News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

അമിതമദ്യപാനം മൂലമുള്ള മരണങ്ങളിൽ ഇന്ത്യ മുന്നിൽ, 7.1 ശതമാനം യുവാക്കളും അമിതമദ്യപാനത്തിന് അടിമകൾ; ഞെട്ടിക്കുന്ന റിപ്പോർട്ട്

അമിതമദ്യപാനം മൂലമുള്ള മരണങ്ങളിൽ ഇന്ത്യ മുന്നിൽ, 7.1 ശതമാനം യുവാക്കളും അമിതമദ്യപാനത്തിന് അടിമകൾ; ഞെട്ടിക്കുന്ന റിപ്പോർട്ട്
June 27, 2024

മദ്യപാനം മൂലമുള്ള മരണ നിരക്കുകൾ ചൈനയേക്കാൾ രണ്ടിരട്ടിയാണ് ഇന്ത്യയിലെന്നുറിപ്പോർട്ട്. അമിത മദ്യപാനം മൂലമുള്ള മരണങ്ങളിൽ ഇന്ത്യ മുന്നിലെന്ന് ലോകാരോഗ്യസംഘടന പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്. ഇന്ത്യയിലെ മദ്യംമൂലമുള്ള മരണങ്ങൾ 100,000-ൽ 38.5 എന്ന തോതിലാണ്, ചൈനയിൽ ഇത് 16.1 ആണ്. പ്രതിവർഷം മുപ്പതുലക്ഷം പേരുടെ മരണത്തിന് മദ്യപാനം കാരണമാകുന്നുവെന്നും ലോകാരോഗ്യസംഘടന പറയുന്നു. (India leads in deaths due to excessive drinking report)

കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഇതിന്റെ നിരക്ക് വളരെ ഉയർന്ന നിലയിലുമാണ്. ആഗോളതലത്തിൽ പ്രതിവർഷമുണ്ടാകുന്ന ഇരുപതു മരണങ്ങളിൽ ഒന്ന് മദ്യപാനം മൂലമുള്ള അപകടങ്ങളിലൂടെയും അതിക്രമങ്ങളിലൂടെയും രോഗങ്ങളിലൂടെയുമാണ്.

അടുത്ത ആറുവർഷത്തിനുള്ളിൽ ഇന്ത്യയിലെ പ്രതിശീർഷമദ്യ ഉപഭോഗം കുത്തനെ ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ 31 ശതമാനത്തിലധികവും മദ്യപരാണ്, മദ്യോപഭോഗം സ്ത്രീകളിൽ ഇരുപതു ശതമാനമാണെങ്കിൽ പുരുഷന്മാരിൽ ഇരട്ടിയായി 40 ശതമാനമാണ്.

ലഹരിയുടെ ഉപയോഗം വ്യക്തികളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും മാനസികപ്രശ്നങ്ങളും ഉണ്ടാക്കുകയും പ്രതിരോധിക്കാവുന്ന ലക്ഷക്കണക്കിന് മരണങ്ങൾക്ക് കാരണമാവുകയും ചെയ്യും. കുടുംബങ്ങൾക്കും സമൂഹത്തിനും ബാധ്യതയുണ്ടാക്കുകയും അപകടങ്ങളും അതിക്രമങ്ങളും കൂട്ടുകയും ചെയ്യും- ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗെബ്രിയേസുസ് പറഞ്ഞു.

ഇന്ത്യയിലെ പതിനഞ്ചുമുതൽ പത്തൊമ്പതുവയസ്സുവരെ പ്രായമുള്ള കൗമാരക്കാർക്കിടയിലെ അമിതമദ്യപാനത്തേക്കുറിച്ചും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ 7.1 ശതമാനം യുവാക്കളും 5.2 ശതമാനം സ്ത്രീകളും അമിതമദ്യപാനത്തിന് അടിമകളാണ്.

Related Articles
News4media
  • Kerala
  • News
  • News4 Special

ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം; അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്‌ക്ക...

News4media
  • Featured News
  • Kerala
  • News
  • News4 Special

വടക്കുംനാഥന് ശേഷം വിശാലാക്ഷി സമേതനായ വിശ്വനാഥൻ; സന്ദീപ് വാര്യർ മറുകണ്ടം ചാടിയപ്പോൾ ഭിന്നത മറന്ന് ബിജ...

News4media
  • India
  • News
  • Top News

‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് ...

News4media
  • India
  • News
  • Top News

ഓൺലൈനിൽ നിന്ന് വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു; യുവതിയുടെ കൈപ്പത്തികൾ അറ്റു

News4media
  • India
  • News
  • News4 Special

ഇത്രയും വർഷം കഴിഞ്ഞിട്ടും തിരുശേഷിപ്പ് അഴുകിയതേയില്ല, ഇത് ഇപ്പോഴും അത്ഭുതമായി തുടരുകയാണ്…വിശുദ്ധ ഫ്ര...

News4media
  • News4 Special
  • Top News

ശിക്ഷാകാലാവധിയുടെ മൂന്നിലൊന്ന് കാലം ജയിലില്‍ കഴിയുന്ന വിചാരണത്തടവുകാര്‍ക്ക് ഉടന്‍ ജാമ്യം ? ഭരണഘടനയുട...

News4media
  • India
  • Top News

‘ഇടിയേറ്റ് നൂറുമീറ്റർ ദൂരത്തേക്ക് തെറിച്ചു വീണു’: അമിതവേഗത്തിലെത്തിയ BMW കാറിടിച്ച് മാധ്...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]