web analytics

യുകെയിൽ നിന്നും നാടുകടത്താൻ കൊണ്ടുപോകവേ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച് ഇന്ത്യൻ യുവാവ്; പിന്നീട് സംഭവിച്ചത്….

ഇന്ത്യക്കാരനായ അനധികൃത കുടിയേറ്റക്കാരൻ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് രക്ഷപ്പെടാൻ നടത്തിയ നീക്കം അധികൃതർ തടഞ്ഞു. വിമാനം പുറപ്പെടുന്നതിന് തൊട്ടുമുന്‍പാണ് സംഭവം.

ഇന്ത്യയിലേക്ക് നാടുകടത്താൻ കൊണ്ടുപോവുകയായിരുന്ന ആളാണ് ഓടി രക്ഷപെടാൻ ശ്രമിച്ചത്. വിമാനത്താവള ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഇയാളെ പിന്തുടർന്നു പിടികൂടുകയായിരുന്നു.

ടെർമിനൽ രണ്ടിന് സമീപം വെച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്ന് കുതറി വിമാനത്താവളത്തിന്റെ റൺവേയിലേക്ക് ഇയാൾ ഓടുകയായിരുന്നു. ഞായറാഴ്ച നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ യാത്രക്കാരൻ മൊബൈലിൽ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.

വാനിൽ എത്തിയ സുരക്ഷാ ഉദ്യോഗസ്ഥർ യുവാവിനെ പിടികൂടുകയായിരുന്നു. പിന്നീട് ഇയാളെ അതേ വിമാനത്തിൽ തന്നെ തിരികെ കയറ്റി യുകെയിൽ നിന്ന് നാടുകടത്തി.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി മിറ്റി കെയർ ആൻഡ് കസ്റ്റഡി അറിയിച്ചു. ഹോം ഓഫിസിനു വേണ്ടി മിറ്റി കെയർ ആൻഡ് കസ്റ്റഡി എന്ന കരാർ കമ്പനിയിലെ ഉദ്യോഗസ്ഥരാണ് യുവാവിനെ അനുഗമിച്ചിരുന്നത്.

രാജ്യത്ത് കഴിഞ്ഞ വർഷം കള്ളക്കടത്തിനിടെ പിടിച്ചെടുത്തത് 3400 കിലോ സ്വർണം; ഇവ വിട്ടുകൊടുത്തത് ആർക്ക്….?

രാജ്യത്ത് കഴിഞ്ഞ വർഷം കള്ളക്കടത്തിനിടെ പിടിച്ചെടുത്തത് 3400 കിലോ സ്വർണം. പിടിച്ചെടുത്ത കള്ളക്കടത്തു സ്വർണം മാറ്റുന്നത് റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിലേക്ക്. 2024-25 സാമ്പത്തികവർഷം, ഇത്തര ത്തിൽ പിടിച്ചെടുത്ത 3,400 കിലോ സ്വർണം ആർബിഐയുടെ കരുതൽശേ ഖരത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ധന മന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി.

ഡൽഹിയിൽ സെക്യൂരിറ്റി പ്രിന്റിങ് ആൻഡ് മിന്റിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (എസ്പിഎം സിഐഎൽ) പുതിയ ആസ്ഥാനമന്ദി രം ഉദ്ഘാടനംചെയ്തുകൊണ്ടാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കി യത്. എസ്പിഎംസിഐഎ ലിലാണ്. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന സ്വർണം സം സ്സരിച്ച് ശുദ്ധീകരിക്കുന്നത്.

സംസ്‌കരിച്ച് അന്താരാഷ്ട്രനിലവാരത്തിലു ള്ള ബുള്ള്യൻ ബിസ്‌കറ്റുകളാ ക്കിയാണ് ആർബിഐയുടെ കരുതൽശേഖരത്തിലേക്ക് മാറ്റുന്നത്. 2023-24 സാമ്പ ത്തികവർഷത്തിൽ ഡി ആർഐയും കസ്റ്റംസും ചേർന്ന് ഏകദേശം 4,869 കിലോ സ്വർണം പിടിച്ചെടുത്തിട്ടു ണ്ടെന്നാണ് കണക്ക്.

നേരത്തേ, പിടിച്ചെടുത്ത സ്വർണം എസ്ബിഐവഴി ലേലം ചെയ്യുകയാ യിരുന്നു രീതി. ഇതുവഴി, പിടിച്ചെടുക്കു ന്ന സ്വർണം വീണ്ടും വിപണിയിലേക്കെ ത്തും. ഈ രീതി നിർത്തിക്കൊണ്ടാണ്, പിടിച്ചെടുത്ത സ്വർണം ശുദ്ധീകരിച്ച് ആർബിഐ ശേഖരത്തിലേക്ക് മാറ്റാൻ തുടങ്ങിയത്.

പിടിച്ചെടുക്കുന്ന സ്വർണം ആർബിഐക്ക് കൈമാറുന്നതിലൂടെ ഇവ ഔദ്യോഗികസമ്പദ്വ്യവസ്ഥയിൽ ഫലപ്രദമായി ഉപയോഗിക്കാൻകഴിയു ന്നതായും മന്ത്രി പറയുന്നു. ഇത് രാജ്യ ത്തിന്റെ സാമ്പത്തികഭദ്രത ഉറപ്പാക്കുന്ന തിന് സഹായകമാകുന്നുമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

കേരളത്തില്‍ മഴ മുന്നറിയിപ്പ്: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; തീരങ്ങളില്‍ കള്ളക്കടല്‍ ഭീഷണിയും

തിരുവനന്തപുരം: അടുത്ത നാല് മുതല്‍ അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക്...

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

ദേശസുരക്ഷയ്ക്ക് പുതിയ കരുത്ത്:ടെറിട്ടോറിയല്‍ ആര്‍മിയില്‍ വനിതകള്‍ക്കും സൈനിക സേവനത്തിന് അവസരമൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ സായുധ സേനകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട്, ടെറിട്ടോറിയല്‍...

Related Articles

Popular Categories

spot_imgspot_img