ഇന്ത്യൻ റെയിൽവേക്ക് കേരളത്തോട് എന്നും അവഗണന മാത്രം; കഴിഞ്ഞ വർഷം കേരളം നേടി കൊടുത്തത് 1500 കോടി; ദക്ഷിണ റെയില്‍വെക്ക് മികച്ച വരുമാനം നേടികൊടുത്ത സ്റ്റേഷനുകളുടെ പട്ടിക പുറത്ത്; ആദ്യ 25ൽ 11 എണ്ണവും കേരളത്തിൽ നിന്ന്

തിരുവനന്തപുരം:  കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ  വരുമാന കണക്കുകള്‍ പുറത്തുവിട്ട് ദക്ഷിണ റെയില്‍വെ. മികച്ച വരുമാനം ലഭിച്ച ആദ്യ നൂറ് സ്റ്റേഷനുകളുടെ പട്ടികയാണ് സതേണ്‍ റെയില്‍വേ പുറത്ത് വിട്ടത്. വരുമാനത്തിന്റെ കാര്യത്തില്‍ ആദ്യത്തെ 25 സ്ഥാനത്ത് എത്തിയവയില്‍ 11 എണ്ണവും കേരളത്തില്‍ നിന്നുള്ളവയാണ്. 1500 കോടി രൂപയാണ് കേരളത്തിലെ 11 സ്റ്റേഷനുകളില്‍ നിന്ന് റെയില്‍വേയ്ക്ക് നേടി കൊടുത്ത വരുമാനം.

ആദ്യ 25 സ്റ്റേഷനുകളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷൻ. കേരളത്തില്‍ നിന്ന് ഏറ്റവും അധികം വരുമാനം ലഭിക്കുന്ന റെയില്‍വേ സ്റ്റേഷന്‍ ആണ് ഇത്. 262 കോടി രൂപയാണ് സാമ്പത്തിക വര്‍ഷത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ വരുമാന ഇനത്തില്‍ ലഭിച്ചിരിക്കുന്നത്. ആറാം സ്ഥാനത്തുള്ള എറണാകുളം ജംഗ്ഷന്‍ 227 കോടി, എട്ടാം സ്ഥാനത്തുള്ള കോഴിക്കോട് 178 കോടി, ഒമ്പതാം സ്ഥാനത്തുള്ള തൃശൂര്‍ 155 കോടി, 13ാമതുള്ള എറണാകുളം ടൗണ്‍ 129 കോടി എന്നിങ്ങനെയാണ് കേരളത്തിലെ പ്രധാന നഗരങ്ങളിലെ സ്റ്റേഷനുകളിലെ വരുമാനം.
15ാം സ്ഥാനത്തുള്ള പാലക്കാട് ജംഗ്ഷന്‍ 115 കോടി, 16ാമതുള്ള കണ്ണൂര്‍ 113 കോടി, 19ാം സ്ഥാനത്തുള്ള കൊല്ലം ജംഗ്ഷന്‍ 97 കോടി, 21ാം സ്ഥാനത്തുള്ള കോട്ടയം 83 കോടി, 22ാമതുള്ള ആലുവ 80 കോടി, 25ാം സ്ഥാനത്തുള്ള ചെങ്ങന്നൂര്‍ 61 കോടി എന്നിവയാണ് ആദ്യ 25ല്‍ ഉള്‍പ്പെട്ട മറ്റ് സ്റ്റേഷനുകള്‍. ഇത്രയധികം വരുമാനം നല്‍കിയിട്ടും റെയില്‍വേയുടെ ഭാഗത്ത് നിന്ന് കേരളത്തിന് അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്ന പരാതി വ്യാപകമാണ്.
പുതിയ ട്രെയിനുകള്‍ അനുവദിക്കുന്നതിലും നിലവിലുള്ള കാലഹരണപ്പെട്ടവ മാറ്റുന്നതിലും ഉള്‍പ്പെടെ കേരളത്തോട് കടുത്ത അവഗണനയാണ്. പാത നിവര്‍ക്കലും വേഗം കൂടിയ ട്രെയിനുകള്‍ കൂടുതല്‍ വേഗത്തില്‍ ഓടുന്നതിനും വേണ്ടിയുള്ള അറ്റകുറ്റപ്പണി പോലും കേരളത്തില്‍ വളരെ സാവധാനമാണ് മുന്നോട്ട് കൊണ്ട് പോകുന്നതെന്നും ആരോപണമുണ്ട്.

 

Read Also:പച്ചയായാലും ശരി ഉണക്കയായാലും ശരി തേങ്ങപൊതിക്കൽ ഇനി ഈസിയാണ്; യന്ത്രത്തിന് പേറ്റന്റ് എടുത്ത് കേരള കാർഷിക സർവ്വകലാശാല; വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി പുതിയ കണ്ടുപിടിത്തം

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ ഓണം സർവ്വകാല റെക്കോർഡിട്ടു…!

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ...

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ...

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത്

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത് തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര...

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ ഗ്രാമം..!

അജ്ഞാത രോഗബാധ, കുതിച്ചുയർന്ന് മരണം; ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഈ...

Related Articles

Popular Categories

spot_imgspot_img