നവജാതശിശുവിനെ മാതാവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; കേസെടുത്ത് പോലീ
വണ്ടൂർ: നവജാതശിശുവിനെ മാതാവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മഞ്ചേരി പുല്ലാര പുലത്ത് മുഹമ്മദിന്റെ മകനായ എട്ട് മാസം പ്രായമുള്ള അഹമ്മദ് അൽയസഫിനെയാണ് ശനിയാഴ്ച ഉച്ചയോടെ വണ്ടൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.
മരണം സംശയാസ്പദമാണെന്ന് തോന്നിയ ആശുപത്രി അധികൃതർ ഉടൻ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് കുഞ്ഞ് മാതാവായ സബീക്കയ്ക്കൊപ്പം വണ്ടൂരിലെ വീട്ടിലെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
തുടർന്ന് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഞായറാഴ്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
ശ്വാസംമുട്ടലാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കാനാകൂവെന്ന് പൊലീസ് അറിയിച്ചു.
കുഞ്ഞിന്റെ സഹോദരങ്ങൾ: മുഹമ്മദ് ബിൻ മുഹമ്മദ്, അബ്ദുൽഖാദർ ജീലാനി, അഹമ്മദ് അൽമാഹി.
English Summary:
An eight-month-old infant was found dead at his mother’s house in Wandoor, Malappuram district. Police have registered a case of unnatural death, suspecting suffocation as the preliminary cause. Further details will be confirmed after the post-mortem report.
infant-found-dead-wandoor-unnatural-death
Wandoor, Malappuram, Infant Death, Unnatural Death, Police Investigation









