കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം
അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ശേഷം, ബ്രിട്ടനിലെ ഒരു കെയര്‍ ഹോമില്‍ ജോലി ചെയ്തിരുന്ന ഇന്ത്യക്കാരിയായ കെയര്‍ വര്‍ക്കര്‍ “സോഫിയ” (പേര് യഥാര്‍ത്ഥമല്ല) ഒരു പ്രതികാരത്തിനിരയായതായി റിപ്പോർട്ട്.
കെയര്‍ ഹോമിലെ ഒരു കെയറര്‍, വൃദ്ധനായ ഒരു അന്തേവാസിയുടെ മുതുകത്ത് നിരവധി തവണ ഇടിക്കുന്നത് കണ്ടുവെന്ന റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് പ്രതികാര നടപടി.
സോഫിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്, തന്നെ സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയതായും, തെളിവുകള്‍ തുറന്നു പറഞ്ഞതിന്റെ പ്രതിഫലനമായാണ് എല്ലാ പ്രശ്നങ്ങളും സംഭവിച്ചതെന്നും അവര്‍ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് നിലവില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, നിയമപരമായ കാരണം കൊണ്ട് കെയര്‍ ഹോമിന്റെ പേര് പുറത്തുവിടാന്‍ സാധിക്കില്ലെന്ന് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സോഫിയുടെ ജോലി കെയര്‍ ഹോം തന്നെയാണ് സ്പോണ്‍സര്‍ ചെയ്തത്. ജോലി നഷ്ടപ്പെട്ടതോടെ വിസയും റദ്ദായി. അതിനാൽ ഉടനെ പുതിയൊരു സ്പോണ്‍സറെ കണ്ടെത്താനായില്ലെങ്കില്‍ നാടുകടത്തപ്പെടേണ്ടി വരും എന്ന അവസ്ഥയിലാണ് അവര്‍ ഇപ്പോഴുള്ളത്.
അധികാരികളെ സമീപിച്ചപ്പോള്‍ വേണ്ട സഹായം ലഭിച്ചില്ലെന്നും, മാനേജ്‌മെന്റ് നടത്തിയ നടപടികള്‍ അനീതിയെന്നും സോഫിയ ആരോപിക്കുന്നു. പരാതിപ്പെടുത്തിയതിനെ തുടര്‍ന്ന് മാനേജര്‍ അവരെ വിളിച്ച് പരാതി പിന്‍വലിക്കാനാണ് ആവശ്യപ്പെട്ടത്.
പിന്‍വലിക്കാത്ത പക്ഷം ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അത് അനുസരിക്കാതിരുന്നതിനാല്‍ അടുത്ത മാസം തന്നെ അവരെ പിരിച്ചുവിട്ടു.
ജോലിയില്‍ ആവശ്യമായ നിലവാരം പാലിച്ചില്ലെന്നാണ് മാനേജ്‌മെന്റ് പറഞ്ഞ പുറത്താക്കലിന്റെ ഔദ്യോഗിക കാരണം.
പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് കെയര്‍ ഹോമിലെ ചില ജീവനക്കാരെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്‍ സ്ഥാപനം പരിശോധിച്ചെങ്കിലും “very good ” എന്ന റാങ്കിംഗ് കെയര്‍ ഹോമിന് നിലനിര്‍ത്താന്‍ സാധിച്ചു.
യുകെയിൽ കാർ കെയർ ഹോമിലേക്ക് ഇടിച്ചു കയറ്റി
സൺഡർലാൻഡിൽ ഹൈ ക്ലിഫ് കെയർ ഹോമിൽ ഭയാനകമായ വാഹനാപകടം. കെയർ ഹോമിലേക്ക് കാർ ഇടിച്ചു കയറിയ സംഭവത്തിൽ 90 വയസ്സും 80 വയസ്സും പ്രായമുള്ള രണ്ട് വനിതാ അന്തേവാസികൾ മരിച്ചു.
ദാരുണ സംഭവത്തിൽ എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നും അവർ ആശുപത്രിയിൽ ചികിത്സയിലാണ് എന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പോലീസ് പിന്തുടരുന്നതിനിടെ അമിതവേഗത്തിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് കെയർ ഹോമിൽ കയറുകയായിരുന്നു. അപകടമുണ്ടാക്കിയത് മോഷ്ടിക്കപ്പെട്ടതായി സംശയിക്കുന്ന BMW കാർ ആയിരുന്നു.
ലണ്ടനിൽ കത്തി ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു.
പിന്നാലെ ഈ കാർ ന്യൂകാസിലിലെ ഫെൻഹാം പ്രദേശത്തു നിന്നാണ് മോഷ്ടിക്കപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. അപകടത്തിന് പിന്നാലെ 21 വയസ്സുള്ള രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇവർക്കെതിരെ നരഹത്യാ കുറ്റം ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ പരുക്കുകൾ ഗുരുതരമല്ലെന്നാണ് ഔദ്യോഗിക വിവരം.