ഹൈപ്പർ സോണിക് മിസൈൽ ചില്ലറക്കാരനല്ല
ന്യൂഡൽഹി: ഇന്ത്യയുടെ ഹൈപ്പർ സോണിക് മിസൈൽ പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്. ശബ്ദത്തേക്കാൾ എട്ടിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ കഴിവുള്ളതും 1500 കിലോമീറ്റർ പ്രഹരശേഷിയുള്ളതുമാണ് ഹൈപ്പർ സോണിക് മിസൈൽ.
ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) പ്രോജക്ട് വിഷ്ണുവിന് കീഴിൽ വികസിപ്പിച്ച ‘എക്സ്റ്റെൻഡഡ് ട്രാജെക്ടറി ലോങ് ഡ്യൂറേഷൻ ഹൈപ്പർ സോണിക് ക്രൂസ് മിസൈൽ (ഇ.ടി.–എൽഡിഎച്ച്സിഎം)’ ആണ് പരീക്ഷിച്ചത്.
ബ്രഹ്മോസ് ക്രൂസ് മിസൈലുകളേക്കാൾ ശേഷിയുള്ളതാണ് പുതിയ ക്രൂസ് മിസൈലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാൻ–ഇസ്രയേൽ സംഘർഷം, ഇന്ത്യ–പാക്കിസ്ഥാൻ ബന്ധത്തിലെ വിള്ളൽ തുടങ്ങിയ സാഹചര്യങ്ങൾ നിലനിൽക്കവേയാണ് ഇന്ത്യൻ പ്രതിരോധ നിരയിലേക്ക് മറ്റൊരു അത്യാധുനിക ആയുധം കൂടി ചേർത്തിരിക്കുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സ്ക്രാംജെറ്റ് എൻജിൻ ഉപയോഗിച്ചാകും മിസൈലിൽ പ്രവർത്തിക്കുക.
കംപ്രസറിനു പകരമായി എയർ ബ്രീത്തിങ് പ്രൊപ്പൽഷൻ സംവിധാനം ഉപയോഗിച്ച് അന്തരീക്ഷ വായുവിൽ നിന്നു വലിച്ചെടുക്കുന്ന ഓക്സിജന്റെ സഹായത്തോടെ ഇന്ധനം ജ്വലിപ്പിച്ച് പ്രവർത്തിക്കുന്നതാണ് സ്ക്രാംജെറ്റ് എൻജിന്റെ രീതി എന്നാണ് വിവരം.
സ്ക്രാംജെറ്റ് എൻജിനിലൂടെ മണിക്കൂറിൽ 11,000 കിലോമീറ്റർ ദൂരം കീഴടക്കാൻ മിസൈലിന് കഴിയും. കൂടാതെ ബ്രഹ്മോസ് മിസൈലിന്റെ വേഗം മണിക്കൂറിൽ 3675 കിലോമീറ്ററാണ്.
റഡാറുകളുടെ കണ്ണിൽ പെടാതെ പറക്കാനുള്ള സ്റ്റെൽത്ത് ശേഷിയും ക്രൂസ് മിസൈലിന് അധികമാണ്. ആയിരം മുതൽ 2000 കിലോ വരെ ഭാരം വഹിക്കാനാകുന്ന മിസൈൽ പരമ്പരാഗത, ആണവ പോർമുനകൾ വഹിക്കാൻ പ്രാപ്തിയുള്ളതാണ് എന്നുമാണ് പ്രധാന സവിശേഷതകൾ.
സൈന്യത്തിനായി ആയുധങ്ങള്‍ വാങ്ങുന്നു
ന്യൂഡല്‍ഹി: സൈന്യത്തിന് വേണ്ടി 1.03 ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ അനുമതി. ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലാണ് ആയുധങ്ങള്‍ വാങ്ങാനായി അനുമതി നല്‍കിയത്.
കവചിത വാഹനങ്ങള്‍, ഇലക്ട്രോണിക് വാര്‍ഫയര്‍ സംവിധാനങ്ങള്‍, സര്‍ഫസ് ടു എയര്‍ മിസൈലുകള്‍ എന്നിവയാണ് പ്രധാനമായും വാങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. കര-നാവിക-വ്യോമ സേനകള്‍ക്ക് വേണ്ടിയാണ് വമ്പന്‍ ആയുധ ഇടപാടിന് കളമൊരുങ്ങുന്നത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സൈന്യത്തിന് ആയുധം വാങ്ങാനുള്ള അനുമതി നല്‍കിയത്. ആകെ 10 നിര്‍ദേശങ്ങളാണ് സമിതിക്ക് മുമ്പാകെ വന്നത്. ഈ എല്ലാ നിർദേശങ്ങൾക്കും അംഗീകാരം നൽകി.
കുഴിബോംബ് സ്‌ഫോടനത്തെ പ്രതിരോധിക്കുന്ന വാഹനങ്ങളും, അന്തര്‍വാഹിനികളും വാങ്ങുന്ന ആയുധത്തിൽ ഉള്‍പ്പെടുമെന്നാണ് വിവരം. ആയുധസംഭരണം ഇന്ത്യന്‍ കമ്പനികളില്‍ നിന്നാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ശുഭാംശുവും സംഘവും തിരികെ ഭൂമിയിലെത്തി
കാലിഫോര്‍ണിയ: ചരിത്ര ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം ഫോര്‍ സംഘം ഭൂമിയിൽ തിരിച്ചെത്തി. ഇന്ത്യന്‍ സമയം മൂന്ന് മണിയോടെ കാലിഫോര്‍ണിയക്ക് അടുത്ത് സാന്‍ഡിയാഗോ തീരത്തിനടുത്താണ് സ്പ്ലാഷ്ഡൗണ്‍ നടത്തിയത്.
കടലിൽ പതിച്ച പേടകം ബോട്ടിനോടടുപ്പിച്ചതിനെ തുടർന്ന് സ്പേസ് എക്സിലെ ഉദ്യോഗസ്ഥരെത്തി അരമണിക്കൂർ നീണ്ട പ്രവർത്തനത്തിലൂടെയാണ് സംഘത്തെ പുറത്തെത്തിച്ചത് .
പെഗ്ഗി വിറ്റ്സണായിരുന്നു ആദ്യം പുറത്തെത്തിയത്. പുറത്തിറങ്ങിയവരെല്ലം ലോകത്തെ അഭിവാദ്യം ചെയ്തു.
മിഷൻ കമാൻഡറായ പെഗ്ഗി വിറ്റ്സനു പിന്നാലെ രണ്ടാമനായാണ് മിഷൻ പൈലറ്റായ ശുഭാംശുവും പുറത്തിറങ്ങിയത്.
സ്പേസ് എക്സിന്റെ സ്പീഡ് ബോട്ടുകളാണ് റിക്കവറി ഷിപ്പിലേക്ക് പേടകത്തെ ചങ്ങലകളിൽ ബന്ധിച്ച് എത്തിച്ചത്.
ശുഭാംശുവിന്റെ അച്ഛനും അമ്മയും അടങ്ങുന്ന കുടുംബാംഗങ്ങൾ നിറകണ്ണുകളോടെയാണ് രാജ്യത്തിന് അഭിമാനമായ ബഹിരാകാശയാത്രികരെ വരവേറ്റത്.
Summary: India successfully tests its hypersonic missile capable of traveling at eight times the speed of sound. The missile boasts a strike range of 1500 kilometers, marking a major advancement in defense technology.