web analytics

ഹൈഡ്രജനിൽ പറ പറക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ; ആദ്യ ട്രെയിൻ ട്രാക്കിലേക്ക്

ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഉടൻ ട്രാക്കിലെത്തിക്കാൻ റെയിൽവേ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. അത്യാധുനിക നിലവാരത്തിലുള്ള പദ്ധതി സാക്ഷത്കരിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇന്ത്യൻ റെയിൽവെ.

വകുപ്പ് മന്ത്രി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ജർമ്മനി, ഫ്രാൻസ്, സ്വീഡൻ, ചൈന എന്നിവയ്‌ക്കൊപ്പം ഹൈഡ്രജൻ പവർ ട്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന ലോകത്തിലെ അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറും.

ലോകത്തിലെ ഏറ്റവും നീളമേറിയതും കൂടുതൽ ശക്തിയുള്ളതുമായ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇന്ത്യയിലേതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വെള്ളിയാഴ്ച രാജ്യസഭയെ രേഖാമൂലം അറിയിച്ചു.

‘ഹൈഡ്രജൻ ഫോർ ഹെറിറ്റേജ്’ എന്ന പദ്ധതിക്കു കീഴിൽ 35 ട്രെയിനുകൾ പ്രവർത്തിപ്പിക്കാനാണ് ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നത്. ഒരു ട്രെയിനിന് 80 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് പ്രോട്ടോടൈപ്പുകൾ നിർമിക്കുന്നത്.

പൂർണമായും ഹൈഡ്രജൻ വാതകം ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിനുകളാണ് വരുന്നത്. ഹൈഡ്രജൻ ഇന്ധനമാക്കുന്ന വാഹനങ്ങൾ പൊതുവെ ഹൈഡ്രെൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഫ്യുവൽ സെൽ എന്ന ഇലക്ട്രോ കെമിക്കൽ സെല്ലുകളിലാണ് ഹൈഡ്രെലുകൾ പ്രവർത്തിക്കുക.

ഹൈഡ്രജനും ഓക്സിജനും ചേരുമ്പോഴുണ്ടാകുന്ന കെമിക്കൽ എനർജിയെ വൈദ്യുതിയാക്കി മാറ്റുന്ന സെല്ലാണ് ഫ്യുവൽ സെൽ എന്നറിയപ്പെടുന്നത്. ഫ്യുവൽ സെൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി മോട്ടോറിലേക്ക് കടത്തി വിട്ട് വാഹനത്തെ ചലിപ്പിക്കുകയാണ് ചെയ്യുന്നത്.

ഈ രാസ സംയോജനത്തിന്റെ ഉപോൽപന്നം ഹൈഡ്രജനും ഓക്സി‍ജനും ചേരുമ്പോഴുണ്ടാകുന്ന ജലം മാത്രമാണ്. ഈ ജലം നീരാവി രൂപത്തിൽ അന്തരീക്ഷത്തിലേക്ക് തള്ളും.

ഹൈഡ്രജൻ ട്രെയിൻ വികസിപ്പിക്കുന്നതിനുള്ള അത്യാധുനിക പദ്ധതി ഇന്ത്യൻ റെയിൽവേ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എംപി അജിത് കുമാർ ഭൂയാൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റെയിൽവേ മന്ത്രി.

“ഡീസൽ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (DEMU) റേക്കിൽ ഹൈഡ്രജൻ ഇന്ധന സെല്ലിന്റെ പുനർനിർമ്മാണത്തിലൂടെ പരീക്ഷണടിസ്ഥാനത്തിൽ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ വികസിപ്പിക്കുന്നതിനുള്ള അത്യാധുനിക പദ്ധതി ഇന്ത്യൻ റെയിൽവേ ഏറ്റെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കൂടാതെ “പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഈ ട്രെയിനിന്റെ സവിശേഷതകൾ റിസർച്ച് ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) തയ്യാറാക്കിയിട്ടുണ്ട്.

നിലവിൽ ലോകത്തിലെ ഏറ്റവും നീളമേറിയ ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇത്. ലോകത്തിലെ ഏറ്റവും കൂടുതൽ പവർ ഉള്ള ഹൈഡ്രജൻ ട്രെയിനുകളിൽ ഒന്നായിരിക്കും ഇതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതിനു പുറമെ ട്രെയിനിനൊപ്പം, ഹൈഡ്രജൻ വീണ്ടും നിറയ്‌ക്കുന്നതിനുള്ള അനുബന്ധ ഓൺ-ഗ്രൗണ്ട് ഇൻഫ്രാസ്ട്രക്ചറും സംയോജിത ഹൈഡ്രജൻ ഉൽപ്പാദന-സംഭരണ-വിതരണ സൗകര്യവും വിഭാവനം ചെയ്തിട്ടുണ്ട്.

പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓർഗനൈസേഷനിൽ (പെസോ) നിന്ന് സൗകര്യ ലേഔട്ടിന് ആവശ്യമായ സുരക്ഷാ അംഗീകാരങ്ങൾ നിലവിലുണ്ടെന്നും വൈഷ്ണവ് സഭയെ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ രംഗത്ത് മൂന്ന് പതിറ്റാണ്ട് സേവനം

പെരുമ്പാവൂരിന്റെ സ്വന്തം ധനകാര്യ വിദഗ്‌ദ്ധൻ കെ കെ കൃഷ്ണകുമാർ അന്തരിച്ചു; ഗവേഷണ...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര പരിക്ക്

ആലുവയിൽ കെഎസ്ആർടിസി ഡ്രൈവർക്ക് ക്രൂരമർദ്ദനം; ഹെൽമെറ്റ് കൊണ്ടുള്ള ആക്രമണത്തിൽ കണ്ണിന് ഗുരുതര...

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ; ‘O-Shot’ ട്രെൻഡ്… ഗുണമോ ചതിയോ?

കുത്തിവച്ചാൽ കനത്ത രതിമൂർച്ഛ… വിവാഹത്തിന് മുൻപ് ജെൻസി പെൺകുട്ടികൾ സ്വീകരിക്കുന്ന ചികിത്സ;...

Related Articles

Popular Categories

spot_imgspot_img