ക്രിസ്മസ് ദിനത്തിൽ വിശ്വാസികളെ അറസ്റ്റ് ചെയ്ത് ഇസ്രയേല്‍ പൊലീസ്; സാന്റാ ക്ലോസ് വേഷമണിഞ്ഞ് നില്‍ക്കുന്ന യുവാക്കളെ മര്‍ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ജെറുസലേം: ക്രിസ്മസ് ആഘോഷങ്ങൾക്കിടെ ക്രിസ്ത്യൻ വിശ്വാസികളെ ഇസ്രയേൽ പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ വ്യാപക പ്രതിഷേധം.
ഹൈഫയിലെ വാദി അൽ നിസ്‌നാസ് പ്രദേശത്താണ് പൊലീസ് ഇടപെടൽ നടന്നത്. സാന്റാ ക്ലോസ് വേഷം ധരിച്ച യുവാക്കളെ മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
ക്രിസ്മസ് ആഘോഷങ്ങൾ നടക്കുന്നതിനിടെ പലസ്തീനിലെ വിവിധ പ്രദേശങ്ങളിൽ ന്യൂനപക്ഷമായ ക്രിസ്ത്യൻ സമൂഹത്തിന് നേരെ ആക്രമണങ്ങളും അതിക്രമങ്ങളും ഉണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ആരാധനകളും ആഘോഷങ്ങളും നിയന്ത്രിക്കാൻ പൊലീസ് അമിതബലം പ്രയോഗിച്ചതായാണ് ആരോപണം.
ഇതിനിടെ, ജറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് പിയർബാറ്റിസ്റ്റ പിസാബല്ല ക്രിസ്തുമസ് സന്ദേശവുമായി യേശുവിന്റെ ജന്മസ്ഥലമായ ബേത്ലഹേമിലെ മാംഗർ സ്ക്വയറിൽ എത്തി.
ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് പലസ്തീനികളെ അദ്ദേഹം അഭിസംബോധന ചെയ്തു.
“ഈ വർഷത്തെ ക്രിസ്തുമസ് സന്ദേശം കഷ്ടപ്പാടിനെയും സഹനത്തെയും വിട്ടുമാറാനാകാത്തതാണ്. നമ്മൾ വെളിച്ചമാകാൻ തീരുമാനിക്കുന്നു.
ബേത്ലഹേമിന്റെ വെളിച്ചം ലോകത്തിന്റെ വെളിച്ചമാണ്,” എന്ന് അദ്ദേഹം പറഞ്ഞു.
English Summary
Israeli police arrested Christian worshippers during Christmas celebrations in the Wadi Al-Nisnas area of Haifa. Videos showing police assaulting and detaining youths dressed as Santa Claus have surfaced. International media reported attacks against Christian minorities in several parts of Palestine during Christmas. Meanwhile, Latin Patriarch of Jerusalem Pierbattista Pizzaballa delivered a Christmas message from Bethlehem’s Manger Square, emphasizing hope and resilience amid suffering.
israel-police-arrest-christians-christmas-palestine
Israel, Palestine, Christmas, Christians, Jerusalem, Bethlehem, HumanRights, ReligiousFreedom, MiddleEast, PoliceAction









