ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്‌ക്ക് ആറു വർഷം; രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചത് 40 ധീര ജവാന്മാർ

ന്യൂഡൽഹി: ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേയ്‌ക്ക് ആറു വർഷം. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടക്കുന്നത്.

അന്ന്പിറന്ന മണ്ണിന് വേണ്ടി ജീവൻ ബലി നൽകിയത് 40 ധീര ജവാന്മാരാണ്. ഫെബ്രുവരി 14 ഉച്ചകഴിഞ്ഞ് 3.15 ഓടെയാണ് തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപൊര ലാത്പൊരയിൽ സിആർപിഎഫ് സൈനിക വാഹന വ്യൂഹത്തിനിടയിലേക്ക് ഭീകരർ ചാവേർ ആക്രമണം നടത്തിയത്.

2547 സിആർപിഎഫ് ജവാന്മാർ 78 വാഹനങ്ങളിലായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേയ്‌ക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. 100 കിലോ സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സിആർപിഎഫ് ജവാന്മാർ സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരേ ഭീകരർ ഇടിച്ചു കയറ്റുകയായിരുന്നു.

ഉഗ്രസ്ഫോടനത്തോടെ എല്ലാം തകർന്നടിഞ്ഞു. ആക്രമണത്തിൽ 76 ബറ്റാലിയണിലെ 40 സിആർപിഎഫ് ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്.

ആക്രമണത്തിൽനിരവധി ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദായിരുന്നു ഈ ആക്രമണത്തിന് പിന്നിൽ.

എന്നാൽ നെഞ്ച് പൊട്ടുന്ന വേദനയിലും രാജ്യം തളർന്നില്ല, ഓരോ ഭാരതീയനും ഇതിന് പകരം ചോദിക്കാൻ ഒറ്റക്കെട്ടായി നിന്നു. തുടർന്നാണ് ഫെബ്രുവരി 26 ന് ഇന്ത്യ ബലാക്കോട്ടിൽ വ്യോമാക്രമണം നടത്തിയത്.

അന്ന് പക വീട്ടാനിറങ്ങിയ ഇന്ത്യൻ സൈന്യം ജെയ്ഷെ ഇ മുഹമ്മദിന്റെ നിരവധി ക്യാമ്പുകളാണ് ഇന്ത്യൻ വ്യോമസേന തകർത്തത്.

ഒട്ടേറെ ഭീകരരെയും സേന അന്ന് വധിച്ചിരുന്നു. ഉപഗ്രഹ സഹായത്തോടെയാണ് ബോംബുകൾ വർഷിച്ചത്. സാറ്റ്‌ലൈറ്റ് ഗൈഡഡ് ബോംബുകളായ സ്പൈസ് മിറാഷ് 2000 യുദ്ധവിമാനത്തിൽ നിന്നാണ് തൊടുത്തത്.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

അയ്യപ്പസംഗമം കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും

അയ്യപ്പസംഗമം കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കും തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം പ്രഖ്യാപിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ...

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ്

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ് തിരുവനന്തപുരം: സപ്ലൈകോയിൽ ഉത്രാടദിനമായ സെപ്റ്റംബർ നാലിന് സാധനങ്ങൾ...

തൊടുപുഴ കോടതിയിൽ ഒരു ഫീസില്ലാ വക്കീലുണ്ട്….ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കണ്ണീരൊപ്പി നിയമ സഹായം നൽകാൻ സിസ്റ്റർ ജോസിയ

തൊടുപുഴ കോടതിയിൽ ഒരു ഫീസില്ലാ വക്കീലുണ്ട്….ചോദിക്കാനും പറയാനും ആരുമില്ലാത്തവരുടെ കണ്ണീരൊപ്പി നിയമ...

ന്യൂനമര്‍ദ്ദം, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ന്യൂനമര്‍ദ്ദം, ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്ന്...

ഗണേശോത്സവത്തിനിടെ കാർ അപകടം; മൂന്ന് മരണം

ഗണേശോത്സവത്തിനിടെ കാർ അപകടം; മൂന്ന് മരണം റായ്പുര്‍: ഗണേശോത്സവ ഘോഷയാത്ര നടക്കുന്നതിനിടെ ആളുകൾക്കിടയിലേക്ക്...

23 കാരൻ ഗൈനക്കോളജിസ്റ്റായി ഗർഭിണികളെയും രോഗികളെയും ചികിത്സിച്ചത് മാസങ്ങളോളം; ഒടുവിൽ പിടിയിലായത് ഇങ്ങനെ:

23 കാരൻ ഗൈനക്കോളജിസ്റ്റായി ഗർഭിണികളെയും രോഗികളെയും ചികിത്സിച്ചത് മാസങ്ങളോളം; ഒടുവിൽ പിടിയിലായത്...

Related Articles

Popular Categories

spot_imgspot_img