web analytics

നോ മണി, നോ ഹണി, ഒൺലി ഇടി… പട്ടായയിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യൻ പൗരന് കിട്ടിയത് എട്ടിന്റെ പണി

നോ മണി, നോ ഹണി, ഒൺലി ഇടി… പട്ടായയിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യൻ പൗരന് കിട്ടിയത് എട്ടിന്റെ പണി

നോ മണി, നോ ഹണി, ഒൺലി ഇടി…. പട്ടായയിൽ ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യൻ പൗരന് കിട്ടിയത് എട്ടിന്റെ പണി

ബാങ്കോക്ക്: തായ്‌ലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ പട്ടായയിൽ ലൈംഗിക തൊഴിലാളിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട ശേഷം പണം നൽകാതെ രക്ഷപ്പെടാൻ ശ്രമിച്ച ഇന്ത്യൻ പൗരന് ക്രൂരമർദനം.

52 വയസ്സുകാരനായ രാജ് ജസൂജയാണ് ആക്രമണത്തിനിരയായത്. ഡിസംബർ 27ന് പുലർച്ചെയായിരുന്നു സംഭവം. ഒരു സംഘം ട്രാൻസ്‌ജെൻഡർ ലൈംഗിക തൊഴിലാളികളാണ് ഇയാളെ നടുറോഡിൽ വെച്ച് മർദിച്ചത്.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

പട്ടായയിലെ പ്രശസ്തമായ വാക്കിംഗ് സ്ട്രീറ്റിന് സമീപമാണ് രാജ് ജസൂജയും ട്രാൻസ്‌ജെൻഡർ ലൈംഗിക തൊഴിലാളിയും തമ്മിൽ പണമിടപാടിനെച്ചൊല്ലി തർക്കമുണ്ടായത്.

തർക്കം രൂക്ഷമായതോടെ യുവതി മറ്റ് ട്രാൻസ് സുഹൃത്തുക്കളെ സഹായത്തിനായി വിളിച്ചു. പണം നൽകാതെ കാറിൽ കയറി രക്ഷപ്പെടാൻ രാജ് ശ്രമിച്ചെങ്കിലും, ഒരു ട്രാൻസ്‌ജെൻഡർ വാഹനത്തിന്റെ ഡോർ തടഞ്ഞു.

പിന്നാലെ ഇയാളെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി സംഘം ചേർന്ന് മർദിക്കുകയായിരുന്നു.

നടുറോഡിൽ വീണ രാജിനെ തുടർച്ചയായി ചവിട്ടുകയും ആക്രമിക്കുകയും ചെയ്തു. ആക്രമണത്തിനിടെ ‘നോ മണി, നോ ഹണി’ (പണമില്ലെങ്കിൽ സ്‌നേഹമില്ല) എന്ന മുദ്രാവാക്യം മുഴങ്ങിയതായും ദൃശ്യങ്ങളിൽ കാണാം.

തലക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ രാജിന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പട്ടാമകോം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാൾ സുഖം പ്രാപിച്ചതിന് ശേഷം ഔദ്യോഗികമായി പരാതി നൽകാൻ ആവശ്യപ്പെടുമെന്ന് പട്ടായ പൊലീസ് അറിയിച്ചു. തായ് നിയമപ്രകാരം സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്നും പൊലീസ് വ്യക്തമാക്കി.

വീഡിയോ വൈറലായതോടെ സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായ പ്രതികരണങ്ങളാണ് ഉയരുന്നത്. പണം നൽകാതെ രക്ഷപ്പെടാമെന്ന് കരുതിയതിന്റെ ഫലമാണിതെന്നും, ചില ഇന്ത്യൻ സഞ്ചാരികളുടെ പെരുമാറ്റത്തെ വിമർശിച്ചുമുള്ള കമന്റുകളാണ് വ്യാപകമായി പ്രത്യക്ഷപ്പെടുന്നത്.

English Summary

An Indian national was brutally assaulted in Pattaya, Thailand, after allegedly attempting to flee without paying a transgender sex worker following a sexual encounter.

indian-man-assaulted-pattaya-sex-payment-dispute

Thailand News, Pattaya Incident, Indian Tourist, Transgender Community, Assault Case, Viral Video, International News

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

ഭർത്താവുമായി വഴക്കിട്ട് പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം യുവതി ജീവനൊടുക്കി

ഭർത്താവുമായി വഴക്കിട്ട് പത്തുമാസം പ്രായമുള്ള കുഞ്ഞിന് വിഷം കൊടുത്ത് കൊന്ന ശേഷം...

പൂചൂടാൻ നൽകണം പൊന്നുംവില; മധുര മുല്ലയ്ക്ക് വില കിലോഗ്രാമിന് 12,000 രൂപ

പൂചൂടാൻ നൽകണം പൊന്നുംവില; മധുര മുല്ലയ്ക്ക് വില കിലോഗ്രാമിന് 12,000 രൂപ ചെന്നൈ:...

സോളോ ട്രിപ്പിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി

സോളോ ട്രിപ്പിന് പോയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ അമേരിക്കയില്‍ കാണാതായി പുതുവര്‍ഷം ആഘോഷിക്കാന്‍ സോളോ...

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ

ജീവിതാനുഭവങ്ങൾ തുറന്ന് പറഞ്ഞ് രഞ്ജു രഞ്ജിമാർ ചലച്ചിത്ര ഫാഷൻ രംഗത്തെ പ്രമുഖ സെലിബ്രിറ്റി...

12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ; പണയം എടുത്തപ്പോള്‍ ഉയര്‍ന്ന തുക, പരാതി; മോഹന്‍ലാലിനെതിരായ കേസ് റദ്ദാക്കി

12 ശതമാനം പലിശയ്ക്ക് സ്വര്‍ണവായ്പ; പണയം എടുത്തപ്പോള്‍ ഉയര്‍ന്ന തുക, പരാതി;...

Related Articles

Popular Categories

spot_imgspot_img