മുംബൈ: പുതിയ സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടങ്ങള്‍ക്ക് സെപ്റ്റംബര്‍ 13ന് തുടക്കമാകും. കൊല്‍ക്കത്തയില്‍ നിലവിലെ ജേതാക്കളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സും മുന്‍ ജേതാക്കളായ മുംബൈ സിറ്റി എഫ്‌സിയും തമ്മിലാണ് ഉദ്ഘാടന മത്സരം.ISL starts on September 13; Blasters’ fixture list is known
സെപ്തംബര്‍ 15ന് തിരുവോണ ദിനത്തിലാണ് കൊച്ചി നെഹ്‌റു സ്റ്റേഡിയത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യമത്സരം. പഞ്ചാബ് എഫ്സിയാണ് എതിരാളികള്‍. ഇത്തവണ 13 ടീമുകളാണ് ലീഗിലുള്ളത്.
കഴിഞ്ഞ സീസണിലെ ഐ ലീഗ് ജേതാക്കളായ മുഹമ്മദന്‍സാണ് പുതിയ ടീം. കൊല്‍ക്കത്തയില്‍ സെപ്തംബര്‍ 16ന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെയാണ് മുഹമ്മദന്‍സിന്റെ അരങ്ങേറ്റം. ഈസ്റ്റ് ബംഗാളും ബഗാനും മുഹമ്മദന്‍സുമടക്കം മൂന്ന് കൊല്‍ക്കത്ത ടീമുകളാണ് ഇത്തവണ ലീഗില്‍ മാറ്റുരക്കുന്നത്.
ഐ-ലീഗ് ചാമ്പ്യന്‍മാരായ മുഹമ്മദന്‍ സ്പോര്‍ട്ടിങ്് ക്ലബ്ബിനൊപ്പം 13 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലിന്റെ ഭാഗമാകുന്നത്. ഇതോടെ കൊല്‍ക്കത്തയില്‍ നിന്ന് മൂന്ന് ടീമുകളാണ് ഇത്തവണ മത്സരിക്കുക. സെപ്റ്റംബര്‍ 16 ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കൊല്‍ക്കത്തയിലെ കിഷോര്‍ ഭാരതി ക്രിരംഗനിലാണ് മുഹമ്മദന്‍സിന്റെ ആദ്യ മത്സരം.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍
സെപ്റ്റംബര്‍ 22- ഈസ്റ്റം ബംഗാള്‍ (ഹോം)
സെപ്റ്റംബര്‍ 29- നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡ് (എവെ)
ഒക്ടോബര്‍ 3- ഒഡീഷ എഫ്‌സി (എവെ)
ഒക്ടോബര്‍ 20- മുഹമ്മദന്‍സ് സ്‌പോട്ടിം?ഗ് ക്ലബ് (എവെ)
ഒക്ടോബര്‍ 25- ബംഗളുരു എഫ്‌സി (ഹോം)
നവംബര്‍ 3- മുംബൈ സിറ്റി എഫ്‌സി (എവെ)
നവംബര്‍ 7- ഹൈദരാബാദ് എഫ്‌സി (ഹോം)
നവംബര്‍ 24- ചെന്നൈയന്‍ എഫ്‌സി (ഹോം)
നവംബര്‍ 28- എഫ്‌സി ഗോവ (ഹോം)
ഡിസംബര്‍ 7-ബംഗളൂരു എഫ്‌സി (എവെ)
ഡിസംബര്‍ 14- മോഹന്‍ ബഗാന്‍ (എവെ)
ഡിസംബര്‍ 22- മുഹമ്മദന്‍സ് (ഹോം)
ഡിസംബര്‍ 29- ജംഷദ്പൂര്‍ എഫ്‌സി (എവെ)