സഞ്ജു ടീമില്‍, ഗില്‍ നയിക്കും; സിംബാബ്‌വെക്കെതിരെ ഇറങ്ങുന്നത് യുവനിര

മുംബൈ: സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്ലാണ് ടീമിന്റെ ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പര്‍. 15 അംഗ സംഘത്തെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്.Indian squad for Zimbabwe tour announced

ലോകകപ്പ് ടീമിലെ മിക്ക സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം അനുദിച്ച് യുവ സംഘത്തെയാണ് ഇന്ത്യ സിംബാവെയിലേക്ക് അയക്കുന്നത്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രിത് ബുംറ, സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ് അടക്കമുള്ളവര്‍ക്ക് വിശ്രമം.

സഞ്ജുവിനു പുറമെ ധ്രുവ് ജുറേലും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്. യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്‌വാദ്, അഭിഷേക് ശര്‍മ, റിയാന്‍ പരാഗ് എന്നിവരും ടീമിലുണ്ട്. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയാണ് ഇന്ത്യ സിംബാബ്‌വെക്കെതിരെ കളിക്കുന്നത്.

ജൂലൈ ആറിനാണ് ആദ്യ പോരാട്ടം. രണ്ടാം പോരാട്ടം ജൂലൈ ഏഴിനും മൂന്നാം പോരാട്ടം ജൂലൈ പത്തിനും നടക്കും. ജൂലൈ 13, 14 തീയതികളിലാണ് നാലും അഞ്ചും മത്സരങ്ങള്‍. ജൂലൈ ആദ്യം ഇന്ത്യ സിംബാബ്‌വെയിലെ ഹരാരെയില്‍ എത്തും.

ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ഋതുരാജ് ഗെയ്ക്‌വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍, ധ്രുവ് ജുറേല്‍, നിതീഷ് റെഡ്ഡി, റിയാന്‍ പരാഗ്, വാഷിങ്ടന്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, ഖലീല്‍ അഹമദ്, മുകേഷ് കുമാര്‍, കുമാര്‍ ദേശ്പാണ്ഡെ.

spot_imgspot_img
spot_imgspot_img

Latest news

ഈ ഹെലികോപ്ടർ പറക്കാറില്ല; വാടകകാശിന് പുതിയത് ഒരെണ്ണം വാങ്ങാം; ഇതാണൊ വാടക ധൂർത്ത്

തിരുവനന്തപുരം: വി.ഐ.പികൾക്ക് പറക്കാനും മാവോയിസ്റ്റ് ഓപ്പറേഷനുമെന്ന പേരിൽ വാടകയ്ക്കെടുത്ത സ്വകാര്യ ഹെലികോപ്ടറുകൾക്ക്...

കൃഷി വകുപ്പ് ഡയറക്ടർ ഡൽഹിക്കു പോയ ഗ്യാപ്പിൽ ജീവനക്കാരുടെ ആഘോഷം; അതും ഓഫീസ് സമയത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൃഷി വകുപ്പ് ഡയറക്ടറുടെ ഓഫിസില്‍ ജോലി സമയത്ത് നടന്ന...

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക്...

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല....

Other news

ഗുരുവായൂരമ്പല നടയിൽ നാളെ കല്യാണമേളം; ബുക്ക് ചെയ്തത് 248 വിവാഹങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ 248 വിവാഹങ്ങള്‍ നടക്കും. പുലര്‍ച്ചെ 5 മണി...

എന്താണ് സിറ്റികളിൽ നിന്നും നാട്ടിൻ പുറങ്ങളിലേയ്ക്ക് ഒഴുകുന്ന എം.ഡി.എം.എ..? ഉപയോഗിച്ചാൽ എന്തു സംഭവിക്കും….

ന്യൂസ് 4 ആരംഭിക്കുന്ന പമ്പര 'ജീവിതം കാർന്നെടുക്കുന്ന MDMA' ഒന്നാം ഭാഗം മെട്രോ...

ആത്മഹത്യയാണോ അതോ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയതോ? സഹോദരങ്ങൾ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: തമ്പാനൂരിലെ ഹോട്ടലില്‍ രണ്ടുപേര്‍ മരിച്ചനിലയില്‍. മഹാരാഷ്ട്ര സ്വദേശികളായ സഹോദരങ്ങളായ ബമന്‍,...

കൗണ്‍സിലറെ തട്ടിക്കൊണ്ടുപോയ സംഭവം; 50 പേര്‍ക്കെതിരെ കേസ്

കൂത്താട്ടുകുളം നഗരസഭയിൽ അവിശ്വാസപ്രമേയത്തിനിടെ കൗണ്‍സിലര്‍ കല രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 50...

ആയിരം കിലോ ഭാരമുള്ള ആന പോലുള്ള പോത്തിന് വെറും മുന്നൂറ് രൂപ; സ്വന്തമാക്കിയത് ചായക്കടത്തൊഴിലാളി

തഴവ: ആയിരം കിലോ ഭാരമുള്ള ഒരു പോത്തിന് എന്ത് വിലവരുമെന്ന് ഓച്ചിറയിലെ...

ജമ്മു കശ്മീരിൽ അജ്‍ഞാത രോഗം ബാധിച്ച് 15 മരണം; അന്വേഷണം

ശ്രീനഗർ: ജമ്മു കശ്മീരിൽ അജ്‍ഞാത രോഗം ബാധിച്ച് 15 പേർ മരിച്ച...
spot_img

Related Articles

Popular Categories

spot_imgspot_img