ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ, പെൺകുട്ടിയെ ആക്രമിച്ച് ആൺസുഹൃത്ത്. സുരക്ഷയൊരുക്കി മറ്റൊരു ഓട്ടോയിലെത്തി യുവതി. ഓഷിവാരയിലാണ് സംഭവം. പരസ്യക്കമ്പനിയിൽ ജോലി ചെയ്യുന്ന ഇഷിതയെന്ന ഇരുപത്തിയേഴുകാരിയാണ് പെൺകുട്ടിക്ക് സുരക്ഷാ കവചം തീർത്തത്. Ishita, a twenty-seven-year-old girl, made a safety shield for the girl
സംഭവം ഇങ്ങനെ:
ഓഷിവാരയിലെ ശ്രീജി ഹോട്ടൽ പരിസരത്തു നിന്ന് അന്ധേരിയിലെ സ്റ്റാർ ബസാറിലേക്ക് ഓട്ടോയിൽ പോവുകയായിരുന്നു യുവതി. ആദർശ് നഗർ ട്രാഫിക് സിഗ്നലിൽ എത്തിയപ്പോൾ അടുത്തുള്ള ഓട്ടോയിൽ നിന്ന് പെൺകുട്ടിയുടെ കരച്ചിൽ കേട്ടു.
കാര്യമറിയാനായി യുവതി ഇറങ്ങിച്ചെന്ന് നോക്കിയപ്പോൾ ആൺകുട്ടി പെൺകുട്ടിയെ ഉപദ്രവിക്കുന്ന കാഴ്ചയാണ് കണ്ടത്. ഉസ്ദാൻതന്നെ പെൺകുട്ടിയെ തന്റെ ഓട്ടോയിലേക്ക് വലിച്ചുകയറ്റി ഓഷിവാര പൊലീസ് സ്റ്റേഷനിലേക്ക് പോയി.
ഇവർ പോയ ഓട്ടോയെ അക്രമി പിന്തുടർന്നു. പോലീസ് സ്റേഷനിലെത്തിയപ്പോഴും ആദ്യം കേസെടുക്കാൻ പൊലീസ് തയാറായില്ല. കേസ് റജിസ്റ്റർ ചെയ്യാൻ വന്ന തങ്ങളോട് മോശമായി പെരുമാറിയെന്നും ഇവർ ആരോപിക്കുന്നു.
പൊലീസ് സ്റ്റേഷനിലെ സംഭവവികാസങ്ങൾ റെക്കോർഡ് ചെയ്ത് പെൺകുട്ടി സമൂഹമാധ്യമത്തിൽ ഇക്കാര്യം പോസ്റ്റ് ചെയ്തതോടെ സംഭവം ചർച്ചയായി. ഇതോടെയാണ് പോലീസ് കേസ്സെടുത്തത്.