web analytics

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി സൈനികരുമായി നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ്. കബ്രാ ( ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ്) വിഴിഞ്ഞത്തെത്തി.

കൊച്ചിയിൽ നിന്ന് പുറപ്പെട്ട കപ്പൽ വ്യാഴാഴ്ച വൈകിട്ടോടെയാണ് കേരളാ മാരിടൈം ബോർഡിന്റെ വാർഫിൽ അടുപ്പിച്ചത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ സാങ്കേതിക സൗകര്യങ്ങൾ, ചരക്കുനീക്കം എന്നിവ കാണുന്നതിനും കടൽ സുരക്ഷയടക്കമുളളവ എങ്ങനെയാണെന്നുമുളളവ അറിയുന്നതിനുമാണ് സൈനിക സംഘമെത്തിയത്.

41 നാവികരും നാല് ഉദ്യോഗസ്ഥരും ഒരു സിവിലയനുമടക്കം 46 പേരാണ് കപ്പലിലുളളത്. വ്യാഴാഴ്ച രാത്രിയും വെളളിയാഴ്ച പകലുമായി തുറമുഖത്തെ എല്ലാ സൗകര്യങ്ങളും സൈനിക സംഘം കാണും.

തുടർന്ന് തുറമുഖത്തെ മറൈൻ വിഭാഗം, മറ്റ് വിഭാഗങ്ങളിലെ മേധാവികളുമായും സൈനിക സംഘം ചർച്ച നടത്തും. വെളളിയാഴ്ച വൈകിട്ടോടെ കപ്പൽ മടങ്ങുമെന്ന് കേരളാ മാരീടൈം ബോർഡധികൃതർ അറിയിച്ചു.

നേരത്തെയും നാവികസേനയുടെ യുദ്ധകപ്പലുകൾ വിഴിഞ്ഞതെത്തി സുരക്ഷയടക്കമുളള കാര്യങ്ങളും പരിശോധിച്ചിരുന്നു.

6 പേര്‍ക്ക് പുതുജീവൻ നൽകി ഐസക്ക് ഓർമയായി

തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ് മരിച്ച കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയം ഉൾപ്പെടെ 6 അവയവങ്ങൾ ദാനം ചെയ്തു. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് ആണ് ഹൃദയം നൽകുന്നത്.

തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നാണ് ഹൃദയവും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് പറന്നുയരുക.

കിംസ് ആശുപത്രിയിൽ നിന്നും ആംബുലൻസ് മാർഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷം എയർ ആംബുലൻസ് വഴി ഹൃദയം കൊച്ചിക്ക് കൊണ്ടുപോകും.

ആറ് മിനിറ്റ് കൊണ്ട് ആണ് തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ഡൊമസ്റ്റിക് ടെര്‍മിനലിൽ എത്തിക്കുക.

കൊട്ടാരക്കര സ്വദേശിയും ഹോട്ടലുടമയുമായ ഐസക്ക് ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് എതിരെ വന്ന വാഹനമിടിച്ച് പരിക്കേൽക്കുകയായിരുന്നു.

അപ്പോള്‍ത്തന്നെ ഐസക്കിനെ തിരുവനന്തപുരം ആശുപത്രിയിലേക്ക് എത്തിച്ചു.

എന്നാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഐസക്കിന് ഇന്നലെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയായിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. ഹൃദയം, വൃക്ക, കരള്‍, കോര്‍ണിയ എന്നിവയാണ് ദാനം ചെയ്യുന്നത്.

Summary: Indian Navy warship INS Kabra (Fast Attack Craft) arrived at Vizhinjam International Seaport with naval personnel to study the port’s technical facilities, cargo operations, and maritime security systems. The vessel departed from Kochi and berthed at Kerala Maritime Board’s wharf on Thursday evening.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

കസ്റ്റഡിയിലുള്ള സ്ത്രീയോട് ലൈംഗികാവശ്യം, മകളെ അയക്കാൻ വിലപേശൽ; എസ്.ഐ ഒളിവിൽ!

കസ്റ്റഡിയിലുള്ള സ്ത്രീയോട് ലൈംഗികാവശ്യം, മകളെ അയക്കാൻ വിലപേശൽ; എസ്.ഐ ഒളിവിൽ! മുംബൈ: മഹാരാഷ്ട്രയിലെ...

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ!

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ! മുംബൈ: ‘ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർയുടെ...

ഇന്ധന വിപണിയിൽ ‘ഷെൽ’ ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി; പെട്രോളിനും വൻ വർദ്ധന

ഇന്ധന വിപണിയിൽ 'ഷെൽ' ഷോക്ക്! ഡീസലിന് ഒറ്റയടിക്ക് 25 രൂപ കൂട്ടി;...

കൊല്ലം പൂരം: ഏപ്രിൽ 16-ന് കൊല്ലം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി

കൊല്ലം: തെക്കൻ കേരളത്തിലെ പൂരപ്രേമികളുടെ ഹൃദയമിടിപ്പായ കൊല്ലം പൂരത്തിന് ആവേശം കൂട്ടാൻ...

ദളപതിക്ക് തലവേദന! ടിവികെ സ്ഥാനാർഥികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ

ദളപതിക്ക് തലവേദന! ടിവികെ സ്ഥാനാർഥികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ചെന്നൈ: നടൻ വിജയിയുടെ രാഷ്ട്രീയ...

ആത്മീയതയുടെ 65 വർഷങ്ങൾ; കോട്ടയം ഏറ്റുമാനൂർ കുരിശുമലയിൽ കുരിശ് സ്ഥാപിച്ചതിന്റെ 65-ാം വാർഷികവും ദുഃഖവെള്ളി ആചരണവും

കോട്ടയം ഏറ്റുമാനൂർ കുരിശുമലയിൽ കുരിശ് സ്ഥാപിച്ചതിന്റെ 65-ാം വാർഷികത്തിൽ ദുഃഖവെള്ളി...

Related Articles

Popular Categories

spot_imgspot_img