ഗില്ലെത്തി, ടീമും റെഡി!! ഹാര്‍ദിക്ക് റിട്ടേണ്‍സ്, സഞ്ജു സേഫ്…ടി20 പരമ്പര ചൊവാഴ്ച തുടങ്ങും
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ചൊവ്വാഴ്ച ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഇടം നേടിയിട്ടുണ്ട്.
സൂര്യകുമാർ യാദവ് ടീം ക്യാപ്റ്റനാകുമ്പോൾ ശുഭ്മൻ ഗിൽ ഉപനായകനായി ടീമിലുണ്ട്. പരിക്ക് ഭേദമായ ഹർദിക് പാണ്ഡ്യയും സ്ക്വാഡിൽ മടങ്ങിയെത്തിയെങ്കിലും ഇടംകയ്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ ഈ പരമ്പരയിൽ ഉൾപ്പെട്ടിട്ടില്ല.
പരിക്കിൽ നിന്ന് പൂർണമായി മുക്തനല്ലാത്ത ഗിൽ കളിക്കുമോ എന്നത് ഇപ്പോഴും ആശങ്കജനകമാണ്. ഫിറ്റ്‌നസ് വിലയിരുത്തലുകൾ സംതൃപ്തികരമാണെങ്കിൽ മാത്രമേ അദ്ദേഹം കളിക്കാൻ സാധ്യതയുള്ളു.
അഭിഷേക് ശർമ്മ, തിലക് വർമ്മ, ജിതേഷ് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവർ ടീമിൽ ഇടംപിടിച്ചു.
ഡിസംബർ 9-നാണ് പരമ്പരക്ക് തുടക്കം. തുടർന്ന് ഡിസംബർ 11, 14, 17, 19 തീയതികളിൽ ബാക്കി നാല് മത്സരങ്ങൾ നടക്കും.
സർപ്രൈസുകളില്ലാത്ത സ്‌ക്വാഡ്
അടുത്ത ഫെബ്രുവരിയിൽ ഐസിസി ടി20 ലോകകപ്പ് നടക്കാനിരിക്കുന്നതിനാൽ വലിയ പരീക്ഷണങ്ങളൊന്നും ഇല്ലാത്ത പതിവ് ടീമാണ് സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചത്.
പ്രധാന സംശയം ഗില്ലിന്റെ ഫിറ്റ്‌നസിനെക്കുറിച്ചായിരുന്നു. ആദ്യ റിപ്പോർട്ടുകൾ പ്രകാരം ജനുവരി മുതൽ മാത്രമേ അദ്ദേഹം മടങ്ങി വരൂ എന്ന് കരുതിയിരുന്നുവെങ്കിലും അതിനേക്കാൾ നേരത്തെ താരം ടീമിൽ തിരിച്ചെത്തി.
ഹർദിക് പാണ്ഡ്യയുടെ മടങ്ങിവരവോടെ യുവ സീം-ബൗളിംഗ് ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയുടെ സ്ഥാനം നഷ്ടമായി. അതേസമയം ഫിനിഷറെന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ച റിങ്കു സിംഗിനും ഈ പരമ്പരയിൽ അവസരം ലഭിച്ചില്ല.
വിക്കറ്റ് കീപ്പർ-ബാറ്റർ സഞ്ജു സാംസൺ തന്റെ സ്ഥാനം നിലനിർത്തിയപ്പോൾ ജിതേഷ് ശർമ്മയാണ് ടീമിലെ മറ്റൊരു കീപ്പർ. എങ്കിലും ഗിൽ മടങ്ങിയതോടെ സഞ്ജുവിന് ഓപ്പണിംഗ് സാധ്യത വളരെ കുറവാണ്. മിഡിൽ ഓർഡറിലാകും അദ്ദേഹം ഇറങ്ങുക.
ഇന്ത്യയുടെ ടി20 സ്ക്വാഡ്
സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), അഭിഷേക് ശർമ്മ, തിലക് വർമ്മ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, ജിതേഷ് ശർമ്മ, സഞ്ജു സാംസൺ, ജസ്പ്രീത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അർഷദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിങ്ടൺ സുന്ദർ.
English Summary
India has announced a largely expected squad for the upcoming five-match T20 series against South Africa starting Tuesday. Sanju Samson has retained his spot, with Suryakumar Yadav appointed captain and Shubman Gill named vice-captain. Hardik Pandya returns from injury, while Yashasvi Jaiswal misses out. Gill’s participation remains uncertain due to fitness concerns.Nitish Kumar Reddy and finisher Rinku Singh are the notable omissions. The series will be played on December 9, 11, 14, 17, and 19.
india-squad-t20-series-south-africa-sanju-samson
India cricket, Sanju Samson, T20 series, South Africa tour, Suryakumar Yadav, Shubman Gill, Hardik Pandya, BCCI, Cricket news









