ഇറാന്റെ ‘ആണവഹൃദയം ആക്രമിച്ച്’ ഇസ്രായേൽ. ഇസ്രയേല്‍ ഇറാനിലെ നഥാന്‍സ് ആണവ കേന്ദ്രത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ആണവ- രാസ വികിരണങ്ങൾ ഉണ്ടാകുന്നതായി സൂചന.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫേല്‍ ഗ്രോസി യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിനെ ഇക്കാര്യം അറിയിച്ചു.
അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ റഫേല്‍ ഗ്രോസി ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയെ ഇക്കാര്യം അറിയിച്ചു.
എന്നാല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ എത്രത്തോളം വികിരണങ്ങള്‍ നഥാന്‍സിലുണ്ടായി എന്ന് കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.
വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ആണവ നിലയമായ നഥാന്‍സും ആക്രമിക്കപ്പെട്ടിരുന്നു.
നഥാന്‍സ് ആണവ സമ്പുഷ്ടീകരണ കേന്ദ്രത്തിന്‍റെ മുകള്‍ ഭാഗത്തിന് കേടുപാടുകള്‍ സംഭവിച്ചതായും ഭൂഗര്‍ഭ അറകളിലെ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾക്ക് തകരാറുകള്‍ സംഭവിച്ചതായി സൂചനകളില്ലെന്നും റഫേല്‍ ഗ്രോസി യുഎന്നിനെ അറിയിച്ചു.
എന്നാല്‍ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടത് സെൻട്രിഫ്യൂജുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഫോര്‍ഡോ, ഇസ്‌ഫഹാന്‍ എന്നീ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ കൂടി ആക്രമിക്കപ്പെട്ടതായി ഇറാന്‍ അറിയിച്ചതായും
ഇറാനും ഇസ്രയേലും തമ്മില്‍ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തില്‍ ആണവ നിലയങ്ങളില്‍ നിന്ന് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുക അസാധ്യമാണെന്നും ഗ്രോസി ഐക്യരാഷ്ട്ര സഭയെ അറിയിച്ചു.
‘ഇറാന്‍ ആണവ പദ്ധതികളുടെ തുടിക്കുന്ന ഹൃദയം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നിലയമാണ് നഥാന്‍സ്.
13000 അടി ഉയരത്തിൽ നിന്ന് താഴേക്ക് ചാടി നേഴ്സ്
ഇറാന്‍റെ ആണവായുധ ശേഖരത്തിനുള്ള വലിയ അളവ് ഇന്ധനം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ നിര്‍മ്മിക്കപ്പെട്ടത് നഥാന്‍സിലാണ് എന്നാണ് അനുമാനം.
ഇറാനിലെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളും സൈനിക താവളങ്ങളും കൃത്യമായി ലക്ഷ്യമിട്ടായിരുന്നു ഇരുനൂറിലേറെ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് വെള്ളിയാഴ്ച പുലര്‍ച്ചെ വ്യോമാക്രമണം (റൈസിംഗ് ലയണ്‍).
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഏറ്റവും ശക്തമായ ആക്രമണം നടന്നത്. ഇതിന് മറുപടിയായി ഇസ്രയേല്‍ ടെല്‍ അവീവിലേക്ക് ശക്തമായ പ്രത്യാക്രമണം ഇന്നലെ രാത്രി നടത്തുകയും ചെയ്തു.
ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ..!
ബ്രിട്ടൺ: ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ. ബ്രിട്ടൻ നീങ്ങുന്നത് അതിവിചിത്രമായ ഒരു കാലാവസ്ഥയിലേക്ക്. സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി മെറ്റ് ഓഫീസ്.
വിചിത്രമായ കാലാവസ്ഥയിലെക്കു ബ്രിട്ടൻ നീങ്ങുന്നതായി സൂചന. പേമാരിക്കും ഇടിവെട്ടിയുള്ള മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും വെള്ളപ്പൊക്കത്തിനും എതിരായി ആറ് മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്…Read More
ട്രംപിനെക്കുറിച്ചുള്ള ചില പരാമർശങ്ങൾ അതിരുകടന്നു; ഖേദം പ്രകടിപ്പിച്ച് മസ്‌ക്
വാഷിങ്ടൺ: ഡൊണാൾഡ് ട്രംപിനെക്കുറിച്ച് താൻ നടത്തിയ ചില സോഷ്യൽ മീഡിയ പോസ്റ്റുകളിൽ ഖേദമുണ്ടെന്ന് ഇലോൺ മസ്ക്.
തങ്ങളുടെ ബന്ധം അവസാനിച്ചെന്നും മസ്‌കുമായുള്ള ബന്ധം നിലനിർത്താൻ തനിക്ക് താൽപ്പര്യമില്ലെന്നും ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് മസ്കിന്റെ പോസ്റ്റ്.
“കഴിഞ്ഞ ആഴ്ച പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ചുള്ള എന്റെ ചില പോസ്റ്റുകൾ അതിരുകടന്നു, അതിൽ ഞാൻ ഖേദിക്കുന്നു” എന്നാണ് മസ്ക് എക്‌സിൽ കുറിച്ചത്.
ട്രംപിന്റെ നികുതി ബില്ലായ ബിഗ് ബ്യൂട്ടിഫുൾ ബില്ലിനെ “വെറുപ്പുളവാക്കുന്ന മ്ലേച്ഛത” എന്ന് മസ്ക് വിശേഷിപ്പിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ പരസ്യമായ വാഗ്വാദം നടത്തിയിരുന്നു…Read More
Summary: Israel has attacked Iran’s “nuclear heart” through an airstrike on the Natanz nuclear facility.









