web analytics

14–ാം വയസില്‍ വിവാഹം; 18 വയസില്‍ രണ്ട് കുട്ടികളുടെ അമ്മ; ഭർത്താവ് മേലുദ്യോ​ഗസ്ഥനെ സല്യൂട്ട് ചെയ്യുന്നത് കണ്ടപ്പോൾ ആ വീട്ടമ്മ മനസിൽ കുറിച്ചു; എനിക്കും ഐ.പി.എസുകാരിയാവണം; ഒടുവിൽ ആ സ്വപ്നം നേടിയെടുത്തു

തമിഴ്നാട്ടിലെ ദിണ്ടിഗല്ലിലെ ഗ്രാമത്തിലുള്ളൊരു യുവതി 14-ാം വയസില്‍ വിവാഹിതയാകുന്നു, 18-ാം വയസില്‍ രണ്ട് മക്കളുടെ അമ്മയും. ഈയൊരു സാഹചര്യത്തില്‍ നിന്ന് ഒരു സ്ത്രീക്ക് എത്രത്തോളം മുന്നറാനാകും?.IPS should be convenient; Finally achieved that dream

ആഗ്രഹങ്ങള്‍ക്ക് കരുത്തുണ്ടെങ്കില്‍ മുന്നില്‍ വഴി ധാരണമുണ്ടെന്നതിന്‍റെ തെളിവാണ് എന്‍. അംബികയുടെ ജീവിത കഥ. വീട്ടമ്മയില്‍ നിന്ന് ഐപിഎസിലേക്ക് ഉയര്‍ന്ന അംബികയുടെ ജീവിതം പ്രതിസന്ധി ഘട്ടത്തില്‍ പ്രചോദനമാണ്.

സ്കൂളിൽ പോകേണ്ട പ്രായത്തിൽ വിവാഹം; പതിനെട്ടാം വയസിൽ അമ്മയായി. ഭർത്താവ് മേലുദ്യോ​ഗസ്ഥനെ സല്യൂട്ട് ചെയ്യുന്നത് കണ്ടപ്പോഴാണ് ഐപിഎസുകാരി ആകാൻ തീരുമാനിച്ചത്.

സ്കൂളിൽ പോയി പഠിക്കേണ്ട പ്രായത്തിൽ വിവാഹം കഴിച്ച് കുടുംബിനി ആകുകയും വൈകാതെ തന്നെ അമ്മയാകുകയും ചെയ്ത് കുടുംബ ഉത്തരവാദിത്വങ്ങളിലേയ്ക്ക് പോയെങ്കിലും അംബികയുടെ ഉള്ളിൽ ഒരു പോരാട്ട വീര്യം ഉണ്ടായിരുന്നു.

ഒരു സാധാരണ പെൺകുട്ടിയുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെല്ലാം അവസാനിച്ചു പോകാൻ മതിയായ കരണങ്ങളെല്ലാം ഉണ്ടായിട്ടും അംബിക പിന്നോട്ടുപോയില്ല.

പഠിച്ച് ഒരു ജോലി നേടണമെന്ന, സ്കൂൾ കാലം മുതലുള്ള സ്വപ്നത്തെ അവൾ മുറുക്കെ പിടിച്ചു. ഒടുവിൽ ഏറ്റവും കഠിനമായ മത്സരപ്പരീക്ഷകളിലൊന്നെന്നായ യുപിഎസ്‍സി എഴുതി, ഐപിഎസുകാരിയായി!

14ാമത്തെ വയസിൽ പൊലീസ് കോൺസ്റ്റബിളുമായിട്ടായിരുന്നു അംബികയുടെ വിവാഹം. ശൈശവ വിവാഹത്തിന്റെ ഇരയെന്നും പറയാം. വളരെ ചെറുപ്പത്തിൽ തന്ന കുടുംബജീവിതത്തിലേക്ക് എത്തി.

അതുകൊണ്ട് തന്നെ പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. സാഹചര്യം പ്രതികൂലമായിരുന്നിട്ട് കൂടി പഠിക്കണമെന്ന മോഹം മനസിലൊരു തീപ്പൊരിയായി വീണുകിടന്നു.

അങ്ങനെയിരിക്കേ ഒരിക്കൽ ഒരു റിപ്പബ്ലിക് പരേഡ് ദിനം. പരേഡിൽ തന്റെ ഭർത്താവ് ഐ.പി.എസ് ഓഫിസർക്ക് സല്യൂട്ട് നൽകുന്നത് കണ്ടതോടെ അംബികയുടെ മനസ്സിലെ ആഗ്രഹം ഉണർന്നു.

പഠനം പുനരാരംഭിക്കണമെന്ന് ചിന്ത അവരുടെ മനസിൽ വേരുറച്ചു. ഒപ്പം ഒരു ഐപിഎസ് ഓഫീസർ ആകുക എന്ന ലക്ഷ്യവും മനസിലുറച്ചു. പിന്നീടെല്ലാം പെട്ടെന്നായിരുന്നു.

തുടർന്ന് പഠിക്കണമെന്ന ആ​ഗ്രഹം ഭർത്താവിനോട് അംബിക തുറന്നു പറഞ്ഞു. പൂർണ പിന്തുണ നൽകി ഭർത്താവ് ഒപ്പം നിന്നു.

ഒരു സ്വകാര്യ സ്ഥാപനത്തിൽ ചേർന്ന് വിദൂര വിദ്യാഭ്യാസ പദ്ധതി പ്രകാരമാണ് പത്താം ക്ലാസും 12-ാം ക്ലാസും അംബിക പാസായത്. പിന്നീട് ബിരുദ പഠനവും പൂർത്തിയാക്കി.

തന്റെ ഔദ്യോഗിക ചുമതലകൾക്കൊപ്പം തന്നെ മക്കളെ സംരക്ഷിക്കുന്നതടക്കമുള്ള വീടിന്റെ ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ച് ഭർത്താവും അംബികയുടെ കൂടെനിന്നു. എന്നാൽ സിവിൽ സർവീസ് എന്ന സ്വപ്നം അത്രയെളുപ്പത്തിൽ നേടിയെടുക്കാനാവില്ലെന്ന് അംബികക്ക് ആദ്യ ശ്രമത്തിൽ തന്നെ മനസ്സിലായി.

പിന്നീട് രണ്ടും മൂന്നും തവണ പരിശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം.
ഒടുവിൽ ജിവിതത്തിലെ ഏറ്റവും വലിയ ആ​ഗ്രഹം ഉപേക്ഷിക്കേണ്ടി വരുമോ എന്നൊരു സാഹചര്യത്തിലേക്ക് എത്തിയപ്പോഴേയ്ക്കും അവസാനമായി ഒരു ശ്രമം കൂടി നടത്താൻ അംബിക തീരുമാനിച്ചു. ഒടുവിൽ 2008 ൽ അംബിക തന്റെ സ്വപ്നം നേടിയെടുക്കുക തന്നെ ചെയ്തു.

സിവിൽ സർവീസ് പരീക്ഷയ്ക്ക് പഠിക്കുന്ന എല്ലാവരും ദിവസവും പത്രം വായിക്കുന്നത് ശീലമാക്കണമെന്ന് അംബിക നിർദേശിക്കുന്നു. ചെറിയ കുറിപ്പുകൾ തയ്യാറാക്കി വേണം പഠനം മുന്നോട്ട് കൊണ്ടുപോകാൻ.

കൂടുതൽ മോക് ടെസ്റ്റുകൾ പരിശീലിക്കുന്നതും വിജയം എളുപ്പമാക്കുമെന്നാണ് അംബികയുടെ വാക്കുകൾ. നിലവിൽ മുംബൈയിൽ ഐബിയിൽ ഡെപ്യൂട്ടി ഡയറക്ടറാണ് അംബിക എൻ. ഐപിഎസ്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

ഗൂഗിൾ പേ ‘പോക്കറ്റ് മണി’ ഭീഷണി സന്ദേശങ്ങൾ വ്യാജം; ജാഗ്രതാ നിർദ്ദേശവുമായി കേരള പൊലീസ്

ഗൂഗിൾ പേ ‘പോക്കറ്റ് മണി’ ഭീഷണി സന്ദേശങ്ങൾ വ്യാജം; ജാഗ്രതാ നിർദ്ദേശവുമായി...

‘ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യം’: സാധ്വിയുടെ പ്രസ്താവന വിവാദത്തിൽ

‘ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യം’: സാധ്വിയുടെ പ്രസ്താവന വിവാദത്തിൽ ന്യൂഡൽഹി: ചായയും കാപ്പിയും...

കാറോടിച്ചുകൊണ്ട് പുകവലി, സിഗരറ്റ് റോഡിലേക്കെറിഞ്ഞു: ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം

കാറോടിച്ചുകൊണ്ട് പുകവലി, സിഗരറ്റ് റോഡിലേക്കെറിഞ്ഞു: ഇന്ത്യൻ ക്രിക്കറ്റ് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

പാതിരാത്രി 2 മണിക്ക് വന്ന ആ ഫോൺ കോൾ! ‘പവഴമല്ലി’ സുന്ദരി കയാദു വെളിപ്പെടുത്തിയ ആ അണിയറ രഹസ്യങ്ങൾ

ദക്ഷിണേന്ത്യൻ സംഗീത ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന പേരുകളിൽ...

Related Articles

Popular Categories

spot_imgspot_img