക്കില്ലെന്നു മാത്രം.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ !

മുങ്ങിയ തങ്ങളുടെ പടക്കപ്പൽ തപ്പിയെടുത്ത് ബ്രിട്ടൺ ! ഒന്നാം ലോകയുദ്ധകാലത്ത് ജർമനി മുക്കിയ...

ജെഎസ്കെ സിനിമ റിവ്യൂ

ജെഎസ്കെ സിനിമ റിവ്യൂ പ്രവീൺ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി...

എയർ ഇന്ത്യ വിമാനത്തിൽ തീ

എയർ ഇന്ത്യ വിമാനത്തിൽ തീ ദില്ലി: ലാൻഡ്എ ചെയ്തതിനു പിന്നാലെ, എയർ ഇന്ത്യ...

ജൂലൈ 26 വരെ മഴ

ജൂലൈ 26 വരെ മഴ തിരുവനന്തപുരം: കേരളത്തിൽ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്....

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ

മഞ്ചേരിയിൽ യുവ ഡോക്ടർ മരിച്ചനിലയിൽ മഞ്ചേരി: യുവ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച...

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ

ഗാസയിൽ കൊല്ലപ്പെട്ടത് 1000 ഫലസ്തീനികൾ മേയ് അവസാനം മുതൽ ഗാസയിൽ ഭക്ഷണം തേടി...

Related Articles

Popular Categories

spot_imgspot_img