web analytics

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

മുംബയ്: ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ഫൈനലില്‍. റണ്‍മഴ കണ്ട മത്സരത്തില്‍ 7 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഞായറാഴ്ച അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ന്യൂസിലാന്‍ഡ് ആണ് ഇന്ത്യയുടെ എതിരാളികള്‍.

പവർപ്ലേ അവസാനിക്കുമ്പോൾ മൂന്നുവിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്

ഫിൽ സോൾട്ട് (5), ക്യാപ്റ്റൻ ഹാരി ബ്രൂക്ക് (7), ജോസ് ബട്‍ലർ (25) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ ആദ്യം പിടിച്ചത്. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ഹാർദിക് പാണ്ഡ്യ ഫിൽ സോൾട്ടിനെ ബോൾഡാക്കി തുടക്കം കുറിച്ചു.

തുടർന്ന് ജസ്പ്രീത് ബുമ്രയുടെ പന്തിൽ ബൗണ്ടറി ശ്രമിച്ച ഹാരി ബ്രൂക്കിനെ അക്ഷർ പട്ടേൽ തകർപ്പൻ ക്യാച്ചിലൂടെ പുറത്താക്കി. ആറാം ഓവറിൽ വരുൺ ചക്രവർത്തിയുടെ പന്തുകൾ തുടർച്ചയായി മൂന്ന് സിക്സുകൾ പറത്തി ജേക്കബ് ബെതൽ ഇംഗ്ലണ്ടിനെ തിരിച്ചുകൊണ്ടുവന്നു. പിന്നാലെ ജോസ് ബട്‍ലറെയും വരുൺ ചക്രവർത്തി ബോൾഡാക്കി.

ഇതിനിടെ ബെതലിനൊപ്പം ചേർന്ന വിൽ ജാക്സ് മികച്ച കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ഇരുവരും ചേർന്ന് 77 റൺസിന്റെ കൂട്ടുകെട്ട് കൂട്ടി. സ്കോർ 172ൽ എത്തിയപ്പോൾ സിക്സിന് ശ്രമിച്ച ജാക്സിനെ അക്ഷർ പട്ടേലും ശിവം ദുബെയും ചേർന്ന് അത്ഭുത ക്യാച്ചിലൂടെ പുറത്താക്കി.

സഞ്ജുവിന്റെ അതിരടി ഇന്നിങ്സ്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് നേടി. ട്വന്റി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന സ്കോറാണിത്.

ഓപ്പണർ സഞ്ജു സാംസൺ 42 പന്തിൽ 89 റൺസുമായി ഇന്ത്യൻ ഇന്നിങ്സിന്റെ നായകനായി. എട്ട് ഫോറും ഏഴ് സിക്സും ഉൾപ്പെട്ട ഇന്നിങ്സാണ് താരം പുറത്തെടുത്തത്. 26 പന്തിൽ അർധസെഞ്ച്വറി പൂർത്തിയാക്കിയ സഞ്ജുവിന്റെ ഇന്നിങ്സ് ലോകകപ്പ് നോക്കൗട്ടിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഉയർന്ന സ്കോറായി.

ഇഷാൻ കിഷൻ 18 പന്തിൽ 39 റൺസ്, ശിവം ദുബെ 25 പന്തിൽ 43, ഹാർദിക് പാണ്ഡ്യ 12 പന്തിൽ 27, തിലക് വർമ്മ ഏഴ് പന്തിൽ 21 എന്നിങ്ങനെ മികച്ച പിന്തുണ നൽകി.

English Summary
India posted a massive 253/7 in the T20 World Cup semifinal, powered by Sanju Samson’s explosive 89 off 42 balls. Chasing 254, England fought back strongly and reached 193/5 in 16 overs. Jacob Bethell’s brilliant 83 keeps England in the hunt as the match heads into a thrilling final phase.

india-vs-england-t20-world-cup-semi-live-score-update

India vs England, T20 World Cup, Sanju Samson, Jacob Bethell, England chase, India cricket, T20 World Cup semifinal, cricket news, live score update, Indian cricket team, England cricket team

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

110 കേസുകൾ, മോഷണമുതലുമായി നേപ്പാൾ യാത്ര; കുപ്രസിദ്ധ മോഷ്ടാവ് ‘വാക്കയിൽ അക്ബർ’ ഒടുവിൽ കുടുങ്ങി!

110 കേസുകൾ, മോഷണമുതലുമായി നേപ്പാൾ യാത്ര; കുപ്രസിദ്ധ മോഷ്ടാവ് 'വാക്കയിൽ അക്ബർ'...

വിവാഹത്തിന് പിന്നാലെ സ്ത്രീധനപീഡനം; സോഫ്റ്റ്‌വെയർ എൻജിനിയർ ജീവനൊടുക്കി

വിവാഹത്തിന് പിന്നാലെ സ്ത്രീധനപീഡനം; സോഫ്റ്റ്‌വെയർ എൻജിനിയർ ജീവനൊടുക്കി ഹൈദരാബാദ്: വിവാഹത്തിന് പിന്നാലെ സ്ത്രീധനപീഡനം...

ആത്മീയതയുടെ 65 വർഷങ്ങൾ; കോട്ടയം ഏറ്റുമാനൂർ കുരിശുമലയിൽ കുരിശ് സ്ഥാപിച്ചതിന്റെ 65-ാം വാർഷികവും ദുഃഖവെള്ളി ആചരണവും

കോട്ടയം ഏറ്റുമാനൂർ കുരിശുമലയിൽ കുരിശ് സ്ഥാപിച്ചതിന്റെ 65-ാം വാർഷികത്തിൽ ദുഃഖവെള്ളി...

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട യുഎഇയിലെ ആരോഗ്യ...

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ!

ഇതിഹാസത്തിന്റെ നിഴലിലല്ല, സ്വന്തം വഴി തേടി അർജുൻ! മുംബൈ: ‘ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർയുടെ...

കൊല്ലം പൂരം: ഏപ്രിൽ 16-ന് കൊല്ലം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി

കൊല്ലം: തെക്കൻ കേരളത്തിലെ പൂരപ്രേമികളുടെ ഹൃദയമിടിപ്പായ കൊല്ലം പൂരത്തിന് ആവേശം കൂട്ടാൻ...

Related Articles

Popular Categories

spot_imgspot_img