ശ്രീലങ്കകെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയത്തുടക്കമിട്ട് ഇന്ത്യ. ശ്രീലങ്കയെ 43 റണ്‍സിന് ആണ് വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 214 റണ്‍സ് വിജയലക്ഷ്യത്തിനുമുന്നില്‍ പതറാതെ പൊരുതിയ ലങ്ക തുടക്കത്തില്‍ അടിച്ചു തകര്‍ത്തെങ്കിലും 19.2 ഓവറില്‍ 170 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. (India started with a win in the first match of the T20 series against Sri Lanka)
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു. 26 പന്തില്‍ 58 റണ്‍സെടുത്ത സൂര്യകുമാര്‍ ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. യശസ്വി ജയ്സ്വാള്‍ 21 പന്തില്‍ 40 റണ്‍സെടുത്തപ്പോള്‍ ശുഭ്മാന്‍ ഗില്‍ 16 പന്തില്‍ 34ഉം റിഷഭ് പന്ത് 32 പന്തില്‍ 49ഉം റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിൽ 48 പന്തില്‍ 79 റണ്‍സടിച്ച പാതും നിസങ്കയുടെയും 45 റണ്‍സെടുത്ത കുശാല്‍ മെന്‍ഡിസിന്‍റെയും ഓപ്പണിംഗ് കൂട്ടുകെട്ട് കണ്ട് ഇന്ത്യ ആദ്യം വിറച്ചെങ്കിലും പിന്നീട് 20 റണ്‍സെടുത്ത കുശാല്‍ പെരേര മാത്രമെ ലങ്കക്കായി പൊരുതിയുള്ളു. ഇന്ത്യക്കായി റിയാന്‍ പരാഗ് അഞ്ച് റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അക്സര്‍ പട്ടേലും അര്‍ഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീതമെടുത്തു.
ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച ഇതേ ഗ്രൗണ്ടില്‍ നടക്കും. സ്കോര്‍ ഇന്ത്യ 20 ഓവറില്‍ 213-7, ശ്രീലങ്ക 19.2 ഓവറില്‍ 170ന് ഓള്‍ ഔട്ട്.