സിറിയയിൽ ഇസ്രേയേൽ ബോംബാക്രമണം

സിറിയയിൽ ഇസ്രേയേൽ ബോംബാക്രമണം

ഡമാസ്കസ്∙ സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിൽ, പ്രതിരോധ മന്ത്രാലയത്തിന്റെ ആസ്ഥാന കവാടത്തിലും പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപവുമാണ് ഇസ്രയേൽ നടത്തിയ പുതിയ വ്യോമാക്രമണങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വന്നത്.

സിറിയയുടെ ഔദ്യോഗിക ടിവി ചാനലിൽ വാർത്ത വായിക്കുന്നതിനിടെ പിന്നിൽ വലിയ സ്ഫോടനം നടക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. പിന്നാലെ വാർത്താവതാരക ഓടി രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ ഉൾപ്പെടുന്നു.

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

പ്രധാന സർക്കാർ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ഈ ആക്രമണം ഇസ്രയേലിന്റെ സിറിയയിലെ തുടർച്ചയായ സൈനിക ഇടപെടലുകളുടെ ഭാഗമായാണ് നടക്കുന്നത്.

മൂന്നാം ദിവസമായി ഇസ്രയേൽ സേനയുടെ വ്യോമാക്രമണങ്ങൾ തുടരുകയാണ്. ദക്ഷിണ സിറിയയിലെ സുവൈദ പ്രവിശ്യയിലാണ് ഏറ്റവും ഒടുവിലത്തെ ആക്രമണങ്ങൾ ഉണ്ടായത്.

ഇവിടെ സർക്കാർ സേനയ്ക്കെതിരെ പോരാടുന്ന ഡ്രൂസ് ഗോത്രവിഭാഗത്തിന് സൈനിക പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ ഇസ്രയേൽ ശക്തമായ ഇടപെടലുകൾ നടത്തി. സിറിയൻ സേനയുടെ ടാങ്കുകൾ ലക്ഷ്യമാക്കി ഇടതെന്നു വ്യോമാക്രമണം നടന്നു.

ഹമാസ് തടവിലായിരുന്ന ഒരു ബന്ദിയുടെ കൂടി മൃതദേഹം കണ്ടെടുത്തതായി ഇസ്രയേൽ; യുവാവിന്റെ അന്ത്യം 610 ദിവസം ബന്ദിയാക്കപ്പെട്ട് തടവിൽ കഴിഞ്ഞശേഷം

ഹമാസ് തടവിലായിരുന്ന ഒരു ബന്ദിയുടെ കൂടി മൃതദേഹം കണ്ടെടുത്തതായി ഇസ്രയേൽ. റഫയിൽ നടന്ന ഓപ്പറേഷനിൽ തായ്ലൻഡ് പൗരൻ പിൻറ്റ നാറ്റ്പോങ്ങിന്റെ മൃതദേഹമാണ് കണ്ടെടുത്തത്.

610 ദിവസം ബന്ദിയാക്കപ്പെട്ട് ഹമാസിന്റെ തടവില്‍ കഴിഞ്ഞശേഷമാണ് യുവാവിന്റെ അന്ത്യം.

തെക്കൻ ഗാസയിലെ റാഫ പ്രദേശത്ത് വെള്ളിയാഴ്ച നടന്ന പ്രത്യേക ഓപ്പറേഷനിലാണ് പിന്റയുടെ മൃതദേഹം കണ്ടെടുത്തതെന്ന് മന്ത്രി പറഞ്ഞു.

തെക്കൻ ഇസ്രായേലിൽ കാർഷിക തൊഴിലാളിയായിരുന്നു 35 കാരനായ പിന്റ. തടവിലായതിന്റെ ആദ്യ മാസങ്ങളിൽ തന്നെ നാറ്റ്പോംഗ് കൊല്ലപ്പെട്ടിരിക്കാമെന്ന് ഇസ്രായേലി സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു.

നാറ്റ്പോങ്ങ് വിവാഹിതനും ഒരുകുട്ടിയുടെ പിതാവുമായിരുന്നുവെന്ന് സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. കിബ്ബറ്റ്സ് നിർ ഓസിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തെ മുജാഹിദീൻ ബ്രിഗേഡ്സ് എന്ന തീവ്രവാദ സംഘടനയാണ് പിടികൂടിയത്.

ഈ ആഴ്ച ഗാസയിൽ നിന്ന് രണ്ട് അമേരിക്കൻ ബന്ദികളുടെ മൃതദേഹങ്ങൾ ഇസ്രായേൽ സൈന്യം കണ്ടെടുത്തതിന് പിന്നാലെയാണ് തായ് പൗരന്റെയും മൃതദേഹം കണ്ടെത്തിയത്.

ഇദ്ദേഹത്തെ കസ്റ്റഡിയിൽ വെച്ച് ഹമാസ് കൊലപ്പെടുത്തിയതാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‍സ് ആരോപിച്ചു.

ഇനി ജീവനോടയെും അല്ലാതെയുമായി 55 ബന്ദികളാണ് ഹമാസിന്റെ പക്കൽ ശേഷിക്കുന്നത്. രണ്ട് മൃതദേഹങ്ങൾ നേരത്തെ വീണ്ടെടുത്തിരുന്നു.

അതിനിടെ ഗസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. 34 പേർ ഇന്ന് പുലർച്ചയുണ്ടായ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

60 വയസുകാരെ 25 ൽ എത്തിക്കാൻ ഇസ്രയേൽ നിർമിത ടൈം മെഷീൻ ; പണം നൽകിയവർക്ക് സംഭവിച്ചത്….!



യു.പി.യിലെ കാൺപൂരിൽ പ്രായം കുറയ്്ക്കാനുള്ള ഇസ്രയേൽ നിർമിത ടൈം മെഷീൻ നൽകാം എന്നു പറഞ്ഞ് ഒട്ടേറെയാളുകളിൽ നിന്നായി ദമ്പതികൾ 35 കോടി രൂപ തട്ടിയെടുത്തു.

കാൺപൂർ സ്വദേശികളായ രാജീവ് ദുബൈയും ഭാര്യ രശ്മി ദുബേയുമാണ് തട്ടിപ്പു നടത്തിയത്. Israel-made time machine to bring 60-year-olds to 25 scam

60 വയസുകാരെ 25 വയസിന് സമാനമായ രീതിയിലെത്തിക്കുമെന്ന് ഇവർ ഇടപാടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഓക്‌സിജൻ തെറാപ്പി ഉപയോഗിച്ചാണ് ഇത്തരത്തിൽ ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുകയെന്നാണ് ഇവർ പറഞ്ഞിരുന്നത്.

10.75 ലക്ഷം രൂപ വരെ ടൈം മെഷീനായി നൽകിയവരുണ്ട്. വിവിധയാളുകളുടെ കൈയ്യിൽ നിന്നും ഇങ്ങനെ 35 കോടിയാണ് ഇവർ പിരിച്ചെടുത്തത്.

Summary:
New footage has emerged showing recent Israeli airstrikes in Damascus, the capital of Syria. The attacks reportedly targeted the entrance of the Syrian Ministry of Defense headquarters and areas near the Presidential Palace.



spot_imgspot_img
spot_imgspot_img

Latest news

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

Other news

നടി ഗ്രേസ് ആന്റണി വിവാഹിതയായി

നടി ഗ്രേസ് ആന്റണി വിവാഹിതയായി. സംഗീത സംവിധായകനായ എബി ടോം സിറിയക്...

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല

നിലതെറ്റി സ്വർണം; 10000 കൊടുത്താലും ഒരു ഗ്രാം കിട്ടില്ല കൊച്ചി: സംസ്ഥാനത്ത് ഇന്നും...

ഇരട്ടച്ചക്രവാതച്ചുഴി: യെല്ലോ അലർട്ട്, ഏഴു ജില്ലകളിൽ

ഇരട്ടച്ചക്രവാതച്ചുഴി: യെല്ലോ അലർട്ട്, ഏഴു ജില്ലകളിൽ തിരുവനന്തപുരം ∙ തിരുവനന്തപുരം: ഇരട്ടച്ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി...

ആശാരിമൂലയിൽ വീടുപോലൊരു ബസ് സ്റ്റോപ്പ്

ആശാരിമൂലയിൽ വീടുപോലൊരു ബസ് സ്റ്റോപ്പ് തൃശൂർ ∙ ഒരു സാധാരണ ബസ് സ്റ്റോപ്പ്...

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും

എവിടെയും പോയിട്ടില്ല, ജനങ്ങൾക്കുമുന്നിൽ ജീവിച്ചുമരിക്കും പത്തനംതിട്ട: ലൈംഗികാരോപണങ്ങൾക്കിടയിൽ വിവാദങ്ങളിലായിരുന്ന റാപ്പർ വേടൻ, താൻ...

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി

രാഹുലിന്റെ ആരോപണം; സിഇസിയോടുള്ള വിശ്വാസ്യത പോയി ന്യൂഡൽഹി: പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി ഉയർത്തിയ...

Related Articles

Popular Categories

spot_imgspot_img