വിവരക്കുത്തക നിയമം എന്ന പേരിൽ വൻകിട മരുന്ന് കമ്പനികൾക്ക് അനുകൂലമായി മാറ്റുന്ന നിയമങ്ങൾ ജനറിക് മരുന്നുകളുടെ വില കുത്തനെ ഉയർത്തുമെന്ന് റിപ്പോർട്ട്. ലോക വ്യാപാര സംഘടനയുടെ നിർദേശപ്രകാരം 2005 ജനുവരി ഒന്നുമുതൽ നടപ്പാക്കുന്ന പേറ്റന്റ് നിയമത്തിലാണ് വിദേശ വൻകിട മരുന്ന് കമ്പനികൾക്ക് അനുകൂലമായി മാറ്റം വരുത്താൻ നീക്കങ്ങൾ നടക്കുന്നത്. Information law to sharply increase drug prices
യൂറോപ്യൻ സ്വതന്ത്രവാണിജ്യ സമിതിയുമായി ഇന്ത്യൻ സ്വതന്ത്ര വാണിജ്യ സമിതി നടത്തിയ ചർച്ചകളെ തുടർന്ന് പേറ്റന്റ് കാലാവധി കഴിഞ്ഞ കഴിഞ്ഞ മരുന്നുകൾ കുറഞ്ഞ വിലയ്ക്കുള്ള ജനറിക് മരുന്നുകളായി മാർക്കറ്റ് ചെയ്യാമായിരുന്നു. എന്നാൽ വിവരക്കുത്തക നിയമം എന്ന വകുപ്പ് പേറ്റന്റ് നിയത്തിൽ ചേർക്കുന്നതോടെ കുറഞ്ഞ വിലയ്ക്ക് ജനറിക് മരുന്നുകൾ മാർക്കറ്റ് ചെയ്യാനുള്ള അവസരം ഇല്ലാതാകും.
ഔധങ്ങൾക്ക് പേറ്റന്റ് നൽകുമ്പോൾ എല്ലാ വിവരങ്ങളും ഡ്രഗ് കൺട്രോളർക്ക് നൽകണമെന്നാണ് നിയമം. ഇതിൽ ഔഷധത്തിന്റെ ഫലവും പാർശ്വഫലങ്ങളും പരീക്ഷണ വിവരങ്ങളും ഉൾപ്പെടുന്നു. ഈ വിവരങ്ങൾ വെച്ചാണ് ജനറിക് പേരുകളിൽ പേറ്റന്റ് കാലാവധി കഴിഞ്ഞ മരുന്നുകൾ കുറഞ്ഞ വിലയിൽ മാർക്കറ്റിൽ എത്തുന്നത്.
ഔഷധ പരീക്ഷണ വിവരങ്ങൾ പുറത്തുവിടാതെ സംരക്ഷിക്കപ്പെടുന്നതോടെ ജനറിക് മരുന്നുകൾ ഉത്പാദിപ്പിക്കാൻ മറ്റു കമ്പനികൾ ബുദ്ധിമുട്ടും. ഇവർ വലിയ ചെലവിൽ പുതിയ പരീക്ഷണങ്ങൾ നടത്തേണ്ടിവരും ഇത് മരുന്ന് വില വർധിപ്പിക്കും. ഇതോടെ വികസ്വര രാജ്യങ്ങളിൽ ജനങ്ങൾക്ക് താങ്ങാൻ കഴിയാത്ത വിധത്തിൽ മരുന്ന് വില കുതിച്ചുയരും.