അമേരിക്കയിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥി മരിച്ചു. ജനുവരി 28-നുണ്ടായ വാഹനാപകടത്തിലാണ് യുവാവ് മരിച്ചത്. മസാചുസെറ്റ്സിൽ ആയിരുന്നു അപകടം. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് വാജിദ്(28) ആണ് മരിച്ചത്. Indian student dead in car accident in America
യുവാവ് സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനം നിർത്താനാനുള്ള സ്റ്റോപ്പ് സിഗ്നൽ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല. ഇതാണ് അപകടമുണ്ടാകാനുള്ള കാരണം. ഷിക്കാഗോയിൽനിന്നു മാസ്റ്റർ ബിരുദം നേടിയ വാജിദ് യു.എസിലെ എൻ.ആർ.ഐ മൈനോറിറ്റി കോൺഗ്രസ് കമ്മിറ്റി അംഗമാണ്. സംസ്കാരം സംബന്ധിച്ച കാര്യങ്ങൾ തീരുമാനമായിട്ടില്ല.