കാൺപൂരിൽ ബംഗ്ലാദേശിനെ പിടിച്ചു കെട്ടി ഇന്ത്യ; രണ്ടാം ടെസ്റ്റിൽ പരമ്പര, വിജയം ഏഴു വിക്കറ്റിന്

കാന്‍പുർ: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ അനായാസ വിജയം നേടി ഇന്ത്യ. 95 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 17.2 ഓവറിൽ‌ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയുടെ ജയം. രണ്ടാം വിജയത്തോടെ പരമ്പര 2–0ന് ഇന്ത്യ സ്വന്തമാക്കി.(India vs Bangladesh Second Test; India beat Bangladesh)

യശസ്വി ജയ്സ്വാൾ രണ്ടാം ഇന്നിങ്സിലും അർധ സെഞ്ചറി നേടി പുറത്തായി. 45 പന്തുകൾ നേരിട്ട താരം 51 റൺസെടുത്തു. വിരാട് കോലിയും (37 പന്തിൽ 29), ഋഷഭ് പന്തും (അഞ്ച് പന്തിൽ നാല്) ചേർന്നാണ് ടീം ഇന്ത്യയ്ക്കായി വിജയ റൺസ് കുറിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമയും (എട്ട്), ശുഭ്മൻ ഗില്ലുമാണു (ആറ്) രണ്ടാം ഇന്നിങ്സിൽ പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ.

ബംഗ്ലാദേശിനെതിരെ ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ 280 റൺസ് വിജയം നേടിയിരുന്നു. മഴ കാരണം രണ്ടു ദിവസം ഒരു പന്തു പോലും എറിയാൻ സാധിക്കാതിരുന്ന കളിയാണ് ഗംഭീര പ്രകടനത്തിലൂടെ ഇന്ത്യ തിരിച്ചുപിടിച്ചത്. വിജയം ലക്ഷ്യമാക്കി കളിച്ച ഇന്ത്യ നാലാം ദിവസം 285 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തത് മത്സരത്തിൽ നിർണായകമായി.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

ഭിക്ഷയാചിച്ച് സമരം നടത്തിയ അന്നക്കുട്ടി അന്തരിച്ചു

ഭിക്ഷയാചിച്ച് സമരം നടത്തിയ അന്നക്കുട്ടി അന്തരിച്ചു ഇടുക്കി: ക്ഷേമപെൻഷൻ മുടങ്ങിയതോടെ അടിമാലി ടൗണിൽ ഭിക്ഷ...

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു

ഗാസ സിറ്റിയിൽ നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നു ജറുസലേം: ഗാസ സിറ്റിയെ പൂർണമായും കീഴടക്കാനുള്ള...

വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു

വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു കൊളറാഡോ: ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് കത്തിയമർന്നു....

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ്

സപ്ലൈകോയില്‍ നാളെ ഉത്രാടദിന വിലക്കുറവ് തിരുവനന്തപുരം: സപ്ലൈകോയിൽ ഉത്രാടദിനമായ സെപ്റ്റംബർ നാലിന് സാധനങ്ങൾ...

അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസ സംഗമം

അയ്യപ്പസംഗമത്തിന് ബദലായി വിശ്വാസ സംഗമം പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സംഘടിപ്പിക്കുന്ന ആഗോള...

ശബരിമല നട ഇന്ന് തുറക്കും

ശബരിമല നട ഇന്ന് തുറക്കും തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന പൂജകള്‍ക്കായി ശബരിമല...

Related Articles

Popular Categories

spot_imgspot_img