web analytics

ഖമനയിക്ക് പിന്നാലെ ഇറാന്റെ ഏഴ് സുപ്രധാന ‘ബുദ്ധികേന്ദ്രങ്ങളെ’ കൂടി വധിച്ചെന്ന് ഇസ്രായേൽ

ഖമനയിക്ക് പിന്നാലെ ഇറാന്റെ ഏഴ് സുപ്രധാന ‘ബുദ്ധികേന്ദ്രങ്ങളെ’ കൂടി വധിച്ചെന്ന് ഇസ്രായേൽ

ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം പുറത്തുവന്നതിനു പിന്നാലെ, ഇസ്രയേൽ പുതിയ അവകാശവാദവുമായി രംഗത്തെത്തി.


ഇറാന്റെ സുരക്ഷാ സംവിധാനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന മുതിർന്ന അംഗങ്ങളെല്ലാം വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.

ഇറാനിലെ മുതിർന്ന സുരക്ഷാ–പ്രതിരോധ നേതാക്കളായ അലി ഷംഖാനി,
മുഹമ്മദ് പാക്പുർ,
പ്രതിരോധ മന്ത്രി അസീസ് നസീർസാദെ
എന്നിവരടക്കം ഏഴ് പ്രധാന ബുദ്ധികേന്ദ്രങ്ങളെ അപ്രതീക്ഷിത ആക്രമണത്തിലൂടെ തുടച്ചുനീക്കിയതായാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.

ഇറാനിലെ ഉന്നത സുരക്ഷാ നേതാക്കൾ ടെഹ്റാൻ നഗരത്തിലെ രണ്ട് സ്ഥലങ്ങളിലായി രഹസ്യ യോഗം ചേർന്ന വിവരം ഇസ്രയേലിന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്നും പ്രസ്താവനയിൽ പറയുന്നു. ഇന്നലെ രാവിലെയായിരുന്നു അപ്രതീക്ഷിത ആക്രമണം നടന്നതെന്നാണ് വിശദീകരണം.

ഖമനേയിയുടെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരത്തെ ഇറാൻ നിഷേധിച്ചിരുന്നുവെങ്കിലും പിന്നീട് അത് സ്ഥിരീകരിക്കുകയായിരുന്നു. 

ഖമനേയിയുടെ മകളും പേരക്കുട്ടിയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
ഇറാനിലെ തസ്നീം വാർത്താ ഏജൻസിയും ഫാർസ് വാർത്താ ഏജൻസിയും ഇക്കാര്യം സ്ഥിരീകരിച്ചു.

ഖമനേയിയുടെ മരണത്തെ തുടർന്ന് ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും ഏഴ് ദിവസത്തെ പൊതുഅവധിയും പ്രഖ്യാപിച്ചു.

English Summary

Israel has claimed that it eliminated seven key Iranian security and defense figures in a surprise attack, following the official confirmation of the death of Iran’s Supreme Leader Ayatollah Ali Khamenei. The Israeli Defense Forces said senior Iranian officials, including Ali Shamkhani, Mohammad Pakpour and Defense Minister Aziz Nasirzadeh, were killed. Iranian media later confirmed the deaths and announced national mourning.

israel-claims-elimination-of-seven-iranian-security-figures-after-khamenei-death

Israel, Iran, Ayatollah Ali Khamenei, IDF, Ali Shamkhani, Mohammad Pakpour, Aziz Nasirzadeh, Tehran, Tel Aviv, Middle East conflict

spot_imgspot_img
spot_imgspot_img

Latest news

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ, 40 ദിവസത്തെ ദുഃഖാചരണം

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ,...

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!ജറുസലം:ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത...

ദുബായ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, വ്യോമപാത അടച്ചു

ദുബായ് വിമാനത്താവളത്തിൽ ഇറാൻ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, വ്യോമപാത അടച്ചു ദുബായ്: ദുബായ്...

തെക്കൻ ഇറാനിൽ സ്കൂളിന് നേരെ മിസൈൽ പതിച്ച് 36 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു

തെക്കൻ ഇറാനിൽ സ്കൂളിന് നേരെ മിസൈൽ പതിച്ച് 36 വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു ടെഹ്റാൻ:...

ഇറാനെതിരെ ഇസ്രയേൽ – യുഎസ് സംയുക്ത പ്രത്യാക്രമണം; ടെഹ്‌റാനിൽ ശക്തമായ സ്ഫോടനം

ഇറാനെതിരെ ഇസ്രയേൽ – യുഎസ് സംയുക്ത പ്രത്യാക്രമണം; ടെഹ്‌റാനിൽ ശക്തമായ സ്ഫോടനം ടെൽഅവീവ്:...

Other news

കാൻസർ രോഗിയായി അഭിനയം, കൃത്രിമക്കാൽ; വിശ്വാസികളെ കബളിപ്പിച്ച് പണം തട്ടിയ യുവാവ് പിടിയിൽ

കാൻസർ രോഗിയായി അഭിനയം, കൃത്രിമക്കാൽ; വിശ്വാസികളെ കബളിപ്പിച്ച് പണം തട്ടിയ യുവാവ്...

പശ്ചിമേഷ്യൻ ആകാശം യുദ്ധക്കളം; പി.വി. സിന്ധു ഉൾപ്പെടെയുള്ളവർ വിദേശത്ത് കുടുങ്ങി, നൂറുകണക്കിന് സർവീസുകൾ റദ്ദാക്കി

പശ്ചിമേഷ്യൻ ആകാശം യുദ്ധക്കളം; പി.വി. സിന്ധു ഉൾപ്പെടെയുള്ളവർ വിദേശത്ത് കുടുങ്ങി, നൂറുകണക്കിന്...

ഇറാൻ സ്കൂളിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 148 പെണ്‍കുഞ്ഞുങ്ങൾ, 95 പേർക്ക് പരിക്ക്

ഇറാൻ സ്കൂളിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 148 പെണ്‍കുഞ്ഞുങ്ങൾ, 95 പേർക്ക് പരിക്ക് എല്ലാം...

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ, 40 ദിവസത്തെ ദുഃഖാചരണം

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇറാൻ,...

ഇസ്രായേൽ-ഇറാൻ പോര്; പശ്ചിമേഷ്യൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത എണ്ണപ്രതിസന്ധിയിലേക്ക്.?

പശ്ചിമേഷ്യൻ യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് മുന്നറിയിപ്പ് അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ ഇറാനെതിരെ...

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!

ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടു!ജറുസലം:ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നടത്തിയ സംയുക്ത...

Related Articles

Popular Categories

spot_imgspot_img