സിംബാബ്‍വെയ്ക്കെതിരായ നാലാം ട്വന്റി20യിൽ പത്തു വിക്കറ്റ് വിജയവുമായി ഇന്ത്യ, വിജയത്തോടെ ടീം ഇന്ത്യ പരമ്പര സ്വന്തമാക്കി. സിംബാബ്‍വെ ഉയർത്തിയ 153 റൺസ് വിജയലക്ഷ്യത്തിലേക്ക് 15.2 ഓവറിൽ വിക്കറ്റുപോകാതെ ഇന്ത്യ ലാൻഡ് ചെയ്തു.
സ്കോർ– സിംബാബ്‍വെ: 20 ഓവറിൽ ഏഴിന് 152, ഇന്ത്യ: 15.2 ഓവറിൽ 156. മറുപടി ബാറ്റിങ്ങിൽ ഇന്ത്യയ്ക്കായി യശസ്വി ജയ്സ്വാളും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും അര്‍ധ സെഞ്ചറി നേടി. (India won the 4th Twenty20 by ten wickets)
3 പന്തുകൾ നേരിട്ട യശസ്വി 93 റൺസാണ് അടിച്ചെടുത്തത്. 13 ഫോറുകളും രണ്ടു സിക്സും താരം ബൗണ്ടറി കടത്തി. 39 പന്തുകൾ നേരിട്ട ഗിൽ 58 റണ്‍സെടുത്തു. 61 റൺസാണ് ഇന്ത്യ പവര്‍പ്ലേയിൽ നേടിയത്.
ഓപ്പണർമാര്‍ ഇരുവരും ഫോം കണ്ടെത്തിയതോടെ ഇന്ത്യയ്ക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 28 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യൻ വിജയം. പരമ്പരയിലെ അഞ്ചാം മത്സരം ഞായറാഴ്ച വൈകിട്ട് 4.30ന് ഹരാരെയിൽ നടക്കും.