web analytics

റഷ്യൻ എണ്ണ ഇറക്കുമതിയിൽ മാറ്റമില്ല; ട്രംപിൻ്റെ അവകാശവാദം തള്ളി സർക്കാർ വൃത്തങ്ങൾ

ഡോണൾഡ് ട്രംപ് അവകാശവാദം തള്ളി സർക്കാർ വൃത്തങ്ങൾ

ഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ലെന്ന് നരേന്ദ്രമോദി സമ്മതിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞത് രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു.

ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോറിൻ്റെ സാന്നിധ്യത്തിലാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്.

നരേന്ദ്ര മോദി തന്നെ ഇവിവരം അറിയിച്ചതായാണ്ു ഡോണള്‍ഡ് ട്രംപ് പറയുഞ്ഞത്

ശബരിമല വസ്തുക്കളുടെ ദുരുപയോഗം ദേവസ്വം ബോർഡിനെ നേരത്തെ അറിയിച്ചിരുന്നു: ദേവസ്വം ബോർഡ്‌ മുൻ ഡെപ്യൂട്ടി കമ്മീഷണർ

സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു

അതേസമയം, വ്യാപാര ചർച്ചകൾക്കായി വാണിജ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ യുഎസിലെത്തിയിട്ടുണ്ട്.

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കുക എന്നത് ഇന്ത്യ-അമേരിക്ക വ്യാപാര കരാറുകളുടെ നിബന്ധനയാക്കാനാവില്ല എന്നാണ് ചർച്ചാ സംഘത്തിന്റെ നിലപാട്.

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ തൽക്കാലം യാതൊരു മാറ്റവുമില്ല എന്നാണ് ട്രംപിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയത്‌.

ഒക്ടോബറിലെ ഇറക്കുമതി കണക്കുകൾ കഴിഞ്ഞ മാസത്തെക്കാൾ കൂടുതലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

വിദേശകാര്യമന്ത്രാലയത്തിന്റെ നിലപാട്

ഇരു നേതാക്കളും തമ്മിൽ അടുത്തിടെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

എവിടെ നിന്നാണ് എണ്ണ വാങ്ങേണ്ടതെന്ന് ഇന്ത്യ സ്വന്തമായ താല്പര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനിക്കുന്നതെന്നും വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.

കോൺഗ്രസ് സർക്കാരിനെതിരെ

ട്രംപിൻ്റെ പ്രസ്താവനയെ അടിസ്ഥാനമാക്കി കോൺഗ്രസ്, സർക്കാരിനെതിരെ ശക്തമായി പ്രതികരിച്ചു.

“ട്രംപിനെ ഭയക്കുന്ന മോദി ഇന്ത്യയുടെ സ്വതന്ത്ര തീരുമാനങ്ങൾക്ക് വഴിവെയ്ക്കുന്നില്ല,” എന്ന് രാഹുൽ ഗാന്ധിയും ജയറാം രമേശും ആരോപിച്ചു.

English Summary:

The Indian government clarified that there will be no change in oil imports from Russia, refuting U.S. President Donald Trump’s claim that Prime Minister Narendra Modi agreed to stop buying Russian oil. The Ministry of External Affairs denied any recent discussion that happened between the two leaders, emphasizing that India’s energy decisions are based on national interest. Government sources also stated that October imports from Russia are higher than last month, and purchasing Russian oil cannot be made a condition under any trade agreement. Meanwhile, the Congress leaders Rahul Gandhi and Jairam Ramesh accused Modi of yielding to Trump’s influence, intensifying political debate.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

Related Articles

Popular Categories

spot_imgspot_img