തലക്ക് ക്ഷതം സംഭവിച്ചുവെന്ന് ഡോക്ടറോട് പറഞ്ഞുവെങ്കിലും സ്കാനിംഗിനോ തുടർ ചികിത്സക്കോ നിർദ്ദേശിക്കാതെ ഗുളികള്‍ നൽകി മടക്കി; വീട്ടിലെത്തി ഉറങ്ങാൻ കിടന്ന അജിൻ രാവിലെ എഴുന്നേറ്റില്ല; ആശുപത്രിക്ക് മുന്നിൽ മൃതദേഹവമായെത്തി പ്രതിഷേധം

തിരുവനന്തപുരം: ക്രിസ്മസ് നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽ നിന്നും നിലത്ത് വീണ് തലക്ക് പരിക്കേറ്റ യുവാവിനോട് സ്വകാര്യ ആശുപത്രി കാണിച്ചത് കടുത്ത അനാസ്ഥയെന്ന് ആക്ഷേപം.

കിളിമാനൂർ സ്വദേശി അജിനാണ് ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ക്കിടെ മരത്തിൽ നിന്നും വീണ് തലക്ക് പരിക്കേറ്റ് മരിച്ചത്‌. ഇതേ തുടർന്ന് ആശുപത്രിയുടെ അനാസ്ഥക്കെതിരെ ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ മൃതദേഹവമായെത്തി പ്രതിഷേധിച്ചു.

ഇന്നലെയാണ് സംഭവം. ക്ലബിന്‍റെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി കിളിമാനൂർ സ്വദേശി അജിൻ നക്ഷത്രങ്ങള്‍ തൂക്കാനും ദീപാലങ്കാരത്തിനുമായി മരത്തിൽ കയറി.

തിരിച്ച്ഇറങ്ങുന്നതിനിടെയാണ് അജിൻ താഴെ വീണത്. ചെവിക്ക് പിന്നിലായിരുന്നു പരിക്ക്. സുഹൃത്തുക്കള്‍ ഉടൻ കിളിമാനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു.

തലക്ക് ക്ഷതം സംഭവിച്ചുവെന്ന ഡോക്ടറോട് പറഞ്ഞുവെങ്കിലും സ്കാനിംഗിനോ തുടർ ചികിത്സക്കോ നിർദ്ദേശിക്കാതെ ഗുളികള്‍ നൽകി മടക്കി അയച്ചതായാണ് പരാതി. രാത്രി വീട്ടിലെത്തി ഉറങ്ങാൻ കിടന്ന അജിൻ രാവിലെ എഴുന്നേറ്റില്ല.

ബന്ധുക്കള്‍ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും അറിനായതെന്ന് കിളിമാനൂർ പൊലിസ് പറയുന്നു. ഇതോടെ ആശുപത്രിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് മൃതദേഹവുമായി ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു.

കിളിമാനൂർ പൊലിസ് കേസെടുത്ത് വിശദമായ അന്വേഷണം തുടങ്ങി. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച ഉള്‍പ്പെടെ അന്വേഷിക്കുമെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി മഞ്ചുലാൽ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ്

ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിൽ വാട്ട്‌സ്ആപ്പ് തട്ടിപ്പ് പാലക്കാട്: ബാങ്ക് ഓഫ് ഇന്ത്യയുടെ...

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത്

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത് ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക്...

മൂവാറ്റുപുഴയിൽ വാഹനാപകടം

മൂവാറ്റുപുഴയിൽ വാഹനാപകടം കൊച്ചി: മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25...

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി തിരുവനന്തപുരം: നമ്പർ വൺ ആരോഗ്യ കേരളമെന്ന പറയുമ്പോഴും...

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ

മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ ലഖ്നൗ: മലയാളി ഡോക്ടറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി....

Related Articles

Popular Categories

spot_imgspot_img