web analytics

ഇന്ത്യയിൽ നിന്നു മടങ്ങുന്ന ഇറാൻ യുദ്ധക്കപ്പലിനും ആക്രമണ ഭീഷണി; അടിയന്തര സഹായം തേടി ശ്രീലങ്കയിലേക്ക് സന്ദേശം

ഇന്ത്യയിൽ നിന്നു മടങ്ങുന്ന ഇറാൻ യുദ്ധക്കപ്പലിനും ആക്രമണ ഭീഷണി; അടിയന്തര സഹായം തേടി ശ്രീലങ്കയിലേക്ക് സന്ദേശം

ഇന്ത്യയിൽ നടന്ന സൈനികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങുന്ന ഇറാന്റെ മറ്റൊരു യുദ്ധക്കപ്പലിനെയും അമേരിക്ക ആക്രമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. 100-ലേറെ നാവികരുമായി യാത്ര ചെയ്യുന്ന കപ്പലിൽ നിന്ന് അടിയന്തര സഹായം തേടി സന്ദേശം എത്തിയതായി ശ്രീലങ്ക സ്ഥിരീകരിച്ചു.

കപ്പലിൽ 100-ലധികം നാവികർ ഉണ്ടെന്നാണ് വിവരം. അവരുടെ സുരക്ഷ ഉറപ്പാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് ശ്രീലങ്കൻ മന്ത്രി നളിന്ദ ജയതിസ്സ അറിയിച്ചു.

നിലവിൽ കപ്പൽ ശ്രീലങ്കയുടെ സമുദ്രാതിർത്തിക്ക് പുറത്തുള്ള എക്സ്ക്ലൂസീവ് ഇക്കണോമിക് സോണിൽ (EEZ) നിലയുറപ്പിച്ചിരിക്കുകയാണ്.

ശ്രീലങ്കൻ തീരത്തേക്ക് അടുക്കാൻ സർക്കാരിന്റെ അനുമതി കാത്തിരിക്കുകയാണെന്ന് എംപി നമൽ രാജപക്സെ എക്സ് (X) പോസ്റ്റിലൂടെ വ്യക്തമാക്കി.

അടിയന്തരമായി സർക്കാർ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ ഉന്നതതല ചർച്ചകൾ പുരോഗമിക്കുകയാണെന്നും, പ്രസിഡൻറ് അനുര കുമാര ദിനനായക്കെ തീരുമാനം പ്രഖ്യാപിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.

ഇതിന് മുൻപ് സൈനികാഭ്യാസം കഴിഞ്ഞ് മടങ്ങിയിരുന്ന IRIS Dena എന്ന ഇറാന്റെ യുദ്ധക്കപ്പൽ യുഎസ് അന്തർവാഹിനി ആക്രമിച്ചതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

ആക്രമണത്തിൽ 87 നാവികർ കൊല്ലപ്പെട്ടതായും, 32 പേരെ ശ്രീലങ്കൻ സൈന്യം രക്ഷപ്പെടുത്തിയതായും പറയുന്നു. രക്ഷപ്പെട്ടവരെ ഗാലെയിലെ ആശുപത്രിയിൽ കർശന സുരക്ഷയിൽ ചികിത്സയിലാണ്.

ബുധനാഴ്ച പുലർച്ചെയാണ് യുദ്ധക്കപ്പലിൽ നിന്ന് അടിയന്തര സന്ദേശം ശ്രീലങ്കയ്ക്ക് ലഭിച്ചത്. എന്നാൽ രക്ഷാപ്രവർത്തനത്തിനായി ശ്രീലങ്കൻ കപ്പൽ എത്തും മുമ്പേ ഇറാന്റെ കപ്പൽ മുങ്ങിയിരുന്നു.

ഇന്ത്യയുടെ അതിഥികളായി സൈനികാഭ്യാസത്തിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് ആക്രമണം നടന്നതെന്ന് ഇറാൻ ആരോപിച്ചു. നാവികരുടെ ജീവൻ നഷ്ടമായതിന് അമേരിക്ക വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇതിനിടെ ഇസ്രയേലിനെയും അമേരിക്കൻ സൈനിക താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ ആക്രമണം ശക്തമാക്കിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

ENGLISH SUMMARY

Another Iranian warship returning from military exercises in India has reportedly sent an emergency message seeking assistance near Sri Lanka. The vessel, carrying over 100 sailors, is currently in Sri Lanka’s Exclusive Economic Zone awaiting permission to approach the coast. The development follows reports that a US submarine sank the Iranian warship IRIS Dena, killing 87 sailors and escalating tensions in the region.

spot_imgspot_img
spot_imgspot_img

Latest news

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം ആഗോള ഇന്ധന വിപണിയെ ബാധിക്കുമോ?

ഹോർമുസ് കടലിടുക്ക് കടക്കാൻ 2 മില്യൺ ഡോളർ ഫീസ്; ഇറാന്റെ നീക്കം...

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില…

പാചകവാതക ക്ഷാമം രൂക്ഷം; കരിഞ്ചന്തയിൽ സിലിണ്ടർ വില… തിരുവനന്തപുരം: വീടുകളിൽ ഉപയോഗിക്കുന്ന പാചകവാതക...

Other news

കൊടുങ്ങല്ലൂർ കാവുതീണ്ടൽ: ഡോക്യുമെന്ററി ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിച്ചതിന് കേസെടുത്തു

കൊടുങ്ങല്ലൂർ കാവുതീണ്ടൽ: ഡോക്യുമെന്ററി ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിച്ചതിന് കേസെടുത്തു തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബക്കാവ്...

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം തടയാനാവില്ലെന്ന് കോടതി

സഭാതർക്കം: പള്ളികൾ സർക്കാർ ഏറ്റെടുക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി; വിശ്വാസികളുടെ അവകാശം...

സൗദിയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു

സൗദിയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് വിഷവാതകം...

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു

സംവിധായകൻ സനോജ് മോശമായി പെരുമാറി; വെളിപ്പെടുത്തലുമായി താരം മോണാലിസ; നിയമനടപടിക്കൊരുങ്ങുന്നു കൊച്ചി: തന്റെ...

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി കോടതി

മുടി വച്ചുപിടിപ്പിക്കാൻ ദന്തഡോക്ടർമാർ വേണ്ട; ചർമ്മരോഗ വിദഗ്ദ്ധർ ഹൈക്കോടതിയിൽ; വിശദീകരണം തേടി...

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം

ഇന്ത്യൻ കപ്പലുകൾക്ക് ഫീസ് ഇല്ല; ഹോർമുസ് വിഷയത്തിൽ കേന്ദ്രത്തിന്റെ വിശദീകരണം ഡൽഹി: ഹോർമുസ്...

Related Articles

Popular Categories

spot_imgspot_img