web analytics

നിധി കാക്കുന്ന ഭൂതമല്ല, ഇതാണ് വല കാക്കുന്ന നിധി; പെനാൽറ്റി ഭൂതത്തെ തളച്ചു; വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയിൽ ചൈനയെ കീഴടക്കി കിരീടം നിലനിർത്തി ഇന്ത്യ

മസ്‌കറ്റ്: വനിതാ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയിൽ ചൈനയെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കി ഇന്ത്യ. 3 -2 നാണ് ഇന്ത്യൻ വിജയം. മസ്‌കറ്റിലെ അമീറാത്ത് ഹോക്കി സ്‌റ്റേഡിയത്തിൽ നടന്ന കലാശക്കൊട്ടിൽ മികച്ച പ്രകടനമാണ് ഇരുടീമുകളും കാഴ്ചവച്ചത്.

നിശ്ചിത സമയത്ത് ഇരുടീമുകളും ഒരോ ഗോൾ നേടി സമനില പാലിച്ചതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിൽ കലാശിച്ചത്. ഇന്ത്യൻ ഗോൾമുഖം കാത്ത നിധിയുടെ തകർപ്പൻ മൂന്ന് സേവുകളാണ് ഇന്ത്യയ്‌ക്ക് വിജയം സമ്മാനിച്ചത്.

ഷൂട്ടൗട്ടിൽ ഇന്ത്യയ്‌ക്ക് വേണ്ടി ആദ്യമെത്തിയ സാക്ഷി റാണ ലക്ഷ്യം കണ്ടു. എന്നാൽ രണ്ടാം അവസരത്തിൽ മുംതാസ് ഖാന് പിഴച്ചു. മൂന്നാം അവസരത്തിൽ ഇഷിക വല കുലുക്കി. എന്നാൽ നാലാമൂഴത്തിൽ കനികയ്‌ക്ക് ലക്ഷ്യം പിഴച്ചു. ചൈനയുടെ ആദ്യ അവസരത്തിൽ വാങ് ലി ഹാങ്ങിന്റെ ഷോട്ട് നിധിയുടെ അസാധ്യ സേവിൽ നിഷ്പ്രഭമാവുകയായിരുന്നു. എന്നാൽ തുടർന്നുള്ള രണ്ട് അവസരങ്ങളിലും ചൈന ലക്ഷ്യം കണ്ടു. പക്ഷെ നാലാമത്തെയും അഞ്ചാമത്തെയും അവസരങ്ങൾ നിധിയുടെ ചടുലനീക്കത്തിൽ തകർന്നു.

ഇന്ത്യയ്‌ക്ക് വേണ്ടി അഞ്ചാമൂഴത്തിൽ സുനലിക ടോപ്പോ ലക്ഷ്യം കണ്ടതോടെ ഇന്ത്യ കിരീടം ചൂടി. ഹാഫ് ടൈമിൽ ചൈനയായിരുന്നു ഏറെ മുന്നിൽ. എന്നാൽ 41 ആം മിനിറ്റിൽ ഇന്ത്യ ഗോൾ മടക്കി സമനില പിടിക്കുകയായിരുന്നു. ജപ്പാനെ 3-1ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിൽ എത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

Related Articles

Popular Categories

spot_imgspot_img