ഒൻപത് വർഷങ്ങൾക്ക് ശേഷം ആധിപത്യം തിരിച്ച് പിടിച്ച് ഇന്ത്യ. ഹോക്കിയിൽ സ്വർണമണിഞ്ഞ് ഇന്ത്യൻ ചുണകുട്ടികൾ.

ന്യൂസ് ഡസ്ക്ക്: ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ജപ്പാനെ മലർത്തിയടിച്ച് ഇന്ത്യ.ഒൻപതു വർഷത്തിന് ശേഷം ഇന്ത്യ ഏഷ്യൻ ഹോക്കിയിൽ സ്വർണം നേടി. പുരുഷന്മാരുടെ ഹോക്കി ഫൈനലില്‍ ജപ്പാനെ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്കാണ് തകർത്തത്. ടീമിന്റെ നായകൻ ഹർമൻപ്രീതി മികച്ച പ്രകടനത്തോടെ ഇരട്ട​ഗോളുകൾ നേടി.ഫോർവേഡർമാരായ മന്‍ദീപ് സിങ്, അഭിഷേക് എന്നിവരും ​ഓരോ ​ഗോളുകൾ വീതം നേടി. തനക സെറീനാണ് ജപ്പാന്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിൽ ഇന്ത്യയുടെ നാലാം സ്വര്‍ണമാണ് ഇത്. 2014-ല്‍ ദക്ഷിണകൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഗെയിംസിലാണ് ഇന്ത്യ അവസാനമായി സ്വര്‍ണമണിഞ്ഞത്. അതിനു ശേഷം ഇതാദ്യമായാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസ് ഹോക്കി ഫൈനല്‍ കളിക്കുന്നത്. 2018-ല്‍ ജക്കാര്‍ത്തയില്‍ നടന്ന കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ വെങ്കല മെഡലാണ് ഇന്ത്യക്ക് ലഭിച്ചത്. ഏഷ്യൻ ​ഗയിംസിൽ സ്വർണം നേടിയതോടെ പാരീസ് ഒളിമ്പിക്‌സിന് ഇന്ത്യ നേരിട്ട് യോ​ഗ്യത നേടി.

ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ പതിനാല് തവണ ഇന്ത്യ ഫൈനൽ കളിച്ചിട്ടുണ്ടെങ്കിലും മൂന്നു തവണ മാത്രമാണ് ജയിക്കാനായത്. ഒമ്പതു തവണ പാകിസ്ഥാനോടും ഒരു തവണ ദക്ഷിണകൊറിയയോടും പരാജയപ്പെട്ടു.

ഹോക്കിയിലെ സുവര്‍ണനേട്ടത്തോടെ ഏഷ്യൻ ​ഗയിംസിൽ ഇന്ത്യയുടെ ആകെ മെഡല്‍ സമ്പാദ്യം 91-ലെത്തി. 22 സ്വര്‍ണവും 33 വെള്ളിയും 36 വെങ്കലുമാായി നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. 183 സ്വര്‍ണമുള്ള ചൈനയാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. 44 സ്വര്‍ണമുള്ള ജപ്പാനും 36 സ്വര്‍ണമുള്ള ദക്ഷിണകൊറിയയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

 

Read Also :അമ്പെയ്ത് വീഴ്ത്തി ചരിത്രം കുറിച്ചു; ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് 16-ാം സ്വർണം

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

ഒരു തുള്ളി വെള്ളമില്ല; വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു

പാലക്കാട്: ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട്‌ വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു...

ബിസിനസ് ആവശ്യങ്ങൾക്കായി മലേഷ്യയിലെത്തിയ യു.കെമലയാളി അന്തരിച്ചു; വിടവാങ്ങിയത് ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗിൽബർട്ട് റോമൻ

ലണ്ടൻ: ഈസ്റ്റ് ലണ്ടനിലെ ആദ്യകാല മലയാളി ഗിൽബർട്ട് റോമൻ അന്തരിച്ചു. ബിസിനസ് ആവശ്യങ്ങൾക്കായി...

കൊല്ലത്ത് ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി; പ്ലസ് ടു വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു....

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Related Articles

Popular Categories

spot_imgspot_img