web analytics

അന്വേഷണം ഇനി പരിധിക്ക് പുറത്തും; എവിടെയും പോകാം, മയക്കുമരുന്ന് പിടിക്കാം; ഡാൻസാഫിന് പ്രത്യേക അധികാരം നൽകി കേരള സർക്കാർ

തിരുവനന്തപുരം: കേരളാ പോലീസിന്റെ നാർക്കോട്ടിക് വിഭാഗമായ ഡാൻസാഫിന് പ്രത്യേക അന്വേഷണാധികാരം നൽകി കേരള സർക്കാർ. പോലീസ് ജില്ലകളിലെ നാർക്കോട്ടിക് കേസുകൾ കൈകാര്യം ചെയ്യാൻ ജില്ലാ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി മുഖ്യ ചുമതലക്കാരനും ഡിവൈഎസ്പി ജില്ലാ ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണ അധികാരവും ഇവരുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് ( ഡാൻസാഫ് ) നും നിയമപരമായ അധികാരവും ആണ് നൽകിയത്.

മയക്കുമരുന്നിനെതിരെ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥന്മാർ നടത്തുന്ന പരിശോധനകൾക്കൊപ്പം തന്നെ ഒരോ ജില്ലയിലേയും ഡാൻസാഫ് ടീമും പ്രവർത്തിച്ചു വരികയാണ്. ഇങ്ങനെ ഡാൻസാഫ് ടീം കണ്ടെത്തുന്ന കുറ്റകൃത്യങ്ങൾ അന്വേഷിക്കേണ്ടി വരുന്ന പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർക്ക് വലിയ പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരുന്നത്. ഇത്തരത്തിൽ താനൂരിൽ കസ്റ്റഡിയിൽ എടുത്ത പ്രതിയുടെ മരണം ഇപ്പോൾ സിബിഐ അന്വേഷണം നടക്കുന്നത് ഉൾപ്പെടെ ഇതിനു ഉദാഹരണമാണ്. ഇത്തരം സാഹചര്യങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ പോലീസ് സംഘടനകൾ നിരന്തരം ഉയർത്തി വന്ന ആവശ്യത്തിനാണ് ഇപ്പോൾ സർക്കാർ വിജ്ഞാപനത്തിലൂടെ പരിഹാരമായിരിക്കുന്നത്.

എന്നാൽ ഒരു പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ കണ്ടെത്തുന്ന കേസുകളിൽ കുറഞ്ഞ ക്വാണ്ടിറ്റി കേസുകൾ മാത്രം സ്റ്റേഷനുകളിൽ അന്വേഷിക്കാനും ഉയർന്ന ക്വാണ്ടിറ്റി കേസുകൾ ജില്ലയിലെ ഈ പ്രത്യേക വിഭാഗത്തെ ഏൽപ്പിക്കാനുമുള്ള തീരുമാനം ഉണ്ടാകണമെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ ആവശ്യം. കൂടാതെ എൻഡിപിഎസ് നിയമപ്രകാരം സബ് ഇൻസ്പെക്ടർ റാങ്കിന് മുകളിൽ ഉള്ളവരാണ് ഈ കേസുകളിലെ ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ. അതുകൊണ്ട് തന്നെ ആവശ്യാനുസരണമുള്ള ഐപിമാർ ഉൾപ്പെടെ അനുവദിച്ച് ഈ വിഭാഗത്തെ ശക്തിപ്പെടുത്തുകയും വേണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്നു.

ആധുനിക കാലത്തെ പല സിന്തറ്റിക് ഡ്രഗ്സും വായുവുമായി സമ്പർക്കത്തിൽ വന്നാൽ ചുരുങ്ങിയ ദിവസം കൊണ്ട് നിർവ്വീര്യമാകാറുണ്ട്. ഇത് കോടതികൾ മുഖേന ലാബിൽ പോയി റിസൾട്ട് വരാൻ കാലതാമസം ഉണ്ടാകുമ്പോൾ പിടിച്ചത് മയക്കുമരുന്ന് അല്ല എന്ന ചിത്രീകരണം വന്ന് പിടികൂടിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരായി തിരിച്ചു വരാനും സാഹചര്യം ഉണ്ട്. ഈ സാഹചര്യത്തിൽ പിടിക്കപ്പെടുന്ന സിന്തറ്റിക് ഡ്രഗ്സ് ഉൾപ്പെടെ ഉള്ളവ മയക്കുമരുന്ന് തന്നെയാണ് എന്ന് ഉറപ്പാക്കാനുള്ള ആധുനിക പരിശോധനാ സംവിധാനവും പോലീസിന് ലഭ്യമാക്കേണ്ടതാണ് എന്ന ആവശ്യം ശക്തമാണ്.
.

 

Read Also: ഭക്ഷ്യ സുരക്ഷാ ഓഫീസുകളിലും മായം ചേർക്കൽ; സംസ്ഥാനത്ത് സർവത്ര പരാതി; 67 ഭക്ഷ്യ സുരക്ഷാ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

Read Also: കാറ്റ് ശക്തമാകും, കാലാവസ്ഥ മോശമാകും; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, കരയിലായാലും കടലിലായാലും

Read Also: ഭൂരിഭാഗം പരസ്യബോർഡുകളും വലിയ കെട്ടിടങ്ങൾക്കു മുകളിൽ, വള്ളിപ്പടർപ്പുകൾ പടന്നുപിടിച്ചുനിൽക്കുന്നത് വേറെയും, ശക്തമായ കാറ്റടിച്ചാൽ നിലംപൊത്താം; മുംബൈയിലെ പരസ്യ ബോർഡ് അപകടത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിലും അതീവ ജാഗ്രത വേണമെന്ന്

spot_imgspot_img
spot_imgspot_img

Latest news

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

Other news

Related Articles

Popular Categories

spot_imgspot_img