മനുഷ്യനെ ചന്ദ്രനിലേക്കയക്കുന്നതിനായി ഒരു മെഗാ റോക്കറ്റ് ഒരുങ്ങുന്നുവെന്ന് ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്. നെക്സ്റ്റ്-ജനറേഷൻ ലോഞ്ച് വെഹിക്കിൾ (എൻജിഎൽവി) അല്ലെങ്കിൽ ‘ സൂര്യ’ എന്ന പേരിലാകും റോക്കറ്റ് നിർമിക്കുന്നത്. ISRO is preparing a mega rocket to send man to the moon
പേടകത്തിൽ ലിക്വിഡ് ഓക്‌സിജൻ, മീഥെയ്ൻ എന്നിവയിൽ പ്രവർത്തിക്കുന്ന എഞ്ചിനുകളും ക്രയോജനജിക് എഞ്ചിനുകളും ഉണ്ടായിരിക്കും. നിലവിൽ സൂര്യയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഇന്ത്യയുടെ മെഗാറോക്കറ്റാണിതെന്നും എസ് സോമനാഥ് പറഞ്ഞു.
2040 ഓടെ ഭാരതത്തിന്റെ ഗഗൻയാൻ ദൗത്യത്തെ ചന്ദ്രോപരിതലത്തിലേക്ക് അയക്കുന്നത് സൂര്യ റോക്കറ്റാണ്. മനുഷ്യ-ബഹിരാകാശ ദൗത്യങ്ങൾ സുഗമമായി നടത്തുന്നതിനായി ലോ എർത്ത് ഓർബിറ്റ് പേലോഡ് കപ്പാസിറ്റി 40 ടണ്ണിലധികം ഈ റോക്കറ്റിനുണ്ടായിരിക്കും.
ഇതിനുപുറമെ പുനരുപയോഗിക്കാൻ സാധിക്കുന്ന ലോഞ്ച് വെഹിക്കിളായ പുഷ്പകിന്റെയും നിർമാണങ്ങൾ ഏകദേശം പൂർത്തിയായി വരികയാണെന്നും ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിലയത്തിന്റെ നിർമാണവും 2028 ഓടെ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.