web analytics

ഭിക്ഷയ്ക്കെത്തുന്നത് കാറിൽ അതും ഡ്രൈവറോടൊപ്പം, പലിശയ്ക്കു പണമിടപാടും, സ്വന്തമായി 2 വീടും ഒരു ഫ്ലാറ്റും…ഈ യാചകന്റെ സമ്പാദ്യം ഞെട്ടിക്കുന്നത്

ഭിക്ഷയ്ക്കെത്തുന്നത് കാറിൽ അതും ഡ്രൈവറോടൊപ്പം, പലിശയ്ക്കു പണമിടപാടും, സ്വന്തമായി 2 വീടും ഒരു ഫ്ലാറ്റും…ഈ യാചകന്റെ സമ്പാദ്യം ഞെട്ടിക്കുന്നത്

ഇൻഡോർ: ചക്രങ്ങൾ ഘടിപ്പിച്ച ചതുര പലകയിൽ കൈകൾ ഉപയോഗിച്ച് തറയിൽ ഉന്തി സഞ്ചരിച്ച് ഭിക്ഷയാചിക്കുന്നവരെ നഗരത്തിലെ പല ഭാഗങ്ങളിലും കാണാറുണ്ട്.

എന്നാൽ ഇത്തരത്തിൽ ഭിക്ഷയെടുത്ത് കോടികൾ സമ്പാദിച്ച ഇൻഡോറിലെ ഒരു യാചകന്റെ സ്വത്ത് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

‘ഭിക്ഷാടകരില്ലാത്ത ഇൻഡോർ’ എന്ന നഗരസഭയുടെ പ്രത്യേക പദ്ധതിയുടെ ഭാഗമായി നഗരത്തിൽ ഭിക്ഷയാചിച്ചിരുന്ന മൻകിലാൽ എന്നയാളെ അധികൃതർ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.

ഇവിടെ വച്ച് ഉദ്യോഗസ്ഥരോട് സംസാരിക്കവേയാണ് ഇയാൾ തന്റെ ജീവിതകാല സമ്പാദ്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

വർഷങ്ങളായി ദിവസേന ആയിരക്കണക്കിന് രൂപ ഭിക്ഷയായി ലഭിച്ചിരുന്ന മൻകിലാൽ, ആ വരുമാനം സമാഹരിച്ച് കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ സ്വന്തമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കി.

മധ്യപ്രദേശിലെ ഭഗത്‌സിങ് നഗറിൽ മൂന്ന് നിലകളുള്ള ഒരു വീടും, ശിവ് നഗറിൽ 600 ചതുരശ്ര അടിയുള്ള മറ്റൊരു വീടും, കൂടാതെ ഒരു ഫ്ലാറ്റും തനിക്കുണ്ടെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ.

ഇതിനു പുറമേ മൂന്ന് ഓട്ടോറിക്ഷകൾ നഗരത്തിൽ വാടകയ്ക്ക് ഓടുന്നുണ്ടെന്നും ഒരു സെഡാൻ കാറും സ്വന്തമാണെന്നും മൻകിലാൽ പറഞ്ഞു.

പലപ്പോഴും ഈ കാറിലാണ് ഇയാൾ ഭിക്ഷയാചിക്കാൻ എത്താറുള്ളത്. ശാരീരിക വൈകല്യമുള്ളതിനാൽ വാഹനം ഓടിക്കാൻ ഒരു ഡ്രൈവറെയും ഇയാൾ നിയമിച്ചിട്ടുണ്ട്.

ഭിക്ഷയിലൂടെ മാത്രം അല്ല, പലിശയ്ക്ക് പണം നൽകിയും ഇയാൾ വരുമാനം കണ്ടെത്തിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്ക് ലഭിക്കുന്ന സർക്കാർ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി ഒരു വീട് സ്വന്തമാക്കിയതായും മൻകിലാൽ വെളിപ്പെടുത്തി.

പ്രധാനമന്ത്രി ആവാസ് യോജന (PMAY) പദ്ധതിയുടെ ഭാഗമായാണ് ഈ വീട് ലഭിച്ചതെന്നും അറിയിച്ചു.

മൻകിലാലിന്റെ സമ്പാദ്യത്തെക്കുറിച്ചും സ്വത്ത് വിവരങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്താൻ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

English Summary

A beggar named Mankilal from Indore has shocked authorities by revealing assets worth crores of rupees earned through years of begging. As part of the “Beggar-Free Indore” initiative, officials moved him to a rehabilitation centre, where he disclosed owning multiple houses, a flat, auto-rickshaws, and a sedan car. He also earns money by lending at interest and has benefited from government welfare schemes, including PMAY. Authorities have decided to investigate the source and details of his wealth.

indore-beggar-mankilal-crore-assets-revealed

Indore, Beggar, Mankilal, Beggar Free Indore, Madhya Pradesh, Rehabilitation, PMAY Scheme, Shocking News, Social Issue

spot_imgspot_img
spot_imgspot_img

Latest news

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2...

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും തിരുവനന്തപുരം:ജയറാം...

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

Other news

ബജറ്റ് വിഹിതമില്ല, ധനകാര്യ അനുമതിയില്ല; സർക്കാരിന് കനത്ത തിരിച്ചടിയുമായി നവകേരള സർവേയ്ക്ക് ഹൈക്കോടതിയുടെ ചുവപ്പുനാട

നവകേരള സർവേയ്ക്ക് ഹൈക്കോടതിയുടെ ചുവപ്പുനാട സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായി പ്രഖ്യാപിക്കപ്പെട്ട നവകേരള...

എടാ പാപി… ഇത്രയും ഒരുങ്ങി വന്നിട്ട് പൂ കൊള്ളാമെന്നോ? അവാർഡ് നേട്ടത്തിനിടയിലും ആരാധകരെ ചിരിപ്പിച്ച് കീർത്തി സുരേഷ്

എടാ പാപി… ഇത്രയും ഒരുങ്ങി വന്നിട്ട് പൂ കൊള്ളാമെന്നോ? അവാർഡ് നേട്ടത്തിനിടയിലും...

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2...

സ്ഥാനലാഭവും അംഗീകാരവും ലഭിക്കുന്ന സമയം – ഇന്നത്തെ നക്ഷത്രഫലം

സ്ഥാനലാഭവും അംഗീകാരവും ലഭിക്കുന്ന സമയം – ഇന്നത്തെ നക്ഷത്രഫലം മേടം (അശ്വതി, ഭരണി,...

ലൈംഗികാതിക്രമ കേസിലെ പ്രതി കോടതിയിൽപ്പോയി​ മടങ്ങവേ ബസിൽവച്ച് യുവതിയെ പീഡിപ്പിച്ചു

ലൈംഗികാതിക്രമ കേസിലെ പ്രതി കോടതിയിൽപ്പോയി​ മടങ്ങവേ ബസിൽവച്ച് യുവതിയെ പീഡിപ്പിച്ചു കൊച്ചി: ലൈംഗിക...

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും തിരുവനന്തപുരം:ജയറാം...

Related Articles

Popular Categories

spot_imgspot_img