കടൽക്കൊള്ളക്കാർ തട്ടിയെടുത്ത എം.വി. റൂബിന മാൾട്ട കപ്പൽ സോമാലിയൻ കടൽതീരത്ത് ചെന്ന് മോചിപ്പിച്ച് ഇന്ത്യൻ നാവികസേനയുടെ ഭാഗമായ സ്‌പെഷ്യൽ മറൈൻ കമാൻഡോ ഫോഴ്‌സ് . ഇന്ത്യൻ തീരത്തു നിന്നും 2800 കിലോമീറ്റർ അകലെ നടന്ന ദൗത്യത്തിൽ 17 നാവികരയെും രക്ഷപെടുത്തി. 40 മണിക്കൂർ നീണ്ട ദൗത്യമാണ് വിജയം കണ്ടത് . ഐ.എൻ.എസ്. കൊൽക്കത്തയുടെ സഹായത്തോടെ ഡ്രോണുകളും വിമാനങ്ങളും ഉപയോഗിച്ച് നടത്തിയ ദൗത്യമാണ് വിജയം കണ്ടത്. ദൗത്യത്തിനിടെ നാവിക സേനയ്ക്ക് നേരെ കടൽക്കൊള്ളക്കാർ വെടിയുതിർക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.