ഇന്നലെ വരെ ​ഗൂ​ഗിൾ പറഞ്ഞത് നരേന്ദ്ര മോദി ഫാസിസ്റ്റാണെന്ന്; പണികിട്ടുന്നതിനു മുമ്പേ ഉത്തരം മാറ്റി ജെമിനി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫാസിസ്റ്റാണോ? അതേ എന്നായിരുന്നു ഗൂഗിൾ എഐ പ്ലാറ്റ്ഫോമായ ജെമിനിയുടെ ഉത്തരം. നടപ്പാക്കിയ നയങ്ങൾ ഫാസിസ്റ്റ് സ്വഭാവമുള്ളതാണെന്ന് വിദഗ്ധർ വിലയിരുത്തിയിട്ടുണ്ടെന്നായിരുന്നു ചോദ്യത്തിന് കഴിഞ്ഞ ദിവസം വരെ ജെമിനി നൽകിയ മറുപടി. എന്നാൽ, ഈ മറുപടി കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചതിന് പിന്നാലെയാണ് ജെമിനി ഇപ്പോൾ ഉത്തരം മാറ്റിയിരിക്കുന്നത്. ഇന്നലെ മുതൽ ഇതേ ചോദ്യത്തിന് ‘ലാംഗ്വേജ് മോഡൽ എന്ന നിലയിൽ ഇതിന് ഉത്തരം നൽകാൻ കഴിയില്ല’ എന്നാണ് പുതിയ ഉത്തരം.

ബിജെപി അനുകൂല മാധ്യമമായ ഓപ്ഇന്ത്യ വിശ്വസനീയമായ വാർത്താസ്രോതസ്സ് അല്ലെന്ന ഗൂഗിൾ എഐ പ്ലാറ്റ്ഫോമിന്റെ മറുപടിക്കെതിരെയും കേന്ദ്രം മുൻപു രൂക്ഷമായി പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ വിശദീകരണവുമായി അന്നും ഗൂഗിൾ രംഗത്തെത്തി. ബാർഡിന്റെ മറുപടി ചിലപ്പോൾ ശരിയാകണമെന്നില്ലെന്നും, ഇത്തരം മറുപടികൾ ഗൂഗിളിന്റെ വീക്ഷണം പ്രതിഫലിപ്പിക്കുന്നതല്ല എന്നുമായിരുന്നു വിശദീകരണം.

പക്ഷപാതപരമായ മറുപടി നൽകിയെന്ന് ആരോപിച്ച് ഐടി മന്ത്രാലയം ഗൂഗിളിന് നോട്ടിസ് അയയ്ക്കാൻ തീരുമാനിച്ചിരുന്നു. മോദിയെ സംബന്ധിച്ച ചോദ്യത്തിന്, അദ്ദേഹം നടപ്പാക്കിയ നയങ്ങൾ ഫാസിസ്റ്റ് സ്വഭാവമുള്ളതാണെന്ന് വിദഗ്ധർ വിലയിരുത്തിയിട്ടുണ്ടെന്ന മറുപടിയാണു ജെമിനി നൽകിയത്. ബിജെപിയുടെ ഹൈന്ദവ ദേശീയത, മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ മറുപടിയിൽ പരാമർ‌ശിക്കുകയും ചെയ്തിരുന്നു. വിശ്വാസയോഗ്യമല്ലാത്ത എഐ പ്ലാറ്റ്ഫോമുകളുടെ പരീക്ഷണ വസ്തുവായി പൗരന്മാരെ മാറ്റരുതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഇന്നലെ പറഞ്ഞിരുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 എംബിബിഎസ് വിദ്യാർഥികൾക്കെതിരെ നടപടി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

Other news

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; തിരുവനന്തപുരത്ത് അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു

തിരുവനന്തപുരം വെള്ളറടയിൽ അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി...

അടിച്ച് പല്ല് കൊഴിച്ചു; ഓട്ടോ ഡ്രൈവർക്ക് പൊലീസിന്റെ ക്രൂരമർദനമേറ്റതായി പരാതി

ഇടുക്കി: കൂട്ടാറിൽ പുതുവത്സര ദിനത്തിൽ പടക്കം പൊട്ടിക്കുന്നത് കാണാൻ നിന്നയാൾക്ക് പൊലീസിന്റെ...

കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍...

ബിസിനസ് ആവശ്യങ്ങൾക്കായി മലേഷ്യയിലെത്തിയ യു.കെമലയാളി അന്തരിച്ചു; വിടവാങ്ങിയത് ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗിൽബർട്ട് റോമൻ

ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗിൽബർട്ട് റോമൻ അന്തരിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായി...

Related Articles

Popular Categories

spot_imgspot_img