ന്യൂസിലൻഡിനെതിരെ 70 റണ്‍സിന്റെ തകർപ്പൻ ജയവുമായാണ് ഏകദിactress ന ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യ കപ്പുയർത്തുമെന്ന വലിയ പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ഇതിനിടെയാണ് വ്യത്യസ്തമായ ഒരു പ്രഖ്യാപനവുമായി പ്രശസ്ത ഇന്ത്യൻ നടി രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്നാണ് തെലുങ്ക് നടി രേഖ ഭോജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നടിയുടെ പ്രഖ്യാപനം. ഇന്ത്യൻ ടീമിനോടുള്ള സ്നേഹവും ആരാധനയും പ്രകടിപ്പിക്കാനാണു താനിങ്ങനെയൊരു പ്രഖ്യാപനം നടത്തിയത് എന്നാണു നടി പറയുന്നത്.നിരവധി വിമർശനങ്ങളാണു നടിക്കുനേരെ ഉയർന്നത്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്നാണ് വിമർശനം.