web analytics

പിൻകോഡുകളുടെ കാലം കഴിയുമോ? DIGIPIN സംവിധാനവുമായി തപാൽ വകുപ്പ്

പിൻകോഡുകളിൽ നിന്നും വ്യത്യസ്തമായി ഓരോ മേൽവിലാസത്തിനും പ്രത്യേക DIGIPIN സംവിധാനം അവതരിപ്പിച്ച് തപാൽ വകുപ്പ്. മേൽവിലാസക്കാരന്റെ കൃത്യമായ ലൊക്കേഷൻ ലഭ്യമാക്കാനാണ് DIGIPIN വഴി ലക്ഷ്യമിടുന്നത്.

ഐഐടി ഹൈദരാബാദ്, ഐഎസ്ആർഒ എന്നിവയുടെ സഹകരണത്തോടെയാണ് തപാൽ വകുപ്പ് ആൽഫാന്യൂമെറിക് കോഡ് വികസിപ്പിച്ചെടുത്തത്. https://dac.indiapost.gov.in/mydigipin/home സന്ദർശിച്ചാൽ ഉപയോക്താക്കൾക്ക് സ്വന്തം മേൽവിലാസത്തിന്റെ DIGIPIN മനസിലാക്കാം.

DIGIPIN എന്നാൽ എന്ത് ?

ജിയോകോഡഡ് അഡ്രസിംഗ് സിസ്റ്റമാണ് DIGIPIN എന്നറിയപ്പെടുന്നത്. ഇത് ഇന്ത്യയെ ഏകദേശം 4 മീറ്റർ x 4 മീറ്റർ ഗ്രിഡുകളായി (വീടുകൾ, ഓഫീസുകൾ, സ്ഥാപനങ്ങൾ മുതലായവ) വിഭജിക്കുകയും അക്ഷാംശ, രേഖാംശങ്ങളെ അടിസ്ഥാനമാക്കി ഓരോ ഗ്രിഡിനും 10 അക്ഷരങ്ങളും അക്കങ്ങളും ചേർന്ന കോഡ് നൽകുകയും ചെയ്യുന്നു.

DIGIPIN കൊണ്ടുള്ള ഗുണങ്ങൾ

പ്രദേശം, തെരുവ്, വീട്ടു നമ്പറുകൾ എന്നിവ ചേർന്നതാണ് ഒരു സാധാരണ തപാൽ വിലാസം ഉള്ളത്. എന്നാൽ ഡിജിപിന്നിലൂടെ സ്ഥലത്തിന്റെ കൃത്യമായ സ്ഥാനം തിരിച്ചറിയാൻ സാധിക്കും. മേൽവിലാസത്തിന് പകരമായി ഡിജിപിൻ ഉപയോ​ഗിക്കാം.

സ്വകാര്യ ഏജൻസികൾക്കും ഡിജിപിൻ ഏറെ സഹായകമാകും. ഓൺലൈൻ ഡെലിവറികളും അടിയന്തര സേവനങ്ങളുടെയും കാര്യക്ഷമത വർദ്ധിക്കും.

ഡിജിപിന്നിൽ വ്യക്തിഗത വിവരങ്ങൾ ലഭിക്കില്ല. ഇതിലൂടെ ലൊക്കേഷൻ മാത്രമേ ലഭിക്കൂ.

ഡിജിപിൻ ഓഫ്‌ലൈനിലും ഉപയോഗിക്കാം

തപാൽ വിലാസത്തിനൊപ്പമുള്ള അധിക സംവിധാനമാണിത്. ഡിജിപിൻ വ്യാപകമാകുന്നതോടെ അഞ്ചും ആറും വരിയുള്ള തപാൽ വിലാസത്തിന്റെ ആവശ്യകത കുറയും

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

ടെഹ്‌റാനിൽ വ്യോമാക്രമണം; 13 മരണം: പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നില്ല

ടെഹ്‌റാനിൽ വ്യോമാക്രമണം; 13 മരണം: പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നില്ല ലോകം ഉറ്റുനോക്കുന്ന പശ്ചിമേഷ്യൻ...

കേരളം ആരുടെ കൈകളിലേക്ക്? വിധി നിശ്ചയിക്കാൻ ഇനി 72 മണിക്കൂർ;പോരാട്ടം തീപ്പാറുന്ന അവസാന നിമിഷങ്ങൾ!

തിരുവനന്തപുരം: കേരളത്തിന്റെ ഭരണചക്രം അടുത്ത അഞ്ച് വർഷം ആര് തിരിക്കും? ആകാംക്ഷയുടെ...

ദുരൂഹ മരണം; വീട്ടുമുറ്റത്ത് ഭിന്നശേഷിക്കാരന്‍ മരിച്ച നിലയിൽ

ദുരൂഹ മരണം; വീട്ടുമുറ്റത്ത് ഭിന്നശേഷിക്കാരന്‍ മരിച്ച നിലയിൽ കൊല്ലം: പുത്തൂർ മൈലംകുളം റേഡിയോ...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

ഡൽഹി സർവകലാശാലയിൽ ബോംബ് ഭീഷണി; രാംജാസ്, മിറാൻഡ കോളേജുകൾ ഒഴിപ്പിച്ചു

ഡൽഹി സർവകലാശാലയിൽ ബോംബ് ഭീഷണി; രാംജാസ്, മിറാൻഡ കോളേജുകൾ ഒഴിപ്പിച്ചു. ഡൽഹി സർവകലാശാലയിലെ...

Related Articles

Popular Categories

spot_imgspot_img