web analytics

എല്ലാവർക്കും പെൻഷൻ; കിടിലൻ പദ്ധതിയുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ പൗരന്മാർക്കും പെൻഷൻ ലഭ്യമാക്കാനുള്ള പുതിയ പദ്ധതിയുമായി കേന്ദ്രസർക്കാർ.

അസംഘടിതമേഖലയിലെ തൊഴിലാളികളെയടക്കം ഉൾപ്പെടുത്തിയാകും പുതിയ പദ്ധതി നടപ്പാക്കുന്നത്.

നിലവിൽ വിവിധ മേഖലകളിലുള്ള പെൻഷൻ പദ്ധതികളെ ലയിപ്പിച്ചാകും പുതിയ സമ​ഗ്ര പെൻഷൻ പദ്ധതി നടപ്പാക്കുക. രാജ്യത്തെ എല്ലാവർക്കും 60 വയസ് തികയുമ്പോൾ പെൻഷൻ എന്നതാണ് കേന്ദ്രസർക്കാർ ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു എന്നാണ് റിപ്പോർട്ട്.

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്.) പദ്ധതിയിൽനിന്ന് വ്യത്യസ്തമാവും പുതിയ പെൻഷൻ പദ്ധതി എന്നാണ് വിവരം. നിലവിലെ ഇ-ശ്രം പോർട്ടൽ കണക്കുപ്രകാരം രാജ്യത്ത്30.67 കോടി അസംഘടിതതൊഴിലാളികളുണ്ട്.

ഈവർഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിൽ മാത്രം 2.97 കോടി പേരാണ് ഇൗ മേഖലയിലുള്ളത്. ഉത്തർപ്രദേശ്(8.38 കോടി) കഴിഞ്ഞാൽ രണ്ടാംസ്ഥാനത്താണ് ബിഹാർ.

മാസം 1000 മുതൽ 1500 വരെ ലഭിക്കുന്ന അടൽ പെൻഷൻ യോജന, വഴിയോരക്കച്ചവടക്കാർ, വീട്ടുജോലിക്കാർ, തൊഴിലാളികൾ തുടങ്ങിയവർക്കുള്ള പി.എം.-എസ്.വൈ.എം, 60 വയസ്സായാൽ കർഷകർക്ക്‌ മാസം 3000 രൂപ ലഭിക്കുന്ന കിസാൻ മാൻധൻ യോജന, ഗിഗ് തൊഴിലാളികൾക്ക് പ്രഖ്യാപിച്ച പദ്ധതികൾ തുടങ്ങിയവ ലയിപ്പിച്ചാണ് കേന്ദ്ര സർക്കാർ പുതിയ പദ്ധതി നടപ്പാക്കുക.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

വികസനത്തിനായി മോദിയുടെ വ്യഗ്രത; പ്രധാനമന്ത്രിയെ പിന്തുണച്ച് ശശി തരൂർ;

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പ്രകീർത്തിച്ച് കോണ്‍ഗ്രസ് എം.പി. ശശി...

എഐ ബബിൾ പൊട്ടിയാൽ ആഗോള വിപണിക്ക് വലിയ ആഘാതം; സുന്ദർ പിച്ചൈയുടെ മുന്നറിയിപ്പ്

എഐ ബബിൾ പൊട്ടിയാൽ ആഗോള വിപണിക്ക് വലിയ ആഘാതം; സുന്ദർ പിച്ചൈയുടെ...

മൊബൈൽ ഐഎംഇഐ കൃത്രിമം: ഇനി ജാമ്യമില്ലാ കുറ്റം; 3 വർഷം തടവും 50 ലക്ഷം വരെ പിഴയും

ന്യൂഡൽഹി: മൊബൈൽ ഫോണുകളുടെ 15 അക്ക ഐഎംഇഐ (International Mobile Equipment...

പ്രതിഷേധത്തിന് ഫലമില്ല; എസ്ഐആർ സമയക്രമം മാറ്റില്ല, എന്യൂമറേഷൻ ഫോം സ്വീകരിക്കൽ നിർദ്ദിഷ്ട തീയതിക്കകം പൂർത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌ഐആർ (State...

വയനാട്ടിൽ സിപ്പ് ലൈൻ അപകടം! വ്യാജ വീഡിയോ നിർമ്മിച്ചയാൾ പിടിയിൽ

കല്പറ്റ: വയനാട്ടിൽ സിപ്പ് ലൈൻ അപകടം നടന്നെന്ന പേരിൽ വ്യാജ വീഡിയോ...

തൊഴിൽ മോഷണം,ഒഴിവുസമയങ്ങളിൽ പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റിൽ

17 കാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ പിടികൂടി പത്തനംതിട്ട പെരുമ്പെട്ടിയിൽ 17...

Related Articles

Popular Categories

spot_imgspot_img