ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരം വെറും ഒന്നര ദിവസം കൊണ്ടാണ് ഇന്ത്യ സ്വന്തമാക്കിയത്. നാണക്കേട് ഒഴിവാക്കാനായി തുനിഞ്ഞിറങ്ങിയ രോഹിത്തും സംഘവും എതിരാളികളെ തൂത്തുവാരി. ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയത്തോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയിലും വലിയ കുതിപ്പാണ് ഇന്ത്യ നടത്തിയിരിക്കുന്നത്.
ആദ്യ ടെസ്റ്റില്‍ മൂന്നു ദിവസം കൊണ്ടാണ് സൗത്താഫ്രിക്ക ഇന്ത്യയെ തീര്‍ത്തത്. കനത്ത തോൽവിയോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ആറാംസ്ഥാനത്തേക്കു വീണിരുന്നു. എന്നാല്‍ കേപ്ടൗണിലെ മിന്നുന്ന ജയത്തിനു ശേഷം വന്‍ മുന്നേറ്റം നടത്തിയ ഇന്ത്യ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറിയിരിക്കുകയാണ്. പുതിയ ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ ടീം ഇന്ത്യയാണ് ഒന്നാമത്. 54.16 വിജയ ശതമാനമാണ് ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നേടി കൊടുത്തത്. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റില്‍ ജയിച്ചതോടെ സൗത്താഫ്രിക്കയുടെ വിജയശതമാനം 100 ആയിരുന്നു. പക്ഷെ കേപ്ടൗണ്‍ ടെസ്റ്റില്‍ തോറ്റതോടെ ഇതു ഒറ്റയടിക്കു 100ല്‍ നിന്നും 50ലേക്കു വീണിരിക്കുകയാണ്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ മൂന്നാം സീസണില്‍ ഇന്ത്യയുടെ രണ്ടാമത്തെ പരമ്പരയായിരുന്നു സൗത്താഫ്രിക്കയിലേത്. ജൂലൈയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ അവരുടെ നാട്ടില്‍ രണ്ടു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ ആദ്യം കളിച്ചത്. ആദ്യ ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം കൊയ്യാന്‍ രോഹിത്തിനും സംഘത്തിനുമായിരുന്നു. പക്ഷെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു വഴങ്ങി. അന്നു ജയിച്ചിരുന്നെങ്കില്‍ ഇന്ത്യയുടെ വിജയശതമാനം ഇപ്പോഴത്തേതിനേക്കാള്‍ മുകളില്‍ പോവുമായിരുന്നു.
Read Also: കേപ്ടൗണിൽ ഇന്ത്യയ്ക്ക് ചരിത്ര വിജയം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിൽ സമനില