”കിംഗ്‌ എന്ന് വിളിക്കരുത്, അങ്ങനെ വിളിക്കുമ്പോൾ എനിക്ക് നാണക്കേട് തോന്നുന്നു”; ആരാധകരോട് അഭ്യർത്ഥനയുമായി വിരാട് കോഹ്‌ലി

ആരാധകരോട് കിംഗ്‌ എന്ന് വിളിക്കരുതെന്ന ആവശ്യവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി. ഇന്നലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്‌സ് പരിപാടിക്കിടെയായിരുന്നു കോഹ്‌ലിയുടെ പ്രതികരണം. ‘കിംഗിന്’ എന്ത് തോന്നുന്നുവെന്ന് അവതാരകനായ ഡാനിഷ് സെയ്തിന്റെ ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.

നിങ്ങള്‍ എന്നെ കിംഗ്‌ എന്ന് വിളിക്കുന്നത് നിര്‍ത്തണം. എല്ലാ വര്‍ഷവും നിങ്ങള്‍ എന്നെ ആ പേര് വിളിക്കുന്നത് എനിക്ക് വളരെ നാണക്കേടാണ്, എന്നെ വിരാട് എന്ന് വിളിച്ചാല്‍ മതി എന്നായിരുന്നു കോഹ്‌ലി ആരാധകരോട് പറഞ്ഞത്.‘കിംഗ്‌ എന്ന വിളി കേൾക്കുമ്പോൾ തനിക്ക് നാണക്കേട് തോന്നാറുണ്ട്. ഒന്നാമതായി എന്നെ കിംഗ്‌ എന്നു വിളിക്കുന്നത് നിർത്തണം. ദയവായി കോഹ്‌ലി എന്നു വിളിക്കു. ഓരോ തവണയും നിങ്ങൾ എന്നെ ആ വാക്ക് വിളിക്കുമ്പോൾ എനിക്ക് ലജ്ജ തോന്നാറുണ്ടെന്ന് ഫാഫ് ഡുപ്ലെസിസിനോട് പറയുകയായിരുന്നു. അതുകൊണ്ട് എന്നെ വിരാട് എന്ന് വിളിച്ചാൽ മതി, ഇനി മുതൽ ആ വാക്ക് ഉപയോഗിക്കരുത്, ഇത് എനിക്ക് വളരെ നാണക്കേടാണ്’ -കോഹ്‌ലി പറഞ്ഞു.

വീണ്ടും മടങ്ങിവരുന്നത് മനോഹരമാണ് എന്ന് മറുപടി പറഞ്ഞ് തുടങ്ങിയ കോഹ്‌ലിക്ക് ജനക്കൂട്ടത്തിന്റെ ആരവത്തില്‍ സംസാരം മുങ്ങിപ്പോയി. ആരവം അടങ്ങിയപ്പോഴാണ് ആരാധകരെ ആകാംക്ഷായിലാക്കി കോഹ്‌ലി വീണ്ടും സംസാരം തുടങ്ങിയത്.

നേരത്തെ സമാനമായ നിലയിൽ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ‘ക്രിക്കറ്റിന്റെ ദൈവം’ എന്ന് വിളിക്കുന്നത് നിര്‍ത്തണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഒരുദശകത്തിന് ശേഷവും ആളുകള്‍ ‘ക്രിക്കറ്റിന്റെ ദൈവം’ എന്ന് തന്നെയാണ് സച്ചിനെ വിശേഷിപ്പിക്കുന്നത്.

 

Read Also: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ മികച്ച പ്രകടനം; സര്‍ഫറാസ് ഖാനും ധ്രുവ് ജുറേലിനും കരാര്‍ നല്‍കി ബിസിസിഐ

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

Related Articles

Popular Categories

spot_imgspot_img