ന്യൂസ് ഡസ്ക്ക് : ഐക്യരാഷ്ട്രസഭ സമ്മേളനത്തിൽ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നടത്തിയ പ്രസ്താവന വലിയ വിവാദങ്ങളിലേയ്ക്ക് കടക്കുന്നു. ഒക്‌ടോബർ 7-ന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണം “ശൂന്യതയിൽ” സംഭവിച്ചതല്ലെന്നാണ് യുഎൻ മേധാവി അന്റോണിയോ ഗുട്ടെറസ് തുറന്നടിച്ചത്. ഇതിനെ അപലമ്പിച്ച് രംഗത്ത് എത്തിയ ഇസ്രയേൽ ഒരു പടി കൂടി കടന്ന യുഎൻ മായുള്ള നയതന്ത്രബന്ധം വിശ്ചേദിച്ചു. യുഎൻ ഉദ്യോഗസ്ഥർക്ക് വിസ നൽകേണ്ടതില്ലെന്ന് ഇസ്രയേൽ സർക്കാർ തീരുമാനിച്ചു.യുഎന്നിലെ ഇസ്രായേൽ അംബാസഡർ ഗിലാഡ് എർദാൻ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ സന്ദർശിക്കാൻ യുഎൻ നേതൃത്വം താൽപര്യം അറിയിച്ചിരുന്നു. അതും നിരസിക്കപ്പെട്ടു.യുഎൻ ഉദ്യോഗസ്ഥർ രാജ്യത്തേയ്ക്ക് വരുന്നതിനോട് അനുകൂല നിലപാട് അല്ല ഉള്ളതെന്ന് ഗിലാഡ് എർദാൻ മാധ്യമങ്ങളെ അറിയിച്ചു.
യുഎൻ മേധാവിയുടെ അഭിപ്രായത്തിനെതിരെ യുകെ പ്രധാനമന്ത്രി ഋഷി സുനകും രംഗത്ത് എത്തി.“വ്യക്തമായും അന്റോണിയയുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല എന്ന് സുനക്കിന്റെ വക്താവ് അറിയിച്ചു.വിദ്വേഷവും പ്രത്യയശാസ്ത്രവും പ്രചരിപ്പിക്കുന്ന ഹമാസിന്റെ ക്രൂരമായ ഭീകരാക്രമണത്തിന് ന്യായീകരണമില്ലെന്നും അദേഹം പറഞ്ഞു.അതേ സമയം ഗുട്ടെറസിന്റെ അഭിപ്രായത്തെ തള്ളാതെ ജർമൻ സർക്കാർ. ഇപ്പോഴും അദേഹത്തിൽ വിശ്വാസമുണ്ടെന്ന് ജർമ്മൻ സർക്കാരിന്റെ വക്താവ് വാർത്താകുറിപ്പിലൂടെ വ്യക്തമാക്കി.