റെയില്‍ നീരിന്റെ വില കുറച്ച് റെയില്‍വേ
ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വില്‍ക്കുന്ന ‘റെയില്‍ നീര്‍’ എന്ന കുപ്പിവെള്ളത്തിന്റെ വില കുറച്ച് റെയില്‍വേ. സെപ്റ്റംബര്‍ 22-ാം തീയതി മുതല്‍ വിലക്കുറവ് നിലവില്‍ വരും.
അടുത്തായി നിലവില്‍ വന്ന ജിഎസ്ടി പരിഷ്‌കരണത്തിന്റെ മെച്ചം യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് മന്ത്രാലയം അറിയിച്ചു. ഇതോടെ ഒരു ലിറ്ററിന്റെ റെയില്‍ നീര്‍ കുപ്പിവെള്ളത്തിന് 14 രൂപയാകും പുതുക്കിയ വില. മുന്‍പ് ഇത് 15 രൂപയായിരുന്നു.
അര ലിറ്റര്‍ റെയില്‍ നീരിന്റെ വില 10 രൂപയില്‍ നിന്ന് 9 രൂപയായും കുറച്ചിട്ടുണ്ട്. റെയില്‍വേ മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്‌സ് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം റെയില്‍ നീരിന് മാത്രമല്ല വിലക്കുറവുണ്ടാകുകയെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിനുകളിലും വില്‍ക്കുന്ന, ഐആര്‍സിടിസിയുടെയോ റെയില്‍വേയുടെയോ പട്ടികയിലുള്ള മറ്റു ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തിനും ഈ വില വ്യത്യാസം ബാധകമാണ് എന്നും റെയിൽവേ വ്യക്തമാക്കി.
അവയ്ക്കും ഒരു ലിറ്ററിന് ഇനി മുതല്‍ 14 രൂപയും അഞ്ഞൂറ് മില്ലിയുടേതിന് 9 രൂപയുമായിരിക്കും പുതുക്കിയ വില.
ഇനി എയർപോർട്ടിൽ മാത്രമല്ല, റെയില്‍വേ സ്‌റ്റേഷനിലും ശ്രദ്ധിക്കണം; ലഗേജിന്റെ ഭാരം അധികമായാല്‍ പിഴ നൽകേണ്ടി വരും
ന്യൂഡല്‍ഹി: എയര്‍പോര്‍ട്ടുകൾക്ക് സമാനമായി രാജ്യത്തെ റെയില്‍വേ സ്‌റ്റേഷനിലും ലഗേജുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു.
തുടക്കത്തില്‍ രാജ്യത്തിലെ പ്രധാന സ്റ്റേഷനുകളിൽ നിയന്ത്രണം കൊണ്ടുവരാനാണ് റയിൽവെയുടെ നീക്കം. യാത്രക്കാര്‍ക്ക് പ്രയാസമൊന്നും കൂടാതെ സുഖകരമായി ട്രെയിന്‍ യാത്ര ചെയ്യാന്‍ സൗകര്യമൊരുക്കുക എന്നാണ് ഇതിലൂടെ റെയില്‍വേയുടെ ലക്ഷ്യം.
ടാതെ യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഒപ്പം അധിക വരുമാനം എന്നിവയും റെയിൽവേ ഇതിലൂടെ ലക്ഷ്യമിടുന്നു.
ആദ്യഘട്ടത്തില്‍ പ്രയാഗ് രാജ് ജംക്ഷന്‍, പ്രയാഗ്രാജ് ചിയോകി, സുബേദാര്‍ഗഞ്ച്, കാണ്‍പൂര്‍, മിര്‍സാപൂര്‍, തുണ്ട്ല, അലിഗഡ്, ഗോവിന്ദ്പുരി, ഇറ്റാവ, അലിഗഡ് ജംക്ഷന്‍ എന്നിവയുള്‍പ്പെടെ എന്‍സിആര്‍ സോണിന് കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളിലാണ് പുതിയ സംവിധാനം ആരംഭിക്കുക.
രാജ്യത്ത് നിലവില്‍ ലഗേജിന് നിയന്ത്രണമുണ്ടെങ്കിലും ഇനി മുതല്‍ കര്‍ശനമാക്കാനാണ് റെയില്‍വേയുടെ തീരുമാനം.
എയര്‍പോര്‍ട്ടിന് സമാനമായി റെയില്‍വേ സ്‌റ്റേഷനുകളില്‍ എത്തുന്ന യാത്രക്കാർക്ക് നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചേ ലഗേജ് കൊണ്ടുപോകാന്‍ കഴിയുകയുള്ളു.
ലഗേജുമായി പോകുന്ന യാത്രക്കാര്‍ സ്‌റ്റേഷനുകളിലെ ഇലക്ട്രോണിക് വെയിങ് മെഷിനുകളില്‍ ലഗേജ് പരിശോധിച്ച് ഉറപ്പ് വരുത്തണം. പരിധിയില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നവരില്‍ നിന്ന് അധിക ചാര്‍ജോ പിഴയോ ഈടാക്കും.
ഇത് ഒരോ ക്ലാസുകളിലും വ്യത്യാസമുണ്ടാകും. എസി ഫസ്റ്റ് ക്ലാസിന് 70 കിലോഗ്രാം, എസി ടു ടയറിന് 50 കിലോഗ്രാം, എസി ത്രീ ടയറിനും സ്ലീപ്പര്‍ ക്ലാസിനും 40 കിലോഗ്രാം, ജനറല്‍ ക്ലാസിന് 35 കിലോഗ്രാം വീതവുമാണ് സാധനങ്ങള്‍ കൊണ്ടുപോകാന്‍ കഴിയുക.
എന്നാല്‍ ഭാര പരിധിക്കുള്ളില്‍ വന്നാലും സ്ഥലം തടസ്സപ്പെടുത്തുന്ന രീതിയില്‍ ലഗേജ് വച്ചാല്‍ പിഴ ഈടാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.
ഈ രീതി നടപ്പിലാക്കുന്ന സ്റ്റേഷനുകളിലെത്തുന്ന യാത്രക്കാര്‍ക്ക് പരിശോധനകളെല്ലാം കഴിഞ്ഞാല്‍ മാത്രമേ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാന്‍ അനുവാദം ലഭിക്കുകയുള്ളു.
കൂടാതെ റെയില്‍വേ സ്റ്റേഷനുകളില്‍ എയര്‍പോര്‍ട്ടിലേതിന് സമാനമായി പ്രീമിയം സ്റ്റോറുകള്‍ ആരംഭിക്കാനും പദ്ധതിയുണ്ട്. വസ്ത്രങ്ങളും ചെരുപ്പുകളും ഇലക്ട്രോണിക് ഉല്‍പന്നങ്ങളുമടക്കം സാധനങ്ങള്‍ ലഭ്യമാക്കുന്ന തരത്തിലായിരിക്കും ഷോപ്പുകള്‍ക്ക് അനുമതിയുണ്ടാകുക.
Summary: Indian Railways has reduced the price of its packaged drinking water brand ‘Rail Neer’ sold at railway stations and in trains. The revised prices will come into effect from September 22.