മാർച്ചിൽ മൂന്ന് മില്യൺ വിദേശ സഞ്ചാരികൾ ജപ്പാൻ സന്ദർശിച്ചു. വിദേശ സഞ്ചാരികളുടെ എണ്ണം വർധിച്ചത് ജപ്പാനിലെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവേകും. മുൻ വർഷത്തേക്കാൾ 69.5 ശതമാനം വർധനവാണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായത്. സ്പ്രിങ്ങ് ചെറി ബ്ലോസം സീസണും ഈസ്റ്റർ അവധികളും സന്ദർശകരുടെ എണ്ണം വർധിയ്ക്കാൻ കാരണമായി. കോവിഡ് അടച്ചിടൽ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതിന് ശേഷം ജപ്പാനിലെ വിനോദ സഞ്ചാരികളുടെ എണ്ണം വർധിച്ചിരുന്നു. ഇന്ത്യ, ജർമനി, തായ്വാൻ, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് ഏറെയും.