web analytics

കാനഡയില്‍ വെടിവയ്പ്; ഇന്ത്യന്‍ വംശജനുള്‍പ്പടെ 2 പേര്‍ കൊല്ലപ്പെട്ടു

ഒട്ടാവ: കാനഡയിലെ തെക്കൻ എഡ്മണ്ടനിൽ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എഡ്മണ്ടൻ ആസ്ഥാനമായി ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഇന്ത്യൻ വംശനായ ബുട്ടാ സിങ് അടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

വെടിവെപ്പ് നടന്നതിന് അടുത്തുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്നും കറുത്ത നിറത്തിലുള്ള കാര്‍ പുറത്തേക്ക് വരുന്നത് കണ്ടെന്നും കെട്ടിട നിര്‍മാണ തൊഴിലാളിയുടെ വേഷത്തില്‍ നടന്നു വന്നയാളെ ഈ കാർ ഇടിച്ചെന്നും ഇതോടെയാണ് വെടിവെപ്പ് നടന്നതെന്നുമാണ് ദൃക്സാക്ഷികളുടെ മൊഴി. തൊഴിലാളിയുടെ വേഷം ധരിച്ചെത്തിയ ആളെ കാർ ഇടിച്ച ശേഷം നിർത്താതെ പോയി. ഇതോടെ അപകടത്തിൽപ്പെട്ടയാൾ ഒളിപ്പിച്ചുവെച്ച തോക്ക് പുറത്തെടുക്കുകയും വാഹനമോടിച്ചയാളെ ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു എന്നും ദൃക്സാക്ഷി മൊഴി നൽകിയിട്ടുണ്ട്.

ഇവർ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി വെടിയേറ്റവരെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഗുരുതര പരിക്കേറ്റ ഇരുവരും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സംഭവസ്ഥലത്ത് പരിക്കേറ്റ് കിടന്നയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മാരകമായി പരുക്കേറ്റ് ചികില്‍സയിലുള്ളയാള്‍ തന്നെയാണ് ബുട്ടാ സിങിനെയും കൂടെയുണ്ടായിരുന്ന ആളെയും വെടി വെച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആക്രമിയുടെ പേരു വിവരങ്ങൾ ഇതുവരെ പൊലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണെന്നും ആശുപത്രിയിൽ ചികിത്സയിലുള്ളയാളുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നും പൊലീസ് അറിയിച്ചു.

 

Read Also: കഴിഞ്ഞ നൂറ്റാണ്ടിലെ ശാസ്ത്ര രംഗത്തെ ഏറ്റവും വലിയ കണ്ടുപിടിത്തം; ഹിഗ്‌സ് ബോസോൺ കണികാ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായിരുന്ന പീറ്റർ ഹിഗ്‌സ് ഓർമ്മയായി

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ പട്‌ന:...

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും

ന്യൂനമർദം ശക്തമാകുന്നു; ഇന്ന് ‘മോൻതാ’ ചുഴലിക്കാറ്റായി മാറും; നാളെ കര തൊടും തിരുവനന്തപുരം:...

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ...

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക്

പോലീസ് ജീപ്പ് മറിഞ്ഞ് ഡിവൈഎസ്‍പി ബൈജു പൗലോസിന് പരിക്ക് തൃശൂർ: തൃശൂര്‍ കുട്ടനെല്ലൂരിലുണ്ടായ...

Related Articles

Popular Categories

spot_imgspot_img