web analytics

ഫേസ്ബുക്ക് സ്റ്റാറ്റസിൽ ആത്മഹത്യാക്കുറിപ്പ്; യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം

ആലപ്പുഴ: 22കാരിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി പൊലീസ്. ഫേസ്ബുക്ക് സ്റ്റാറ്റസിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. പിതാവിന്റെ മരണത്തില്‍ ദുഃഖിതയാണെന്നും പിതാവിനൊപ്പം പോകുന്നുവെന്നുമാണ് കുറിപ്പിലുള്ളത്. എന്നാല്‍ സ്റ്റാറ്റസ് ഇട്ടത് പെണ്‍കുട്ടി തന്നെയാണോ എന്ന് പരിശോധിക്കുകയാണ് പോലീസ്.(Investigation into the incident where the woman was found dead at her husband’s house)

ഇന്നലെ രാത്രിയിലാണ് ആലപ്പുഴ നഗരസഭയില്‍ ലെജനത്ത് വാര്‍ഡില്‍ ആസിയയെ ആലപ്പുഴയിലെ ഭർതൃവീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല് മാസം മുമ്പായിരുന്നു ആസിയയുടെ വിവാഹം. ഭർത്താവ് ആലപ്പുഴയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനാണ്. മൂവാറ്റുപുഴയിൽ ദന്തൽ ടെക്നീഷ്യനായി ജോലി ചെയ്യുന്ന ആസിയ മൂവാറ്റുപുഴയിൽ തന്നെയാണ് താമസിക്കുന്നത്.

ആഴ്ചയിലൊരിക്കൽ മാത്രമാണ് ആസിയ ആലപ്പുഴയിലെ ഭർതൃ‍വീട്ടിലേക്ക് വരുന്നത്. ഇന്നലെ വൈകിട്ട് ഭർത്താവും വീട്ടിലുള്ളവരും പുറത്തുപോയി തിരികെയെത്തിയപ്പോഴാണ് ആസിയയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ തന്നെ ആലപ്പുഴയിലെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ; തണുത്ത് വിറച്ച് മൂന്നാർ: സഞ്ചാരികളുടെ ഒഴുക്ക്

താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ; തണുത്ത് വിറച്ച് മൂന്നാർ ഇടുക്കി: ശൈത്യകാലത്തിന്റെ...

വമ്പൻ വാച്ച് കമ്പനി ഇന്ത്യയിലേക്ക്; ലക്ഷങ്ങൾ വില; വാങ്ങാൻ കടമ്പകൾ ഏറെ

വമ്പൻ വാച്ച് കമ്പനി ഇന്ത്യയിലേക്ക്; ലക്ഷങ്ങൾ വില; വാങ്ങാൻ കടമ്പകൾ ഏറെ കൊച്ചി:...

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു: എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

കൊച്ചി: നര്‍മത്തിലൂടെ ജീവിതത്തിന്റെ കയ്പും മധുരവും വെള്ളിത്തിരയില്‍ പകര്‍ത്തിയ മലയാള സിനിമയുടെ...

ഫെയ്സ്ബുക്ക് കുറിപ്പിന് പിന്നാലെ ദുരൂഹ മരണം; അജിത്‌കുമാർ കേസിൽ പ്രത്യേക അന്വേഷണം

പോത്തൻകോട് :തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുടുംബ–രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ...

പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്നു: രോഷത്തോടെ ഭാഗ്യലക്ഷ്മി

പൊട്ടനാണോ ഇവൻ? തെളിയിക്കെടോ ഞാൻ ശബ്ദം കൊടുത്തിട്ടുണ്ടെന്നു: രോഷത്തോടെ ഭാഗ്യലക്ഷ്മി ദിലീപ് നായകനായ...

Related Articles

Popular Categories

spot_imgspot_img