ന്യൂസ് ഡസ്ക്ക് : ലോകം ഒന്നടങ്കം ആവിശ്യപ്പെട്ടിട്ടും ഇസ്രയേൽ സേന വെടിനിറുത്തൽ നടപ്പിലാക്കിയിട്ടില്ല. ഏറ്റവും അവസാനം ജി7 രാജ്യങ്ങളുടെ ഉച്ചക്കോടി പാസാക്കിയ വെടിനിറുത്തൽ പ്രമേയവും ഇസ്രയേൽ തള്ളി കളഞ്ഞു. പക്ഷെ വ്യാഴാഴ്ച്ച വൈകുന്നേരം മൂന്ന് മണിയ്ക്ക് ഇസ്രയേൽ പ്രതിരോധ വിഭാഗത്തിന്റെ ട്വിറ്റർ പേജിൽ വെടിനിറുത്തൽ നടപ്പിലാക്കുന്നതായി വെളിപ്പെടുത്തി. പക്ഷെ ലോകരാജ്യങ്ങൾ ആവിശ്യപ്പെടുന്നത് പോലെയുള്ള വെടിനിറുത്തൽ അല്ല നടപ്പിലാക്കുന്നത്. പകരം മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഗാസയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കാൻ തന്ത്രപരമായ ഇടവേളകളായിരിക്കും വെടിനിറുത്തലുകൾ. വെടിനിറുത്തലുകൾ നടപ്പിലാക്കുന്നത് എവിടെ, എപ്പോൾ , എത്ര സമയം എന്ന് മുൻകൂട്ടി പറയാനാകില്ലെന്ന് ഇസ്രയേൽ പ്രതിരോധവിഭാഗം ട്വീറ്റ് ചെയ്തു. ഗാസയിൽ നിന്നും ജനങ്ങൾ ഒഴിഞ്ഞ് പോകുന്നതിന്റെ വീഡിയോ ദൃശ്യത്തോടൊപ്പമാണ് ട്വീറ്റ് പങ്ക് വച്ചിരിക്കുന്നത്. ഇസ്രയേൽ സേനയുടെ നിലപാടിനോട് ഇത് വരെ ആരും പ്രതികരിച്ചിട്ടില്ല.
മരണസഖ്യ ഉയർന്നു.
ഇസ്രയേൽ സേന നടത്തിയ ആക്രമണത്തിൽ ഇത് വരെ 10,812 പേർ കൊല്ലപ്പെട്ടതായി പാലസ്തീൽ സർക്കാരിന്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 4,412 പേർ കുട്ടികളാണ്.
ഇന്നലെ ആരോഗ്യമന്ത്രാലയം നൽകിയ കണക്ക് പ്രകാരം 10,569 പേരാണ് കൊല്ലപ്പെട്ടത്. പാലസ്തീൻ സർക്കാർ നൽകുന്ന കണക്കാണ് ഔദ്യോഗികരേഖയായി ലോകാരോഗ്യ സംഘടന പരിഗണിക്കുന്നത്. ഗാസ നഗരത്തിൽ പ്രവർത്തിച്ചിരുന്ന ഏക ആശുപത്രിയായ അൽ ഖ്വദ്സ് അടച്ച് പൂട്ടി. മതിയായ മരുന്നും ഓക്സിഡനും ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. കൂടാതെ ഗാസ നഗത്തിൽ കടന്ന ഇസ്രയേൽ സേനയും ഹമാസും തമ്മിലുള്ള പോരാട്ടം ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. ആയിരത്തോളം പേരാണ് ആശുപത്രിയിൽ അഭയം തേടിയിരിക്കുന്നത്. രോഗികളായ 100 പേരുടെ അവസ്ഥ അതീവ ഗുരുതരമാണ്.ഇതിൽ പലർക്കും മറ്റൊരു സ്ഥലത്തേയ്ക്ക് മാറാൻ പോലും കഴിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.