web analytics

കാനഡയുടെ പുതിയ വിദേശകാര്യ മന്ത്രി; ആരാണ് ഇന്ത്യൻ വംശജയായ അനിത ആനന്ദ്

ടൊറൊന്റോ: കാനഡയിൽ മാർക്ക് കാർണിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ രൂപീകൃതമായി. കാർണി മന്ത്രിസഭയിലെ 28 കാബിനറ്റ് മന്ത്രിമാരിൽ 24 പേരും പുതുമുഖങ്ങളാണ്. ഇന്ത്യൻ വംശജയായ അനിത ആനന്ദ് ആണ് കാനഡയുടെ പുതിയ വിദേശ കാര്യ മന്ത്രി.

അനിത ആനന്ദ് നേരത്തെ പ്രതിരോധ വകുപ്പിന്റെ ചുമതല വഹിച്ചിട്ടുണ്ട്. മന്ത്രിസഭ രൂപീകൃതമായതിന് പിന്നാലെയുളള ആദ്യ മന്ത്രിസഭായോ​ഗം ഇന്ന് നടക്കും. ഈ മാസം 27നാണ് പാർലമെന്റ് സമ്മേളനം നടക്കുന്നത്.

ആരാണ് ഇന്ത്യൻ വംശജയായ അനിത ആനന്ദ്

ഒന്റാറിയോയിലെ ഓക്ക്‌വില്ലെയിൽ നിന്നുള്ള പാർലമെന്റ് അംഗമാണ് അനിത ആനന്ദ്. 1960 കളുടെ തുടക്കത്തിൽ ഇവരുടെ കുടുംബം കാനഡയിലേക്ക് കുടിയേറിയതാണ്. പിതാവ് തമിഴനും അമ്മ പഞ്ചാബിയുമാണ്, 1967 മെയ് 20 ന് നോവ സ്കോട്ടിയയിലെ കെന്റ്‌വില്ലിൽ ജനിച്ച അനിത ഡൽഹൗസി സർവകലാശാല, ടൊറന്റോ സർവകലാശാല, ഓക്‌സ്‌ഫോർഡ് സർവകലാശാല എന്നിവയിൽ നിന്ന് ബിരുദങ്ങൾ നേടി. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് യേൽ പോലുള്ള ഉന്നത സർവകലാശാലകളിൽ അനിത നിയമം പഠിപ്പിച്ചിരുന്നു.

സാമ്പത്തിക നിയന്ത്രണത്തിലും കോർപ്പറേറ്റ് ഭരണത്തിലും ഒരു സ്പെഷ്യലിസ്റ്റായിരുന്നു അനിത. 2019 ലാണ് ഇവർ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. സമീപ വർഷങ്ങളിൽ നാല് പ്രധാന കാബിനറ്റ് വകുപ്പുകൾ അവർ ഏറ്റെടുത്തിരുന്നു. കോവിഡ്-19 പാൻഡെമിക് സമയത്ത് അവർ പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെന്റ് മന്ത്രാലയത്തിൽ സേവനമനുഷ്ഠിച്ചിരുന്നു.

2021 ൽ അവർ കാനഡയുടെ പ്രതിരോധ മന്ത്രിയായി സേവനമനുഷ്ടിച്ചു. പ്രതിരോധ മന്ത്രിയെന്ന നിലയിൽ, റഷ്യയ്‌ക്കെതിരായ യുദ്ധത്തിൽ ഉക്രെയ്‌നിനുള്ള കാനഡയുടെ സഹായം അവർ പരിശോധിക്കുകയും കനേഡിയൻ സായുധ സേനയിലെ ലൈംഗിക ദുരുപയോഗത്തെ അഭിസംബോധന ചെയ്യുകയും ചെയ്തിരുന്നു. 2023 മധ്യത്തിൽ ട്രഷറി ബോർഡിലേക്ക് മാറ്റിയെങ്കിലും, 2024 സെപ്റ്റംബറിൽ ഗതാഗത, ആഭ്യന്തര വ്യാപാര മന്ത്രിയായി അവർ വീണ്ടും നിയമിക്കപ്പെടുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

പറന്നുയർന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ; അടിയന്തരമായി തിരിച്ചിറക്കി

പറന്നുയർന്നതിന് പിന്നാലെ എയർ ഇന്ത്യ വിമാനത്തിന് എൻജിൻ തകരാർ; അടിയന്തരമായി തിരിച്ചിറക്കി മുംബൈ:...

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ

കാശ് കൊടുത്താൽ ലിച്ചിയെ കാണാം! സബ്സ്ക്രിപ്ഷനുമായി അന്ന രാജൻ സോഷ്യൽ മീഡിയയിൽ താരങ്ങളുടെ...

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ചൂട് കനക്കുന്നു, പാലക്കാട് 38.5°C തിരുവനന്തപുരം: സംസ്ഥാനത്ത്...

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’

സഭക്കും ദീപികയ്ക്കുംതിരെ പി.സി. ജോർജ്; ‘രാഷ്ട്രീയം പറഞ്ഞാൽ അതേ ഭാഷയിൽ മറുപടി’ പൂഞ്ഞാര്‍:...

ഇസ്രയേൽ ആധുനിക ലോകത്തിന്റെ ശാപം; നരകാഗ്നിയിൽ എരിയട്ടെ! ആഞ്ഞടിച്ച് പാകിസ്ഥാൻ; ചുട്ടമറുപടിയുമായി നെതന്യാഹുവും

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളവെ, ഇസ്രയേലിനെതിരെ കടുത്ത പരാമർശങ്ങളുമായി പാകിസ്ഥാൻ. ഇസ്രയേൽ...

Related Articles

Popular Categories

spot_imgspot_img