News4media TOP NEWS
കോയമ്പത്തൂരിൽ കാറും വാനും കൂട്ടിയിടിച്ച് 3 മലയാളികൾ മരിച്ചു; മരിച്ചവരിൽ രണ്ടുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞും; ഒരാൾക്ക് ഗുരുതര പരിക്ക് ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി ലോൺ തീർത്തശേഷവും എൻഒസി നൽകാൻ ബാങ്ക് തയ്യാറായില്ല; ഉയർത്തിയത് കേട്ടുകേൾവിയില്ലാത്ത വാദം; ഉപഭോക്താവിന് 27,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദരനും സുഹൃത്തുക്കളും; പിടിയിൽ

പിആര്‍ ശ്രീജേഷിനു വേണ്ടി ഹര്‍മന്‍പ്രീത് സിങ് അതു സാധ്യമാക്കി; ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം

പിആര്‍ ശ്രീജേഷിനു വേണ്ടി ഹര്‍മന്‍പ്രീത് സിങ് അതു സാധ്യമാക്കി; ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് വെങ്കലം
August 8, 2024


പാരിസ്: മലയാളികളുടെ അഭിമാനവും ഇതിഹാസ താരവുമായ പിആര്‍ ശ്രീജേഷിനു വേണ്ടി സഹ താരങ്ങള്‍ അതു സാധ്യമാക്കി. India retain bronze in men’s hockey at Olympics

ഒളിംപിക്‌സ് പുരുഷ ഹോക്കിയില്‍ ഇന്ത്യ വെങ്കലം നിലനിര്‍ത്തി. കരുത്തരായ സ്‌പെയിനിനെ വീഴ്ത്തിയാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. 2-1 എന്ന സ്‌കോറിനാണ് ടീം ഇന്ത്യ ജയിച്ചു കയറിയത്.

ഇതോടെ പാരിസ് ഒളിംപിക്‌സിലെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം നാലായി. നേരത്തെ മൂന്ന് മെഡലുകള്‍ ഷൂട്ടിങില്‍ നിന്നാണ് ഇന്ത്യക്ക് ലഭിച്ചത്.

കളിയുടെ 18ാം മിനിറ്റില്‍ സ്‌പെയിനാണ് മുന്നിലെത്തിയത്. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറില്‍ മൂന്ന് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ നേടി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യക്ക് നിര്‍ണായക ലീഡ് സമ്മാനിക്കുകയായിരുന്നു. പിന്നീട് ഗോള്‍ വഴങ്ങാതെ ഇന്ത്യ പ്രതിരോധം തീര്‍ത്താണ് മെഡലുറപ്പാക്കിയത്.

30, 33 മിനിറ്റുകളിലാണ് ക്യാപ്റ്റന്റെ നിര്‍ണായക ഗോളുകള്‍. മാര്‍ക്ക് മിരാലസാണ് സ്പെയിനിന്‍റ ഏക ഗോളിനു അവകാശി.

ഒളിംപിക്‌സിനു ശേഷം അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച പിആര്‍ ശ്രീജേഷിന്റെ കരിയറിലെ അവസാന പോരാട്ടമായിരുന്നു ഇത്. 

വെങ്കല നേട്ടത്തോടെ മഹത്തായ ഒരു കായിക യാത്രയ്ക്ക് സമ്മോഹന വിരാമം. രണ്ട് ഒളിംപിക്സ് മെ‍ഡലുകളുമായാണ് മുന്‍ നായകന്‍ വിരമിക്കുന്നത്.

ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയുടെ നാലാം വെങ്കലമാണിത്. ഹോക്കിയിലെ ആകെ മെഡല്‍ നേട്ടം 13 ആയി. എട്ട് സ്വരണം, ഒരു വെള്ളി, നാല് വെങ്കലം മെഡലുകളാണ് പുരുഷ ഹോക്കിയില്‍ ഒളിംപിക്‌സില്‍ ഇന്ത്യ സ്വന്തമാക്കിയത്.

Related Articles
News4media
  • India
  • News
  • Top News

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന്റെ പ്രതികാരം; യുവാവിനെ കൊലപ്പെടുത്തി കടലിൽ തള്ളി സഹോദ...

News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Kerala
  • News
  • Top News

ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

News4media
  • Featured News
  • India
  • News

ജയ്പൂരിൽ മാളൂട്ടി സിനിമ മോഡൽ രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ നിന്നും പുറത്തെടുത്ത 5 വയസുകാരൻ മരി...

News4media
  • Featured News
  • Kerala
  • News

വഖഫ് അധിനിവേശത്തിനെതിരെ നടക്കുന്ന സമരം ദേശീയ തലത്തിലേക്ക് എത്തിച്ചത് ഷോൺ ജോർജ് ആണെന്ന് സഹ പ്രഭാരി അപ...

News4media
  • Featured News
  • International

സിറിയയില്‍ കനത്ത ആക്രമണം അഴിച്ചുവിട്ട് ഇസ്രയേല്‍; രണ്ടു ദിവസങ്ങളിൽ നടന്നത് 480 ഓളം ആക്രമണങ്ങൾ; 15 ഓള...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]